For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: രാഹുല്‍ vs കോലി, ആരാവണം ഓപ്പണര്‍? കണക്കുകളില്‍ ഒരാള്‍ ബെസ്റ്റ്

അടുത്തിടെ ഓപ്പണറായി കോലി സെഞ്ച്വറി കുറിച്ചിരുന്നു

ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ഓപ്പണിങ് ജോടികളുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. നിലവില്‍ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമാണ് ഇന്ത്യയുടെ അംഗീകൃത ഓപ്പണിങ് ജോടികള്‍. പക്ഷെ ഈ ജോടി പോരെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

1

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ ഓപ്പണിങിലേക്കു പ്രെമോട്ട് ചെയ്താല്‍ പല അദ്ഭുതങ്ങളും കാണാന്‍ സാധിക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. കോലി ഓപ്പണിങിലേക്കു വന്നാല്‍ രോഹിത്തല്ല മറിച്ച് രാഹുലാണ് വഴി മാറിക്കൊടുക്കേണ്ടതെന്നും ഇവര്‍ പറയുന്നു.

2

ടി20യില്‍ ഓപ്പണറായി ഇറങ്ങിയപ്പോഴെല്ലാം ഗംഭീര പ്രകടനമാണ് കോലി കാഴ്ചവച്ചിട്ടുള്ളത്. അവസാനമായി കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ കിടിലന്‍ സെഞ്ച്വറിയാണ് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. പുറത്താവാതെ 122 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ടി20യില്‍ കോലിയുടെ കന്നി സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2019നു ശേഷമുള്ള ആദ്യത്തെ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.

3

രോഹിത് ശര്‍മ സ്ഥിരം നായകനായ ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ശൈലി അടിമുടി മാറിയിരിക്കുകയാണ്. വളരെ അഗ്രസീവായ, അറ്റാക്കിങ് ബാറ്റിങ് ശൈലിയാണ് ടീം പിന്തുടരുന്നത്. വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നാലും പ്രതിരോധത്തിലേക്കു വലിയാതെ ആക്രമിച്ച് കളിച്ച് എതിര്‍ ടീമിനുമേല്‍ ആധിപത്യം നേടുകയെന്നതാണ് ഇന്ത്യന്‍ ശൈലി.
ഇതിനു യോജിച്ച താരങ്ങളെയാണ് ടീമിനു ആവശ്യം.

4

പക്ഷെ കെഎല്‍ രാഹുല്‍ ഈ ശൈലിക്കു അനുയോജ്യനായ ബാറ്ററല്ല. സ്ലോയായി തുടങ്ങി പിന്നീട് സ്‌കോറിങിനു വേഗം കൂട്ടുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. പക്ഷെ ഇന്ത്യക്കു ആവശ്യം ഇങ്ങനെയൊരാളെയല്ല. ആദ്യ ബോള്‍ മുതല്‍ അടിച്ചുതകര്‍ത്ത് ബാറ്റ് ചെയ്യുന്നയാളെയാണ് ടീം ആഗ്രഹിക്കുന്നത്. കോലി അത്തരമൊരു ബാറ്ററാണ്. പഴയ ഫോമിലേക്കു മടങ്ങിയെത്തിയ അദ്ദേഹം ഏഷ്യാ കപ്പില്‍ ചില അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു.

T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

5

ഇന്ത്യക്കു വേണ്ടി മാത്രമല്ല ഐപിഎല്ലിലും ദീര്‍ഘകാലമായി ഓപ്പണറായി കളിച്ചു കൊണ്ടിരിക്കുന്നയാളാണ് കെഎല്‍ രാഹുല്‍. പഞ്ചാബ് കിങ്‌സിനൊപ്പവും കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പവും ഒരുപാട് റണ്ടസും ഈ റോളില്‍ അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്.

6

പക്ഷെ പലപ്പോഴും രാഹുലിന്റെ ഇന്നിങ്‌സുകള്‍ ടീമിനു ഉപകരിക്കാറില്ലെന്നതാണ് വാസ്തവം. രാഹുല്‍ ഒരു വഴിക്കും ടീമിന്റെ ഇന്നിങ്‌സ് മറ്റൊവു വഴിക്കുമാണ് പോവാറുള്ളത്. പലപ്പോളും രാഹുല്‍ സെഞ്ച്വറി വരെ നേടിയാലും ടീം സ്‌കോര്‍ 140-150 ഒക്കെയാണ് എത്താറുള്ളത്. ഇതിന്റെ പ്രധാന കാരണം കൂടുതല്‍ ബോളുകള്‍ രാഹുല്‍ തന്നെ കളിക്കുന്നുവെന്നതാണ്. മറ്റുള്ളവര്‍ക്കു സ്‌ട്രൈക്ക് നേരിടാന്‍ കാര്യമായ അവസരങ്ങളും അതിനാല്‍ ലഭിക്കാറില്ല.

എബിഡിയുടെ വിക്കറ്റെടുത്തു, എന്നിട്ടും ധോണി ശകാരിച്ചു! വെളിപ്പെടുത്തലുമായി മുന്‍ പേസര്‍

7

ഇനി ഓപ്പണറുടെ റോളില്‍ കെഎല്‍ രാഹുലിന്റെയും വിരാട് കോലിയുടെയും നമ്പറുകള്‍ നോക്കാം. 2021ന്റെ തുടക്കം മുതല്‍ ഇതുവരെ 16 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 28.06 ശരാശരിയില്‍ നേടിയിട്ടുള്ളത് 421 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 127.96.
കോലിയുടേത് എടുക്കുകയാണെങ്കില്‍ ടി20 കരിയറില്‍ ഇതുവരെ ഒമ്പത് ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 57.17 എന്ന തകപ്പന്‍ ശരാശരിയില്‍ 161.29 സ്‌ട്രൈക്ക് റേറ്റോടെ 400 റണ്‍സും നേടി.

8

2021നുശേഷം ഇന്ത്യക്കായി രണ്ടിന്നിങ്‌സുകളിലാണ് കോലി ഓപ്പണ്‍ ചെയ്തത്. രണ്ടിലും നോട്ടൗട്ടായി നിന്ന അദ്ദേഹം 178.76 സ്‌ട്രൈക്ക് റേറ്റോടെ 202 റണ്‍സും നേടി. ഇവ പരിഗണിക്കിമ്പോള്‍ രാഹുലിനു പകരം തീര്‍ച്ചയായും കോലി തന്നെ ഓപ്പണ്‍ ചെയ്യണമെന്നു ആര്‍ക്കും സമ്മതിക്കേണ്ടി വരികയും ചെയ്യും.

Story first published: Thursday, September 15, 2022, 14:18 [IST]
Other articles published on Sep 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+