വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: വില്യംസണ്‍ നയിക്കും, സൂപ്പര്‍ ടീമുമായി കിവീസ്, റെക്കോഡിടാന്‍ ഗുപ്റ്റില്‍

കെയ്ന്‍ വില്യംസണെ ക്യാപ്റ്റനാക്കി വലിയ സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമിനെയാണ് കിവീസ് പ്രഖ്യാപിച്ചിരിക്കുന്നത്

1

ടി20 ലോകകപ്പിനായുള്ള ടീമുകളെ ഇതിനോടകം ഒട്ടുമിക്ക ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരാധകരെ അല്‍പ്പം കാത്തിരിത്തിയ ശേഷം ന്യൂസീലന്‍ഡ് ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കെയ്ന്‍ വില്യംസണെ ക്യാപ്റ്റനാക്കി വലിയ സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമിനെയാണ് കിവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്തായി മോശം ഫോമിലായിരുന്നു വില്യംസണ്‍. നായകനെന്ന നിലയിലും മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല.

ഇതോടെ താരത്തെ മാറ്റി പുതിയ നായകന് കീഴില്‍ കിവീസ് ലോകകപ്പിനിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ വില്യംസണിന്റെ മികവില്‍ത്തന്നെ ന്യൂസീലന്‍ഡ് വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെല്ലാം ന്യൂസീലന്‍ഡ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡെവോണ്‍ കോണ്‍വേ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചിട്ടുണ്ട്. ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാമും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

1

പേസ് നിരയില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടു. ട്രന്റ് ബോള്‍ട്ടിന്റെ സ്വിങ്ങും ലോക്കി ഫെര്‍ഗൂസന്റെ പേസും ടിം സൗത്തിയുടെ അനുഭവസമ്പത്തുമെല്ലാം എതിരാളികളെ വിറപ്പിക്കുമെന്നുറപ്പ്. ആദം മില്‍നെയും ടീമിലുണ്ട്. സ്പിന്നാക്രമണത്തിന് രണ്ട് പേരെയാണ് അവര്‍ ഒപ്പം കൂട്ടിയത്. ഇഷ് സോധിക്കൊപ്പം ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറുമുണ്ട്.

സീനിയര്‍ താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഇത്തവണയും കിവീസ് പിന്തുണച്ചിട്ടുണ്ട്. റെക്കോഡ് നേട്ടമാണ് ഗുപ്റ്റിലിനെ കാത്തിരിക്കുന്നത്. താരത്തിന്റെ ഏഴാമത്തെ ടി20 ലോകകപ്പാണിത്. ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ഗെയ്ല്‍, മുഹമ്മദ് മഹമ്മൂദുല്ല, മുഷ്ഫിഖര്‍ റഹീം, ഷക്കീബ് അല്‍ ഹസന്‍, രോഹിത് ശര്‍മ എന്നിവരോടൊപ്പം റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ഗുപ്റ്റില്‍. പ്രഥമ ടി20 ലോകകപ്പ് മുതല്‍ അദ്ദേഹം സജീവമായിരുന്നു. ന്യൂസീലന്‍ഡിന്റെ ടി20 ടീമില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് ഗുപ്റ്റില്‍.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

2

അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരിലെ മൂന്നാമനാണ് ഗുപ്റ്റില്‍. റോസ് ടെയ്‌ലര്‍ കഴിഞ്ഞിടെ വിരമിച്ചതിനാല്‍ അദ്ദേഹത്തിന്റെ അഭാവം ടീമിലുണ്ട്. യുവതാരങ്ങളില്‍ വലിയ വിശ്വാസം അര്‍പ്പിക്കാന്‍ കിവീസ് തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ടീമില്‍ വലിയ പരീക്ഷണങ്ങളില്ലെന്നും പറയാം. ലോകകപ്പിന് മുമ്പായി ബംഗ്ലാദേശും പാകിസ്താനും ഉള്‍പ്പെടുന്ന പരമ്പര കിവീസ് കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരേ സന്നാഹ മത്സരങ്ങളും ന്യൂസീലന്‍ഡ് കളിക്കുന്നുണ്ട്.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

3

ഒക്ടോബര്‍ 22ന് ഓസ്‌ട്രേലിയ, 26ന് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍, നവംബര്‍ 1ന് ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയും യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകള്‍ക്കെതിരേയും ന്യൂസീലന്‍ഡ് കളിക്കും. ഓസ്‌ട്രേലിയയിലേതുപോലെ ബൗണ്‍സ് നിറഞ്ഞ പിച്ചാണ് ന്യൂസീലന്‍ഡിലേതും. അതുകൊണ്ട് തന്നെ കിരീടത്തിലേക്കെത്താന്‍ വലിയ സാധ്യത കല്‍പ്പിക്കുന്നവരാണ് ന്യൂസീലന്‍ഡെന്ന് പറയാം.

ന്യൂസീലന്‍ഡ് ടി20 ടീം-കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോന്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നിഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി.

Story first published: Tuesday, September 20, 2022, 9:45 [IST]
Other articles published on Sep 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X