T20 World Cup: കാത്തിരിപ്പ് വിഫലം, ലോകകപ്പ് കളിക്കാന്‍ ബുംറയുണ്ടാവില്ല, സ്ഥിരീകരണമായി

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ജസ്പ്രീത് ബുംറയുണ്ടാവുമോ ഇല്ലെയോ എന്ന ചോദ്യം കുറച്ചു ദിവസങ്ങളിലായി എല്ലാവരുടെയും മുന്നില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ബുംറ പുറത്തായെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ബുംറയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്താന്‍ സമയമായിട്ടില്ലെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പറഞ്ഞതോടെ ബുംറയുടെ തിരിച്ചുവരവ് പ്രതീക്ഷ എല്ലാവരിലുമുണ്ടായി.
എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഇപ്പോള്‍ ബിസിസി ഐയുടെ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്. പരിക്കേറ്റ ബുംറ പുറത്തായിരിക്കുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ബുംറ ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുകയെന്ന കാര്യം ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ് ബുംറയെന്നതില്‍ തര്‍ക്കമില്ല. ബുംറ ലോകകപ്പ് കളിക്കുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലോകകപ്പിനുണ്ടാവില്ലെന്ന വിവരം ഔദ്യോഗികമായി ബിസിസി ഐ മെഡിക്കല്‍ സംഘം അറിയിക്കുകയായിരുന്നു.

ഔദ്യോഗിക അറിയിപ്പെത്തി
ബുംറയുടെ പരിക്ക് വിശദമായി പരിശോധിക്കുകയും സ്‌പെഷ്യലിസ്റ്റുകളുടെ നിര്‍ദേശം അനുസരിച്ച് ബുംറ ലോകകപ്പിനുണ്ടാവില്ലെന്നാണ് ബിസിസി ഐ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ഇന്ത്യയുടെ പ്രധാന ബൗളറാണ് ബുംറ. അദ്ദേഹം ഇല്ലാതെ ലോകകപ്പിനിറങ്ങുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നത് ഉറപ്പാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വലിയ തലവേദനയായി ബുംറയുടെ അഭാവം മാറും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബുംറയുമുണ്ടായിരുന്നു. ആദ്യ മത്സരത്തിന് ശേഷം പരിക്കേറ്റ ബുംറ പുറത്തായെങ്കിലും ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. ഇന്ത്യയുടെ ബൗളിങ് നിര വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബുംറയും ലോകകപ്പില്‍ നിന്ന് പുറത്താകുന്നതെന്നത് ഇന്ത്യക്ക് ഇരട്ടി പ്രഹരമായിരിക്കുന്നു.
Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

2018ല്‍ മുതല്‍ പരിക്ക് വേട്ടയാടുന്നു
2018 മുതല്‍ ബുംറയെ പരിക്ക് വേട്ടയാടുന്നുണ്ട്. പഴയ പരിക്ക് തന്നെയാണ് ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നത്. 2019ല്‍ പരിക്കിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. ഇതിന് ശേഷവും ഇടക്കിടെ പരിക്കേറ്റു. അമിത ജോലിഭാരം ബുംറയുടെ പരിക്കിന്റെ കാരണമായി പറയാം. ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളും കളിക്കുന്ന ബുംറ ഇന്ത്യക്കായി കളിക്കാനെത്തുമ്പോള്‍ പരിക്കേല്‍ക്കുന്നതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്ത്യക്ക് നികത്താനാവാത്ത വിടവ്
രവീന്ദ്ര ജഡേജയും പരിക്കിനെത്തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നതില്‍ തര്‍ക്കമില്ല. പകരക്കാരനായി പരിഗണിക്കുന്ന മുഹമ്മദ് ഷമിയും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications