T20 World Cup 2022: സൗത്താഫ്രിക്കയെ തുരത്താം, ഇന്ത്യ ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങള്‍!
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നു സൗത്താഫ്രിക്കയുമായി കൊമ്പുകോര്‍ക്കുന്നത്. വൈകീട്ട് പെര്‍ത്തിലാണ് രോഹിത് ശര്‍മയും ടെംബ ബവുമയും മുഖാമുഖം വരുന്നത്. ജയത്തോടെ സെമി ഫൈനല്‍ ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ സൗത്താഫ്രിക്കയും സെമിയിലേക്ക് ഒരുപടി അടുക്കാമെന്ന പ്രതീക്ഷയിലാണ്.
അടുത്തിടെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ സൗത്താഫ്രിക്കയെ 2-1നു തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു.സ്വന്തം നാട്ടില്‍ സൗത്താഫ്രിക്കയെ ഇന്ത്യ ടി20 പരമ്പരയില്‍ തോല്‍പ്പിച്ചതും ഇതാദ്യമായിരുന്നു. പക്ഷെ ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍, ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യക്കു ജയമാവര്‍ത്തിക്കുക കൂടുതല്‍ കടുപ്പമായിരിക്കും. എങ്കിലും മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൗത്താഫ്രിക്കയെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കാവും. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

അശ്വിനെ ശരിയായി ഉപയോഗിക്കണം
സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ സൗത്താഫ്രിക്കയ്‌ക്കെതിരേ ബുദ്ധിപരായി ഉപയോഗിക്കണമെന്നതാണ് ഇന്ത്യ ചെയ്യേണ്ട ആദ്യത്തെ കാര്യം. ലോകകപ്പില്‍ ഇതിനകം യുസ്വേന്ദ്ര ചഹലിനെ പിന്തള്ളി അദ്ദേഹം പ്ലെയിങ് ഇലവനില്‍ തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞു. പാകിസ്താന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവരുമായുള്ള കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അശ്വിനായിരുന്നു ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

മൂന്നു ഇടംകൈയന്‍മാര്‍
സൗത്താഫ്രിക്കയുടെ ബാറ്റിങ് നിരയെടുത്താല്‍ അവരുടെ ടോപ്പ് സിക്‌സില്‍ മൂന്നു ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ക്കെതിരേ വലിയ ഇംപാക്ടുണ്ടാക്കാന്‍ പെര്‍ത്തിലെ പിച്ചില്‍ ആര്‍ അശ്വിനു കഴിയും. പവര്‍പ്ലേയില്‍ സ്പിന്നര്‍മാര്‍ക്കെതിരേ പതിയ തുടങ്ങുന്ന ശൈലിയാണ് ക്വിന്റണ്‍ ഡികോക്കിന്റേത്. പ്രത്യേകിച്ചും ഓഫ് സപിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം പതറാറുണ്ട്. റൈലി റൂസ്സോ, ഡേവിഡ് മില്ലര്‍ തുടങ്ങിയ ഇടംകൈയന്‍മാരെയും പിടിച്ചുകെട്ടാന്‍ അശ്വിനെ ഇന്ത്യ നിയോഗിക്കണം. എങ്കില്‍ മാത്രമേ സൗത്താഫ്രിക്കയ്ക്ക് മൂക്കുകയറിടാന്‍ സാധിക്കൂ.

ഓപ്പണര്‍മാര്‍ ശ്രദ്ധയോടെ കളിക്കണം
സൗത്താഫ്രിക്കന്‍ നിരയിലെ അതിവേഗ പേസര്‍മാര്‍ക്കു വിളയാടാന്‍ സാധിക്കുന്ന പിച്ചാണ് പെര്‍ത്തിലേത്. നാലു ഫാസ്റ്റ് ബൗളര്‍മാരുമായിട്ടായിരിക്കും അവര്‍ ഇന്ത്യന്‍ വേട്ടയ്ക്കിറങ്ങുക. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡി എന്നിവര്‍ക്കു സ്ഥാനമുറപ്പാണ്. മാര്‍ക്കോ യാന്‍സണ്‍, വെയ്ന്‍ പാര്‍നല്‍ എന്നിവരിലൊരാളും കളിക്കും. കേശവ് മഹാരാജായിരിക്കും ഏക സ്പിന്നര്‍.
ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ നായകന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും സൗത്താഫ്രിക്കയുടെ പേസാക്രമണത്തെ ശ്രദ്ധയോടെയും അതോടൊപ്പം അഗ്രസീവായും നേരിടാന്‍ ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു കളിയിലും അമിത പ്രതിരോധത്തിലാണ് രാഹുല്‍ കളിച്ചത്. പകരം റബാഡയെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം.

കൃത്യമായ ബൗളിങ് പ്ലാന്‍
ഇന്ത്യയുടെ പേസ് ബൗളിങിലേക്കു വന്നാല്‍ അവിടെ സൗത്താഫ്രിക്കന്‍ നിരയിലുള്ളതു പോലെ അതിവേഗ ഫാസ്റ്റ് ബൗളര്‍മാരെ നമുക്ക് കാണാന്‍ സാധിക്കില്ല. ഈ കുറവിനെ നികത്തുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി. കൃത്യമായ ബൗളിങ് പ്ലാന്‍ ഇന്ത്യ ഇതിനായി തയ്യാറാക്കേണ്ടതുണ്ട്. 140 പ്ലസ് കിമി വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഒരു ബൗളറും ഇന്ത്യന്‍ നിരയില്‍ ഇല്ല.

ഭുവി, അര്‍ഷ്ദീപ്
ഭുവനേശ്വര്‍ കുമാര്‍ ഈ ലോകകപ്പില്‍ ഏഴോവറുകളാണ് ഇതിനകം ബൗള്‍ ചെയ്തത്. ഇതില്‍ ഏഴു ഡോട്ട് ബോളുകളെറിയുകയും ചെയ്തു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇതു എളുപ്പമായിരിക്കില്ല. കാര്യമായ സ്വിങ് ലഭിക്കാനിടയില്ലാത്തതിനാല്‍ ബുദ്ധിപരമായി ബൗള്‍ ചെയ്‌തെങ്കില്‍ മാത്രമേ ഭുവിക്കു തിളങ്ങാന്‍ കഴിയൂ. ന്യൂബോളില്‍ ഉപയോഗിച്ച മുഹമ്മദ് ഷമിയെ മറ്റൊരു റോളിലേക്കു മാറ്റേണ്ടതായി വരും. ടൂര്‍ണമെന്റില്‍ അഞ്ചു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപ് സിങ് വളരെ മികച്ച ഫോമിലാണ്. നേരത്തേ തിരുവനന്തപുരത്തു നടന്ന ടി20യില്‍ താരം സൗത്താഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്തിരുന്നു.
മികച്ച ബൗണ്‍സറുകളെറിയാന്‍ സാധിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ തുറുപ്പുചീട്ടായേക്കും. ടീമിലെ ഭൂരിഭാഗവും സ്ലോ ബൗളര്‍മാര്‍ ആയതിനാല്‍ തന്നെ കൃത്യമായ ബൗളിങ് പ്ലാനിങിലൂടെ മാത്രമേ സൗത്താഫ്രിക്കയ്ക്കു മേല്‍ ആധിപത്യം നേടാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. അതിനായില്ലെങ്കില്‍ സൗത്താഫ്രിക്കയുടെ പ്രഹരശേഷിക്കു മുന്നില്‍ ഇന്ത്യ നിസ്സഹായരായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications