
ദക്ഷിണാഫ്രിക്ക ജയിക്കും
ഇന്ത്യക്കെതിരേ പെര്‍ത്തിലാണ് മത്സരം. അതുകൊണ്ട് തന്നെ അധിക പേസറെ ദക്ഷിണാഫ്രിക്ക ഉപയോഗിച്ചേക്കും. ഷംസിയുടെ ബൗളിങ് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. വിക്കറ്റ് നേടാന്‍ മിടുക്കനാണ് ബൗളറാണവന്‍. ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച പേസ് ബൗളിങ് കരുത്തുണ്ട്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പെര്‍ത്തില്‍ പേസിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതാണ് വലിയ വെല്ലുവിളിയെന്നാണ് കരുതുന്നത്. ഇന്ത്യയെക്കാള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നത് അവിടെയാണ്- ക്ലൂസ് നര്‍ പറഞ്ഞു.
Also Read : T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

പെര്‍ത്തില്‍ തീപാറും
പെര്‍ത്തിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ടെന്നതില്‍ തര്‍ക്കമില്ല. പേസും ബൗണ്‍സും തുണക്കുന്ന സാഹചര്യമാണ് പെര്‍ത്തിലേത്. ദക്ഷിണാഫ്രിക്കയുടെ പേസര്‍മാര്‍ക്ക് ഇത് ആവിശ്യത്തിനുണ്ട്. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നിവര്‍ തുടര്‍ച്ചയായി 145 പ്ലസ് വേഗം കുറിക്കാന്‍ കഴിവുള്ളവരാണ്. വെയ്ന്‍ പാര്‍ണലെന്ന ഇടം കൈയന്‍ പേസര്‍ പന്തിന്റെ വേഗ നിയന്ത്രണംകൊണ്ട് വിക്കറ്റ് വീഴ്ത്താനും മിടുക്കന്‍. കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവരുടെ സ്പിന്നിനേയും ഇന്ത്യ കരുതിയിറങ്ങണം.

ബാറ്റിങ് കരുത്തോടെ ഇന്ത്യ
ഇന്ത്യയുടെ ബാറ്റിങ് കരുത്താണ് എടുത്തു പറയേണ്ടത്. കെ എല്‍ രാഹുല്‍ ഒഴികെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും ഫോമില്‍. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുന്നു. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യ കൂടുതല്‍ ശക്തരാവും.
വിരാട് കോലി മിന്നും ഫോമിലാണ് കളിക്കുന്നത്. തുടര്‍ച്ചയായി രണ്ട് മത്സരത്തിലും ഫിഫ്റ്റി നേടാന്‍ കോലിക്കായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ഫോമിലേക്കെത്തിയിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയിലും ദിനേഷ് കാര്‍ത്തികിലും പ്രതീക്ഷകളേറെ. അക്ഷര്‍ പട്ടേലിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും വാലറ്റത്തെ പ്രകടനങ്ങളും നിര്‍ണ്ണായകമാണ്.

ഇന്ത്യക്ക് ആത്മവിശ്വാസം
ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാനമായി ഏറ്റുമുട്ടിയത് ഇന്ത്യയില്‍വെച്ച് നടന്ന ടി20 പരമ്പരയിലാണ്. ഈ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയെ ഭയക്കണം. റില്ലി റൂസോയാണ് നിലവിലെ അവരുടെ അപകടകാരിയായ ബാറ്റ്‌സ്മാന്‍. എയ്ഡന്‍ മാര്‍ക്രം, ക്വിന്റന്‍ ഡീകോക്ക് എന്നിവരെല്ലാം മികച്ച ഫോമിലാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നത് കാത്തിരുന്ന് കാണാം. അര്‍ഷദീപ് സിങ്ങിന്റെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമാവും. ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെ പവര്‍പ്ലേയ്ക്കുള്ളില്‍ വീഴ്ത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് സാധിക്കാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.


Click it and Unblock the Notifications












