Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: മഴയില്‍ ഒലിക്കുമോ ഇന്ത്യ- ഡച്ച് മല്‍സരം? ഒരു പോയിന്റ് കൊണ്ടു തൃപ്തിപ്പെട്ടേക്കും!

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ഉറപ്പായ രണ്ടു പോയിന്റ് മഴയില്‍ ഒലിച്ചു പോവുമോ? നെഞ്ചിടിപ്പോടെയാണ് ഇന്ത്യന്‍ ആരാധകര്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തെ ഉറ്റുനോക്കുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ കുഞ്ഞന്‍ ടീമായ നെതര്‍ലാന്‍ഡ്‌സുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. സിഡ്‌നിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്.

പക്ഷെ കാലാവസ്ഥാ പ്രവചനം അത്ര ശുഭകരമായ സൂചനകളല്ല നല്‍കുന്നത്. സിഡ്‌നിയില്‍ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മല്‍സരം ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

തുടരെ രണ്ടാം ജയം

തുടരെ രണ്ടാം ജയം

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് രണ്ടിലെ ഒന്നാംസ്ഥാനം ഭദ്രമാക്കുന്നതോടൊപ്പം സെമി ഫൈനലിലേക്കു ഒരു ചുവട് കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നെതര്‍ലാന്‍ഡ്‌സുമായി ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ ഞായറാഴ്ച മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നു. ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ- പാക് മാച്ചും നേരത്തേ മഴ ഭീഷണിയിലായിരുന്നു. പക്ഷെ ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ഥന പോലെ മഴ മാറി നില്‍ക്കുകയും ആവേശകരായ ത്രില്ലറിനു മെല്‍ബണ്‍ സാക്ഷിയാവുകയുമായിരുന്നു.

കാലാവസ്ഥാ പ്രവചനം

കാലാവസ്ഥാ പ്രവചനം

ഇന്നും (ബുധന്‍) സിഡ്‌നിയില്‍ മഴയുണ്ടായിരുന്നു. പക്ഷെ വ്യാഴാഴ്ച കാലാവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും പകല്‍സമയത്തു മഴ പെയ്യാന്‍ സാധ്യത കുറവാണ്. 24 കിഗ്രി സെല്‍ഷ്യസായിരിക്കും വ്യാഴാഴ്ച ഇവിടുത്തെ താപനില.
മെല്‍ബണിലേതു പോലെ മഴ ഇന്ത്യക്കു വേണ്ടി മാറിത്തരണമേയെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍. കാരണം ഇന്ത്യയെ സംബന്ധിച്ച് രണ്ടു പോയിന്റ് ഉറപ്പുള്ള മല്‍സരങ്ങളിലൊന്നാണിത്. മഴയെ തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും ഓരോ പോയിന്റ് വീതം പങ്കിടും.

Also Read: T20 World Cup 2022: കോലിയെക്കൊണ്ട് ഒറ്റക്കാവില്ല!, ഇന്ത്യക്ക് മുന്നറിയിപ്പുമായി മദന്‍ ലാല്‍

രണ്ടു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു

രണ്ടു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു

ഈ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇതിനകം തന്നെ രണ്ടു മല്‍സരങ്ങള്‍ മഴ വില്ലനായതിനെ തുടര്‍ന്ന ഉപേക്ഷിക്കപ്പെട്ടിരുന്നു. ചില മല്‍സരങ്ങള്‍ മഴ കാരണം വൈകുകയും ചെയ്തിരുന്നു. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് രണ്ടില്‍ സൗത്താഫ്രിക്കയും സിംബാബ്‌വെയും തമ്മിലുള്ള മാച്ചാണ് ആദ്യം മഴയെടുത്തത്. സൗത്താഫ്രിക്ക റണ്‍ചേസില്‍ ജയത്തിലേക്കു നീങ്ങവെയായിരുന്നു മഴയെത്തിയത്. ഇതോടെ ഇരുടീമും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു. ഹൊബാര്‍ട്ടിലായിരുന്നു ഈ മല്‍സരം.

ടോസ് പോലും നടന്നില്ല

ടോസ് പോലും നടന്നില്ല

ഇന്നു മെല്‍ബണില്‍ നടന്ന രണ്ടു മല്‍സരങ്ങളും മഴയില്‍ മുങ്ങിയിരുന്നു. ഇംഗ്ലണ്ട്- അയര്‍ലാന്‍ഡ് മല്‍സരമാണ് മഴ കാരണം തടസ്സപ്പെട്ടത്. തുടര്‍ന്ന് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലാന്‍ഡ് അഞ്ചു റണ്‍സിന്റെ അട്ടിമറി ജയം നേടുകയും ചെയ്തു. എന്നാല്‍ ന്യൂസിലാന്‍ഡ്- അഫ്ഗാനിസ്താന്‍ മല്‍സരം ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

Also Read: T20 World Cup 2022: ഇവര്‍ക്ക് പ്ലേയിങ് 11 ഇടമില്ല, ബെഞ്ചിലിരുന്ന് കളികാണാം!, രണ്ട് ഇന്ത്യക്കാരും

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍/ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

നെതര്‍ലാന്‍ഡ്സ്- വിക്രംജിത്ത് സിങ്, മാര്‍ക്ക് ഒഡൗഡ്, ബാസ് ഡിലീഡെ, കോളിന്‍ ആക്കര്‍മാന്‍, ടോം കൂപ്പര്‍, സ്‌കോട്ട് എഡ്വാര്‍ഡ്സ് (ക്യാപ്റ്റന്‍), ടിം പ്രിംഗിള്‍, ലോഗന്‍ വാന്‍ ബീക്ക്, ഷാരിസ് അഹമ്മദ്, ഫ്രെഡ് ക്ലാസെന്‍, പോള്‍ വാന്‍ മീകെറന്‍.

Story first published: Wednesday, October 26, 2022, 19:26 [IST]
Other articles published on Oct 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+