For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ടൂര്‍ണമെന്റോടെ ഇവര്‍ ടി20 മതിയാക്കും! ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍

മൂന്നു താരങ്ങളെ അറിയാം

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പ് ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ചില കളിക്കാരുടെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കും. യുവതാരങ്ങള്‍ക്കു അവസരം നല്‍കുന്നതിനായി സീനിയര്‍ താരങ്ങള്‍ ടൂര്‍ണമെന്റിനു ശേഷം ടി20 മതിയാക്കാന്‍ സാധ്യക കൂടുതലാണ്. കാരണം 2024ലെ അടുത്ത ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഇന്ത്യക്കു ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്.

ശക്തമായൊരു യുവനിരയെ ഈ ഫോര്‍മാറ്റില്‍ വാര്‍ത്തെടുക്കാന്‍ വെറും രണ്ടു വര്‍ഷങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ സീനിയേഴ്‌സ് വഴി മാറിക്കൊടുത്തെങ്കില്‍ മാത്രമേ യുവതാരങ്ങള്‍ക്കു ടീമില്‍ കയറിപ്പറ്റാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ലോകകപ്പിനു ശേഷം ടി20 മതിയാക്കാന്‍ ചിലര്‍ നിര്‍ബന്ധിതരായി തീരും. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ തുടര്‍ന്നു കളിക്കാന്‍ സാധ്യതയില്ലാത്ത സൂപ്പര്‍ താരങ്ങളെ അറിയാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നായകനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ടി20 ലോകകപ്പില്‍ ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടാവില്ല. ഇപ്പോള്‍ 35 വയസ്സിലെത്തി നില്‍ക്കുന്ന ഹിറ്റ്മാന്‍ ലോകകപ്പ് കഴിഞ്ഞാല്‍ ടി20യില്‍ നിന്നും വിരമിച്ച് മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത കൂടുതലാണ്. സമീപകാലത്തു പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും രോഹിത്തിനെ വേട്ടയാടിയിരുന്നു. തുടര്‍ച്ചയായ മല്‍സരങ്ങളാണ് ഇതിനു കാരണം.

ഏകദിന തയ്യാറെടുപ്പ്

ഏകദിന തയ്യാറെടുപ്പ്

അതുകൊണ്ടു തന്നെ ഇതിനു പരിഹാരം കാണണമെങ്കില്‍ ടി20 അദ്ദേഹം മതിയാക്കിയേ തീരൂ. ഇതു അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു നന്നായി തയ്യാറെടുക്കാന്‍ രോഹിത്തിനെ സഹായിക്കുകയും ചെയ്യും. ഇന്ത്യക്കായി ടി20യില്‍ തുടര്‍ന്നു കളിക്കാനിടയില്ലെങ്കിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒന്ന്- രണ്ടു സീസണുകളില്‍ കൂടി അദ്ദേഹം കളി തുടരാനാണ് സാധ്യത. രോഹിത് ടി20 മതിയാക്കിയാല്‍ കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാള്‍ ഈ ഫോര്‍മാറ്റിലെ സ്ഥിരം നായകനായേക്കും.

Also Read: T20 World Cup 2022: ഏഴാം നമ്പര്‍ ജഴ്‌സിക്കാരെ അറിയാമോ? ഇന്ത്യക്കാരനുണ്ട്, പക്ഷെ ഇന്ത്യന്‍ ടീമിലില്ല!

വിരാട് കോലി

വിരാട് കോലി

സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിക്കു രോഹിത് ശര്‍മയെപ്പോലെ പരിക്കുകളോ, ഫിറ്റ്‌നസ് പ്രശ്‌നങ്ങളോ ഒന്നും തന്നെയില്ല. ഏതൊരു യുവതാരത്തോടും കിട പിടിക്കാവുന്ന ഫിറ്റ്‌നസാണ് 33ാം വയസ്സിലും അദ്ദേഹത്തിനുള്ളത്. എങ്കിലും താനൊരു ടെസ്റ്റ് ക്രിക്കറ്റ് ഫാനാണെന്നു കോലി നേരത്തേ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് കരിയര്‍ ദീര്‍ഘിപ്പിക്കുന്നതിനായി വൈറ്റ് ബോള്‍ ഫോര്‍മാറ്റ് അദ്ദേഹം നേരത്തേ മതിയാക്കാന്‍ സാധ്യത കൂടുതലാണ്.

ഏകദിനവും ടെസ്റ്റും

ഏകദിനവും ടെസ്റ്റും

അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടി20 മതിയാക്കി ഏകദിനവും ടെസ്റ്റും മികച്ച രീതിയില്‍ കൊണ്ടുപോവാനായിരിക്കും കോലി ശ്രമിച്ചേക്കുക. അതോടൊപ്പം ഐപിഎല്ലിലും കുറച്ചു വര്‍ഷങ്ങള്‍ കൂടി അദ്ദേഹം തുടരുകയും ചെയ്യും. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് കോലി. ടി20 ലോകകപ്പ് കൂടി സ്വന്തം പേരിലാക്കാനായാല്‍ അതു അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവല്‍ തന്നെയായിരിക്കും. ഈ ലോകകപ്പിനുശേഷം കോലി ടി20 മതിയാക്കുമെന്നു പലരും ഇതിനകം പ്രവചിച്ചുകഴിഞ്ഞു. പക്ഷെ കോലിയുടെ പ്ലാന്‍ എന്താണെന്നു കാത്തിരുന്ന് തന്നെ കാണണം.

Also Read: T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ടി20 മതിയാകക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ്. 37 കാരനായ ഡിക്കെ 2019നു ശേഷം ആദ്യമായാണ് ഈ വര്‍ഷം ദേശീയ ടീമിലേക്കു തിരിച്ചു വിളിക്കപ്പെട്ടത്. കഴിഞ്ഞ ഐപിഎല്ലില്‍ ഫിനിഷറുടെ റോളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ദേശീയ ടീമില്‍ തിരികെയെത്തിച്ചത്. ഈ ഫോര്‍മാറ്റില്‍ സ്‌പെഷ്യലിസ്റ്റ് റോള്‍ അദ്ദേഹത്തിനു ഇന്ത്യ നല്‍കുകയും ചെയ്തു.

ഫിനിഷറുടെ റോള്‍

ഫിനിഷറുടെ റോള്‍

ഫിനിഷിങില്‍ ഇന്ത്യക്കായി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചതോടെ ഡിക്കെ ലോകകപ്പ് ടീമിലും സ്ഥാനമുറപ്പിക്കുകയായിരുന്നു. 2007ലെ പ്രഥമ ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2024ലെ അടുത്ത ടി20 ലോകകപ്പില്‍ കാര്‍ത്തിക് ഇന്ത്യന്‍ ടീം പ്ലാനിന്റെ ഭാഗമാവാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ലോകകപ്പിനു ശേഷം അദ്ദേഹം പടിയിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Monday, October 17, 2022, 19:03 [IST]
Other articles published on Oct 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+