T20 World Cup 2022: ഇതാ ഫ്‌ളോപ്പ് താരങ്ങളുടെ ഇലവന്‍!, ഇന്ത്യയില്‍ നിന്നും ഒരാള്‍
ഐസിസിയുടെ ടി20 ലോകകപ്പിനു അടുത്തയാഴ്ച ഓസ്‌ട്രേലിയയില്‍ തുടക്കമാവുകയാണ്. യോഗ്യതാ മല്‍സരങ്ങളോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. അതിനു ശേഷമാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍. എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയിരിക്കുന്നത്. ബാക്കിയുള്ള നാലു ടീമുകളെ യോഗ്യതാ മല്‍സരങ്ങളിലൂടെ കണ്ടെത്തും.
ഏറ്റവും ശക്തമായ സംഘത്തെയാണ് ടീമുകള്‍ ഈ ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എങ്കിലും ചില പ്രമുഖ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്കു ആശങ്കയാണ്. നിലവില്‍ മോശം ഫോമിലുളള കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു പരിശോധിക്കാം.

ബവുമ- ഗപ്റ്റില്‍ (ഓപ്പണര്‍മാര്‍)
ഫ്‌ളോപ്പ് ഇലവനു വേണ്ടി ഓപ്പണര്‍മാരായി കളിക്കുക സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയും ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ താരം മാര്‍ട്ടിന്‍ ഗപ്റ്റിലുമായിരിക്കും. നിലവില്‍ രണ്ടു പേരും മോശം ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ബവുമ ദയനീയ പരാജയമായിരുന്നു. മൂന്നു ടി20കളില്‍ നിന്നും വെറും എട്ടു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.
Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇത്തവണ ടീമുകള്‍ കൈവിട്ടേക്കും!, അഞ്ച് പേരിതാ

പൂരന്‍, മാക്‌സ്വെല്‍, ലിവിങ്സ്റ്റണ്‍, ഖുശ്ദില്‍, ആസിഫ് (മധ്യനിര)
മൂന്നു മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളിലെ താരങ്ങളെയെടുത്താല്‍ പാകിസ്താന്റെ രണ്ടു പേരെ കാണാന്‍ സാധിക്കും. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുടെ ഓരോ കളിക്കാരും ഇലവനിലുണ്ടായിരിക്കും.
വിന്‍ഡീസ് നായകനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനായിരിക്കും മൂന്നാം നമ്പറില്‍. നാലാമനായി ഓസ്ട്രലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും അഞ്ചാമനായി ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്‌സ്റ്റണും കളിക്കും. ആറും ഏഴും സ്ഥാനങ്ങളില്‍ പാകിസ്താന്റെ ഖുശ്ദില്‍ ഷാ, ആസിഫ് അലി എന്നിവരാണുള്ളത്. സമീപകാലത്തു കളിച്ച ടി20 മല്‍സരങ്ങളില്‍ ഇവരെല്ലാം മോശം പ്രകടനങ്ങളാണ് സ്വന്തം ടീമുകള്‍ക്കായി നടത്തിയിട്ടുള്ളത്.
Also Read: ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

ഹര്‍ഷല്‍, ഷംസി, ജോര്‍ഡന്‍, നോര്‍ക്കിയ (ബൗളര്‍മാര്‍)
ഫ്‌ളോപ്പ് ഇലവന്റെ ബൗളിങ് നോക്കുകയാണെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറും മൂന്നു ഫാസ്റ്റ് ബൗളര്‍മാരുമാണ് ടീമിലുള്ളത്. സൗത്താഫ്രിക്കയുടെ തബ്രെയ്‌സ് ഷംസിയാണ് ഏക സ്പിന്നര്‍. പേസ് ബൗളിങിനു ഇന്ത്യയുടെ ഹര്‍ഷല്‍ പട്ടേല്‍, ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ഡന്‍, സൗത്തഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ എന്നിവര്‍ ചുക്കാന്‍ പിടിക്കും.
പരിക്കു ഭേദമായി ടീമിലേക്കു മടങ്ങിയെത്തിയ ശേഷം 10നു മുകളില്‍ ഇക്കോണമി റേറ്റിലാണ് ഹര്‍ഷല്‍ റണ്‍സ് വഴങ്ങിക്കൊണ്ടിരിക്കുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ ഷംസി, ജോര്‍ഡന്‍, നോര്‍ക്കിയ എന്നിവരെല്ലാം അവസാനായി കളിച്ച പരമ്പരകൡ മോശം ഫോമിലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications