Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ബാറ്റിങ് പോരാ, ബൗളിങ് മോശം, ഇന്ത്യയുടെ ആശ്വാസം അവന്‍ മാത്രം!- മുന്‍ പാക് താരം

ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ആക്വിബ് ജാവേദ്. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യ പതറുകയാണെന്നു അദ്ദേഹം നിരീക്ഷിച്ചു. പക്ഷെ ടീമിലെ ഒരു താരത്തെ പുകഴ്ത്താനും ജാവേദ് മറന്നില്ല.

23ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം മെല്‍ബണില്‍ നടക്കാനിരിക്കെയാണ് ഇന്ത്യയെക്കുറിച്ച് ജാവേദ് വിലയിരുത്തല്‍ നടത്തിയത്. തുടരെ രണ്ടാം ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും സൂപ്പര്‍ 12ല്‍ ഒരേ ഗ്രൂപ്പില്‍ മാറ്റുരയ്ക്കുന്നത്. 2021ലെ കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു പാകിസ്താന്‍ തകര്‍ത്തുവിട്ടിരുന്നു. അന്നത്തെ പരാജയത്തിനു ഇത്തവണ കണക്കുതീര്‍ക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.

ഇന്ത്യ പതറുന്നു

ഇന്ത്യ പതറുന്നു

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ അത്ര ആശാവഹമല്ല. അവര്‍ ഇപ്പോള്‍ ഒരു മേഖലയിലും മികച്ച ഫോമിലല്ല. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും അവര്‍ പതറുകയാണ്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് പഴയതു പോലെയല്ല. ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ് എന്നിവരെപ്പോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവര്‍ ഇന്ത്യക്കില്ല.
ഇന്ത്യക്കു നിലവിലുളള ബൗളര്‍മാര്‍ മീഡിയം പേസര്‍മാരാണ്. പക്ഷെ ഹാര്‍ദിക് പാണ്ഡ്യ ഏതു സമയത്തും മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമാണെന്നും ആക്വിബ് ജാവേദ് ഒരു മാധ്യമത്തോടു പറഞ്ഞു.

Also Read: T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

ബുംറയ്ക്കു പകരം ഷമി

ബുംറയ്ക്കു പകരം ഷമി

പരിക്കു കാരണമാണ് ജസ്പ്രീത് ബുംറയ്ക്കു ടി20 ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. പകരക്കാരനായി പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെയാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷെ അദ്ദേഗഹത്തിനു ലോകകപ്പില്‍ എത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നത് സംശയമാണ്.
കാരണം കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കായി ഒരു അന്താരാഷ്ട്ര ടി20യില്‍പ്പോലും ഷമി കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച അദ്ദേഹം ടി20യില്‍ മറ്റു മല്‍സരങ്ങളിലൊന്നും ബൗള്‍ ചെയ്തിട്ടില്ല.

Also Read: T20 World Cup 2022 : ഹിറ്റാവുമോ രോഹിത് ?, കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ റെക്കോഡുകളറിയാം

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡ്ബൈ കളിക്കാര്‍: മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ഷര്‍ദുല്‍ ടാക്കൂര്‍

Story first published: Sunday, October 16, 2022, 9:54 [IST]
Other articles published on Oct 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+