T20 World Cup 2022 : ഹിറ്റാവുമോ രോഹിത് ?, കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ റെക്കോഡുകളറിയാം

മുംബൈ : ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീം അവസാന ഘട്ട പരിശീലനത്തിലാണ്. ആദ്യ സന്നാഹ മത്സരത്തില്‍ ജയിച്ച ഇന്ത്യ രണ്ടാം സന്നാഹ മത്സരത്തില്‍ തോറ്റു. ഇനി ഇന്ത്യക്ക് മുന്നില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരായ സന്നാഹ മത്സരമാണുള്ളത്. രോഹിത് ശര്‍മയെന്ന നായകന് കീഴിലാണ് ഇന്ത്യയുടെ പടയൊരുക്കം. 2021ലെ ടി20 ലോകകപ്പും ഈ വര്‍ഷത്തെ ഏഷ്യാ കപ്പും നഷ്ടപ്പെട്ട ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് സ്വന്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
രോഹിത്തിന്റെ സമീപകാല ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാന്‍ രോഹിത് ശര്‍മക്കായി. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ രോഹിത്തിനായിട്ടില്ല. ടി20 ലോകകപ്പില്‍ രോഹിത് ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. എന്തായാലും വമ്പന്‍ ചില റെക്കോഡുകള്‍ രോഹിത്തിനെ ലോകകപ്പില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്നറിയാം.

ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്
ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം രോഹിത് ശര്‍മയുടെ പേരിലാണ്. ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനയാണ് (1016) ഈ റെക്കോഡില്‍ തലപ്പത്ത്. ക്രിസ് ഗെയ്ല്‍ (965), തിലകരത്‌ന ദില്‍ഷന്‍ (897) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ 847 റണ്‍സുമായി രോഹിത് ശര്‍മ നാലാം സ്ഥാനത്താണ്. 845 റണ്‍സുമായി വിരാട് കോലി അഞ്ചാം സ്ഥാനത്തുമുണ്ട്. ഈ റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരമാണ് രോഹിത്തിനുള്ളത്.
Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

ക്യാപ്റ്റന്മാരിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
ടി20 ലോകകപ്പില്‍ ക്യാപ്റ്റന്മാരിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയാവാനുള്ള അവസരം രോഹിത്തിന്റെ മുന്നിലുണ്ട്. 98 റണ്‍സുമായി ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 85 റണ്‍സുമായി കെയ്ന്‍ വില്യംസനാണ് രണ്ടാം സ്ഥാനത്ത്. ഈ റെക്കോഡില്‍ രോഹിത് തലപ്പത്തെത്താന്‍ 99 റണ്‍സാണ് രോഹിത്തിന് വേണ്ടത്. സെഞ്ച്വറി നേടാന്‍ രോഹിത്തിന് സാധിച്ചാല്‍ ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡിലേക്കുമെത്താന്‍ രോഹിത്തിനാവും. നിലവില്‍ 101 റണ്‍സുമായി സുരേഷ് റെയ്‌നയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

ടി20 ലോകകപ്പില്‍ കൂടുതല്‍ മത്സരം
ടി20 ലോകകപ്പില്‍ കൂടുതല്‍ മത്സരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരവും രോഹിത്തിന്റെ മുന്നിലുണ്ട്. 35 മത്സരങ്ങള്‍ കളിച്ച തിലകരത്‌ന ദില്‍ഷനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 33 മത്സരം കളിച്ച രോഹിത് മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം അഞ്ച് ഗ്രൂപ്പ് മത്സരങ്ങള്‍ രോഹിത്തിന് കളിക്കാനായാല്‍ത്തന്നെ ഈ റെക്കോഡില്‍ രോഹിത്തിന് തലപ്പത്തെത്താം.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
ടി20 ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. ബ്രണ്ടന്‍ മക്കല്ലത്തിന്റെ 123 റണ്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രോഹിത് ഫോമില്‍ തുടര്‍ന്നാല്‍ തീര്‍ച്ചയായും ഈ റെക്കോഡില്‍ തലപ്പത്തെത്താം. 2019ലെ ഏകദിന ലോകകപ്പില്‍ കസറിയ രോഹിത്തിന് ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുമുണ്ട്. രോഹിത്തിന് മികവ് കാട്ടാനായാല്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താനാവുമെന്നുറപ്പ്.
Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ടി20 ലോകകപ്പില്‍ കൂടുതല്‍ സിക്‌സ്
ടി20 ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡില്‍ തലപ്പത്തെത്താന്‍ രോഹിത്തിന് മുന്നില്‍ അവസരമുണ്ട്. 30 ടി20യില്‍ നിന്ന് 31 സിക്‌സാണ് രോഹിത് നേടിയത്. ക്രിസ് ഗെയ്ല്‍ 63 സിക്‌സുമായി ഈ റെക്കോഡില്‍ തലപ്പത്താണ്. ഇന്ത്യക്കാരില്‍ 33 സിക്‌സര്‍ നേടിയ യുവരാജ് സിങ്ങാണ് തലപ്പത്ത്. ഇത്തവണ എന്തായാലും യുവരാജിനെ മറികടന്ന് രോഹിത് തലപ്പത്തേക്കെത്തുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications