
ഏറ്റവും മോശം വൈറ്റ് ബോള്‍ ടീം
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വൈറ്റ് ബോള്‍ ടീമെന്നാണ് ഇന്ത്യയെ മൈക്കല്‍ വോന്‍ വിമര്‍ശിച്ചത്. നിലവവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ടീമാണ് ഇന്ത്യ. പക്ഷെ ഈ ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനെതിരേ അതിനെ സാധൂകരിക്കുന്ന പ്രകടനം ടീമിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
2013നു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ജേതാക്കളാവാന്‍ ഇന്ത്യക്കായിട്ടില്ല. അന്നു എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഒമ്പതു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രോഹിത് ശര്‍മയിലൂടെ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും അസ്തമിച്ചിരിക്കുകയാണ്.

ലോകകപ്പിന് ശേഷം എന്ത് ചെയ്തു?
2011ലെ ഏകദിന ലോകകപ്പില്‍ വിജയികളായതിനു ശേഷം ഇന്ത്യ എന്താണ് ചെയ്തത്? ഒന്നും തന്നെയില്ലെന്നു കാണാം. വര്‍ഷങ്ങളോളം പഴക്കമുള്ള ശൈലിയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോഴും പിന്തുടരുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ടീമാണ് ഇന്ത്യയെന്നു പറയേണ്ടി വരും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കു പോവുന്ന ലോകത്തിലെ എല്ലാ കളിക്കാരും അതു തങ്ങളുടെ ഗെയിം എങ്ങനെയാണ് മെച്ചപ്പെടുത്തിയതെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ ഐപിഎല്‍ ഇന്ത്യക്കു ഇതുവരെ എന്താണ് നല്‍കിയതെന്നും മൈക്കല്‍ വോന്‍ തന്റെ കോളത്തിലൂടെ ചോദിക്കുന്നു.
Also Read: T20 World Cup 2022: എവിടെയായിരുന്നു ഇത്ര കാലം? സൂര്യ കുറച്ച് ലേറ്റായിപ്പോയെന്നു ഹാര്‍ദിക്

ഞെട്ടിച്ചിട്ടുണ്ട്
പ്രതിഭാശാലികളായ ഒരുപാട് കളിക്കാരുണ്ടായിട്ടും ഇന്ത്യ എങ്ങനെയാണ് ടി20 ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യം എന്നെ ഞെട്ടിച്ചിട്ടുണ്ട്. അവര്‍ക്കു ടി20ക്കു അനുയോജ്യരായ ഒരുപാട് കളിക്കാരുണ്ട്. പക്ഷെ ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള നടപടി ക്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. അവര്‍ അതിനു വേണ്ടി ശ്രമിച്ചേ തീരൂ. എന്തുകൊണ്ടാണ് ഇന്ത്യ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് ആദ്യത്തെ അഞ്ചോവറില്‍ തന്നെ ചുവടുറപ്പക്കിക്കാന്‍ അവസരം നല്‍കുന്നതെന്നും മൈക്കല്‍ വോന്‍ കുറിച്ചു.

വിമര്‍ശിക്കാന്‍ ഭയം
ഇന്ത്യയുടെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ രാജ്യത്തുള്ള അനാലിസ്റ്റുകള്‍ക്കും ക്രിക്കറ്റ് പണ്ഡിതര്‍ക്കു ഭയമാണ്. ബിസിസിഐയുടെ ശക്തി കാരണം ഇന്ത്യയില്‍ തങ്ങളുടെ ജോലി നഷ്ടമാവുമോയെന്ന ഭീതിയാണ് ഇതിനു കാരണം. പക്ഷെ എല്ലാ കാര്യങ്ങളും തുറന്നടിച്ചു പറയാനുള്ള ശരിയായ സമയം ഇതാണെന്നു താന്‍ വിശ്വസിക്കുന്നതായി മൈക്കല്‍ വോന്‍ വ്യക്തമാക്കി.
Also Read: T20 World Cup 2022: ഇന്ത്യക്ക് പിഴച്ചതെവിടെ? ദ്രാവിഡ് കാരണക്കാരന്‍!, ആ തീരുമാനങ്ങള്‍ പാളി

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം
ഇന്ത്യന്‍ ടീമിനെ വിമര്‍ശിക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെ തങ്ങള്‍ക്കെതിരേ ആക്രമണമുണ്ടാവുമോയെന്ന പേടി കാരണമാണ് ആരും മിണ്ടാതിരിക്കുന്നത്. കൂടാതെ അതു ചെയ്താല്‍ ഇന്ത്യയില്‍ തങ്ങളുടെ ജോലി പോവുമോയെന്നും ക്രിക്കറ്റ് പണ്ഡിതര്‍ക്ക് ആശങ്കയുണ്ട്. പക്ഷെ ഇനിയും ഭയന്ന് മാറി നില്‍ക്കരുത്. എല്ലാം തുറന്നടിച്ച് പറയേണ്ട സമയമാണിത്. മഹാന്‍മാരായ കളിക്കാര്‍ക്കു പിന്നില്‍ അവര്‍ക്കു ഒളിക്കാന്‍ കഴിയും. പക്ഷെ അത് ടീമിനെ ശരിയായ രീതിയില്‍ കളിക്കാന്‍ സഹായിക്കും. ഇന്ത്യയുടെ ബൗളിങ് ഓപ്ഷനുകള്‍ വളരെ കുറവാണ്. കൂടുതല്‍ ആഴത്തിലുളള ബാറ്റിങും സ്പിന്‍ ട്രിക്കുകളും ഇന്ത്യക്ക് ഇല്ലെന്നും മൈക്കല്‍ വോന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications












