T20 World Cup 2022: പഴയ പോലെ റണ്‍സില്ല, ഇന്ത്യയുടെ പ്രധാന ആശങ്ക അവനെന്ന് ഗവാസ്‌കര്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ത്രില്ലിങ് വിജയത്തോടെ തുടങ്ങിയെങ്കിലും ടീം ഇന്ത്യയെ സംബന്ധിച്ച് ഒരു പ്രധാന ആശങ്കയുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ ഞായറാഴ്ച നടന്ന പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ അവസാന ബോളിലേക്കു നീണ്ട ത്രില്ലറിലാണ് ഇന്ത്യ നാലു വിക്കറ്റിനു വീഴ്ത്തിയത്. വിരാട് കോലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഇന്ത്യക്കു അവിസ്മരണീയ വിജയം സമ്മാനിച്ചത്. പുറത്താവാതെ 82 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്.
കോലിയെക്കൂടാതെ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു മറ്റൊരു പ്രധാന സ്‌കോറര്‍. ശേഷിച്ചവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. നായകന്‍ രോഹിത് ശര്‍മയും ഓപ്പണിങ് പങ്കാളി കെഎല്‍ രാഹുലും നാലു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളൂ.

രോഹിത്തിന്റെ ഫോം
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങിലെ മോശം ഫോമാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ആശങ്കയെന്നു സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. നമുക്കറിയാവുന്ന, പഴയ ശേഷിയില്‍ രോഹിത്തിനു അടുത്തിടെയായി സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നത് മാത്രമാണ് ഇന്ത്യയുടെ ഒരേയൊരു പ്രശ്‌നം. രോഹിത് മുമ്പത്തേതു പോലെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ആരംഭിച്ചാല്‍ തുടര്‍ന്നു ക്രീസിലേക്കു വരുന്നവര്‍ക്കു കാര്യങ്ങള്‍ക്കു കുറേക്കൂടി എളുപ്പമായിരിക്കുമെന്നു ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയോടു പറഞ്ഞു.

അടുത്ത കളിയില്‍ മികച്ച ഇന്നിങ്‌സ്
നെതര്‍ലാന്‍ഡ്‌സുമായുള്ള ഇന്ത്യയുടെ അടുത്ത മാച്ചില്‍ മികച്ച ഇന്നിങ്‌സോടെ രോഹിത് ശര്‍മയ ടീമിനു ശക്തമായ അടിച്ചറ നല്‍കുമെന്നാണ് പ്രതീക്ഷയെന്നു സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് സിഡ്‌നിയില്‍ വച്ച് ഡച്ച് ടീമുമായി ഇന്ത്യയുടെ സൂപ്പര്‍ 12ലെ രണ്ടാമങ്കം.
ഏതൊരു ടീമും ആഗ്രമിക്കുന്നത് ശക്തമായൊരു അടിത്തറയാണ്. മികച്ചൊരു തുടക്കം ടീമിനു ലഭിക്കുകയാണെങ്കില്‍ അതു നാല്-അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നവര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ അവരെ ഇതു സഹായിക്കുകയും ചെയ്യുമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

പാകിസ്താനെതിരായ തുടക്കം
ഓപ്പണര്‍മാര്‍ നല്ലൊരു തുടക്കമാണ് നല്‍രുന്നതെങ്കില്‍ അതു പിന്നീട് ക്രീസിലെത്തുന്നവരെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശാന്‍ സഹായിക്കും. അവര്‍ക്കു സമയമെടുത്ത്, പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി കളിക്കേണ്ട കാര്യമില്ല. ടീമിന്റെ ഇന്നിങ്‌സ് ശരിയാക്കേണ്ട ചുമതലയും അവര്‍ക്കുണ്ടാവില്ല.
പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരം നോക്കൂ. 31 റണ്‍സിനു നാലു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടിരുന്നു. തുടക്കം സ്ലോയായാലും കുഴപ്പമില്ല. നാലിന് 31 റണ്‍സെന്ന സ്‌കോറിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് ഒന്നിന് 40 റണ്‍സെന്ന സ്‌കോറെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

റെക്കോര്‍ഡിട്ട് രോഹിത്
പാകിസ്താനെതിരേ ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും ഈ മല്‍സരത്തില്‍ ഇറങ്ങിയതോടെ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാന്‍ രോഹിത് ശര്‍മയ്ക്കായിരുന്നു. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാനെ തേടിയെത്തിയത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലായിരുന്ന റെക്കോര്‍ഡ് രോഹിത് തിരുത്തുകയായിരുന്നു.
പക്ഷെ ഈ നേട്ടം ബാറ്റിങില്‍ മികച്ച ഇന്നിങ്‌സുമായി ആഘോഷിക്കാന്‍ അദ്ദേഹത്തിനായില്ല. ഏഴു ബോളുകള്‍ നേരിട്ട ഇന്ത്യന്‍ ബൗണ്ടറി പോലുമില്ലാതെ നാലു റണ്‍സെടുത്ത് ക്രീസ് വിടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications