T20 World Cup 2022: ഇന്ത്യ വീണ്ടും സെമി കാണാതെ മടങ്ങുമോ? സാധ്യത തള്ളേണ്ട!

സൂപ്പര്‍ 12ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നേരിട്ട പരാജയത്തോടെ ടീം ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു സെമി ബെര്‍ത്ത് ഉറപ്പിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. രണ്ടു മല്‍സരങ്ങളാണ് ഇന്ത്യക്കു ഇനി ശേഷിക്കുന്നത്. ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരേയാണിത്. സെമിയുറപ്പിക്കാന്‍ ഇന്ത്യക്കു ഈ മല്‍സരങ്ങള്‍ നിര്‍ണായകമാണ്. അതിനിടെ മഴയും വില്ലനായി രംഗത്തുണ്ടെന്നത് ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നേരത്തേ തലപ്പത്തായിരുന്ന ഇന്ത്യ സൗത്താഫ്രിക്കയോടേറ്റ പരാജയത്തോടെ രണ്ടാംസ്ഥാനത്തേക്കും വീണിരിക്കുകയാണ്. നവംബര്‍ രണ്ടിന് അഡ്‌ലെയ്ഡില്‍ ബംഗ്ലാദേശിനെതിരേയും ആറിനു മെല്‍ബണില്‍ സിംബാബ്‌വെയ്‌ക്കെതിരേയുമാണ് ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങള്‍. ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ നമുക്കു പരിശോധിക്കാം.

ശേഷിച്ച രണ്ടു മല്‍സരത്തിലും ജയം
സൂപ്പര്‍ 12ലെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും വിജയമെന്നതാണ് സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും നല്ല വഴി. രണ്ടു കളികള്‍ ജയിച്ചാല്‍ ഇന്ത്യക്കു നാലു പോയിന്റ് ലഭിക്കും. അതു പരമാവധി എട്ടു പോയിന്റ് നേടി ഗ്രൂപ്പില്‍ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്ത് സെമിയില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കും.

ബംഗ്ലാദേശിനോടു തോറ്റാല്‍ ?
ബുധനാഴ്ചയാണ് സൂപ്പര്‍ 12ലെ നാലാം റൗണ്ടില്‍ ഷാക്വിബുല്‍ ഹസന്റെ ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ മല്‍സരത്തില്‍ തോറ്റാല്‍ അതു ഇന്ത്യയെ പുറത്താവലിന്റെ വക്കിലെത്തിക്കും. കാരണം മൂന്നു കളിയില്‍ നിന്നും ഇന്ത്യയെപ്പോലെ ബംഗ്ലാ ടീമിനും നാലു പോയിന്റുണ്ട്. ഇന്ത്യയെ തോല്‍പ്പിക്കുന്നതിനൊപ്പം അവസാന കളിയില്‍ പാകിസ്താനെതിരേയും ജയം കൊയ്താല്‍ എട്ടു പോയിന്റോടെ ബംഗ്ലാദേശ് സെമിയിലെത്തും. ഇന്ത്യ പുറത്താവുകയും ചെയ്യും.
Also Read: T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

ബംഗ്ലാദേശിനെതിരേ തോല്‍വി, സിംബാബ്‌വെയ്‌ക്കെതിരേ ജയം
അടുത്ത രണ്ടു മല്‍സരങ്ങളില്‍ ബംഗ്ലാദേശിനോടു തോല്‍ക്കുകയും സിംബാബ്‌വെയ്‌ക്കെതിരേ ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്കു ഭാവി അറിയാന്‍ ഗ്രൂപ്പിലെ മറ്റു കളികളുടെ ഫലത്തിനായി കാത്തിരിക്കേണ്ടി വരും. പാകിസ്താന്‍- ബംഗ്ലാദേശ് മല്‍സരമായിരിക്കും അപ്പോള്‍ ഇന്ത്യയുടെ വിധി തീരുമാനിക്കുക. പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍ിച്ചാല്‍ ഇന്ത്യയും ബംഗ്ലാദേശും ആറു പോയിന്റ് വീതം നേടി ഒപ്പമാവും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും വിധി തീരുമാനിക്കുക.

ബംഗ്ലാദേശിനെതിരേ ജയം, സിംബാബ്‌വെയോടു തോല്‍വി
അടുത്ത മല്‍സരങ്ങളില്‍ ബംഗ്ലാദേശിനെതിരേ വിജയം കൊയ്യുകയും അവസാന മാച്ചില്‍ സിംബാബ്‌വെയോടു തോല്‍ക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാണ്. അപ്പോള്‍ ആറു പോയിന്റായിരിക്കും ഇന്ത്യക്കുണ്ടാവുക. ഇന്ത്യയെക്കൂടാതെ നെതര്‍ലാന്‍ഡ്‌സിനെയും തോല്‍പ്പിച്ചാല്‍ സിംബാബ്‌വെയ്ക്കു
ഏഴു പോയിന്റ് ലഭിക്കും. അതു ഇന്ത്യയെ പുറത്താക്കുകയും ചെയ്യും.
Also Read: IPL 2023: സിഎസ്‌കെയില്‍ അഴിച്ചുപണി, ലേലത്തിനു മുമ്പ് ഇവരെ പറഞ്ഞുവിടും!

സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ പാക് ജയം
സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ പാകിസ്താന്‍ തോല്‍പ്പിക്കുകയാണെങ്കില്‍ അവര്‍ക്കു ആറു പോയിന്റാവും. ഇന്ത്യ ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിക്കുകയും ചെയ്താല്‍ ആറു പോയിന്റ് ലഭിക്കും. ഇങ്ങനെ വന്നാല്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കു ആറു പോയിന്റാുവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications