Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: ഇന്ത്യയുടെ വമ്പന്‍ താരം, പക്ഷെ അവന്‍ ഇലവനില്‍ എത്തുന്ന കാര്യം സംശയം!

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഇനി മൂന്നു മാസങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിനായി ബാക്കിയുള്ളത്. ലോകകപ്പിനുള്ള അന്തിമ ഇലവനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെലക്ഷന്‍ കമ്മിറ്റി. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓരോ പരമ്പരകളും ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനുള്ള റിവേഴ്‌സല്‍ കൂടിയാണ്.

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ബൗളിങില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനിടയുള്ള ബൗളറെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡാരന്‍ ഗഫ്. പക്ഷെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുക അദ്ദേഹത്തിനു കടുപ്പമായിരിക്കുമെന്നും ഗഫ് ചൂണ്ടിക്കാട്ടി.

1

സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാറിനെക്കറിച്ചാണ് ഡാരെന്‍ ഗഫിന്റെ പരാമര്‍ശം. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരന്തരം അലട്ടിക്കൊണ്ടിരുന്ന താരമാണ് ഭുവി. ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനുണ്ടാവില്ലെന്നം പലരും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഐപിഎല്ലിനു ശേഷം കളിച്ച പരമ്പരകളിലെല്ലാം ശ്രദ്ധേയമായിരുന്നു ഭുവിയുടെ ബൗളിങ് പ്രകടനം. സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയെല്ലാം തകര്‍പ്പന്‍ സ്വിങ് ബൗളിങിലൂടെ ഭുവി കത്തിക്കയറി. ഇതോടെ ടി20 ലോകകപ്പ് ടീമിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

2

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ്. മൂന്നാമത്തെ പേസറുടെ സ്ഥാനത്തേക്കു ഭുവനേശ്വര്‍ കുമാറിനെക്കൂടാതെ ശര്‍ദ്ദുല്‍ ടാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം രംഗത്തുണ്ട്. ഇവരില്‍ പരിചയ സമ്പന്നനായ ഭുവി ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണമെന്നാണ് ഡാരെന്‍ ഗഫിന്റെ അഭിപ്രായം.

IND vs ENG: സിക്‌സര്‍ വേട്ട- വീരു രോഹിത്തിന്റെ അടുത്ത് പോലുമില്ല! ഗെയ്‌ലും പിറകില്‍

3

മുഹമ്മദ് ഷമിയുള്ളപ്പോള്‍ ഈ ഇന്ത്യന്‍ ലൈനപ്പില്‍ കയറിപ്പറ്റുകയെന്നത് ഭുവനേശ്വര്‍ കുമാറിനു വെല്ലുവിളിയായിരിക്കും. കാരണം ഷമി ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ഫോമിലാണ് പന്തെറിയുന്നത്. കൂടാതെ ജസ്പ്രീത് ബുംറയും ടീമില്‍ സ്ഥാനമുറപ്പിച്ചയാളാണ്. പുതുതായി വന്ന യുവ ഫാസ്റ്റ് ബൗളര്‍മാര്‍ നല്ല വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കരാണ്. എങ്ങനെയെങ്കിലും ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ഇവരെല്ലാം. മുഹമ്മദ് സിറാജിനെയും തള്ളിക്കളയാന്‍ കഴിയില്ല.

IND vs ENG: ടി20 പരമ്പരയോടെ ഇവരുടെ ടി20 ലോകകപ്പ് സാധ്യത മങ്ങി! ഇന്ത്യയുടെ 3 പേര്‍

4

ഓസ്‌ട്രേലിയന്‍ പിച്ചില്‍ ന്യൂ ബോള്‍ കൊണ്ട് വലിയ ഇംപാക്ടുണ്ടാക്കാന്‍ ഭുവനേശ്വറിനു കഴിയും. മികച്ച സ്വിങ് ലഭിക്കുന്ന പിച്ചുകളായതിനാല്‍ ഇതു നന്നായി മുതലെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നുറപ്പാണ്. അതകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിലെ വമ്പന്‍ താരം തന്നെയായിരിക്കും ഭുവിയെന്നും ഡാരെന്‍ ഗഫ് വിലയിരുത്തി.

5

ഭുവനേശ്വര്‍ കുമാറിന്റെ കഴിവ് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലയെന്നതില്‍ സംശയമില്ല. ന്യൂബോള് എറിയുമ്പോള്‍ പന്തിനുമേല്‍ നിയന്ത്രണം നേടിയെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെയായിരിക്കില്ല കൂടുതല്‍ സമയവും ബോളിന്റെ മൂവ്‌മെന്റ്. ഒരുപാട് ബൗളര്‍മാര്‍ പിഴവുകള്‍ വരുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ബോളിനെ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കണമെങ്കില്‍ അതിനു അസാധാരണ മിടുക്ക് തന്നെ ആവശ്യമാണ്. ഭുവനേശ്വറിനു ഈ കഴിവുണ്ടെന്നതില്‍ തര്‍ക്കവുമില്ല. ഇംഗ്ലണ്ടിലേതു പോലെയുള്ള സാഹചര്യങ്ങൡ പെര്‍ഫെക്ട് ബൗളറാണ് അദ്ദേഹം. കൗണ്ടി ക്രിക്കറ്റില്‍ വന്നു കളിക്കുകയാമെങ്കില്‍ ഭുവി വളരെ സ്‌പെഷ്യലായി മാറുമെന്നും ഡാരെന്‍ ഗഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 13, 2022, 11:53 [IST]
Other articles published on Jul 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+