Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 2007ല്‍ കളിക്കുമ്പോള്‍ എനിക്കത് അറിയില്ലായിരുന്നു! തുറന്നുപറഞ്ഞ് രോഹിത്

തുടര്‍ച്ചയായി എട്ടാമത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് നായകനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മ. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടൂര്‍ണമെന്റ് മുതല്‍ ഇതുവരെ നടന്ന ഏഴു ലോകകപ്പുകളിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ നായകന്റെ തൊപ്പിയണിഞ്ഞാണ് ഹിറ്റ്മാന്‍ എത്തിയിരിക്കുന്നത്. വീണ്ടുമൊരു ലോകകപ്പില്‍ രോഹിത്തിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധ്യതയില്ല.

2007ലെ ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ അപ്രതീക്ഷിത ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം. അന്നു ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കു വേണ്ടി കളിച്ചപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്.

ആസ്വദിച്ച് കളിക്കാന്‍ ശ്രമിച്ചു

ആസ്വദിച്ച് കളിക്കാന്‍ ശ്രമിച്ചു

പ്രഥമ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്വയം തന്നെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നുവെന്നു രോഹിത് ശര്‍മ പറയുന്നു. ഞാന്‍ ടൂര്‍ണമെന്റ് ആസ്വദിക്കാന്‍ മാത്രമായിരുന്നു അന്നു ആഗ്രഹിച്ചത്. എന്റെ ഏറ്റവുമാദ്യത്തെ ലോകകപ്പ് എന്ന നിലയിലായിരുന്നു ഞാന്‍ അന്നു കളിച്ചത്. ലോകകപ്പിന്റെ ഭാഗമാവുന്നത് എത്ര വലിയ കാര്യമാണെന്നോ, ടൂര്‍ണമെന്റിന്റെ പ്രാധാന്യം എന്താണെന്നോ അന്നു എനിക്കു ധാരണയില്ലായിരുന്നു. ഞങ്ങള്‍ ലോക ചാംപ്യന്‍മാരായ ശേഷമാണ് അതു എത്ര മാത്രം വലിയ നേട്ടമായിരുന്നുവെന്ന് തനിക്കു ബോധ്യമായതെന്നും രോഹിത് വ്യക്തമാക്കി.

ടി20 ഒരുപാട് മാറി

ടി20 ഒരുപാട് മാറി

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ടി20 ഫോര്‍മാറ്റില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളതായി രോഹിത് ശര്‍മ നിരീക്ഷിച്ചു. രോഹിത്തിനെക്കൂടാത പ്രഥമ ലോകകപ്പില്‍ കളിക്കുകയും നിലവിലെ ടീമില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ചെയ്ത മറ്റൊരു താരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ്.
15 വര്‍ഷമെന്നത് ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു. ഗെയിം ഇപ്പോള്‍ വളരെയേറെ വികസിച്ചു കഴിഞ്ഞു. 2007 ലെ ടി20യുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. അക്കാലത്ത് 140-150 സ്‌കോറുകള്‍ വളരെ മികച്ച ടോട്ടലുകളായിരുന്നു. പക്ഷെ ഇപ്പോള്‍ ടീമുകള്‍ 14-15 ഓവറുകളില്‍ തന്നെ ഈ ടോട്ടല്‍ നേടാന്‍ ടീമുകള്‍ ശ്രമിക്കുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup: രോഹിത് തന്നെ കിങ്! ഇതാ ഇന്ത്യയുടെ ഓള്‍ടൈം റണ്‍വേട്ടക്കാര്‍

അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരേ

അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരേ

2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ കളിച്ചുകൊണ്ടായിരുന്നു രോഹിത് ശര്‍മയുടെ അരങ്ങേറ്റം. പക്ഷെ ഇപ്പോഴത്തേതുപോലെ ഓപ്പണറായല്ല, മറിച്ച് മധ്യനിരയിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. ഇംഗ്ലണ്ടുമായുള്ള ഈ കളിയില്‍ പക്ഷെ ബാറ്റ് ചെയ്യാന്‍ രോഹിത്തിനു അവസരം കിട്ടിയില്ല.
എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള അടുത്ത കളിയില്‍ അദ്ദേഹം ഫിഫ്റ്റിയുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സാന്നിധ്യമറിയിച്ചു. 40 ബോളുകളില്‍ നിന്നായിരുന്നു ഇത്. പിന്നീട് പാകിസ്താനെതിരായ ഫൈനലിലും ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ രോഹിത്തിനു സാധിച്ചു. 16 ബോളുകളില്‍ നിന്നും പുറത്താവാതെ 30 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്.

Also Read: T20 World Cup 2022: ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഇവര്‍ക്ക് ടി20യില്‍ ഇന്ത്യന്‍ അരങ്ങേറ്റം! 2 പേസര്‍മാര്‍

റണ്‍വേട്ടയില്‍ ഒന്നാമന്‍

റണ്‍വേട്ടയില്‍ ഒന്നാമന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം ഇന്ത്യക്കായി 142 മല്‍സരങ്ങളില്‍ രോഹിത് ശര്‍മ കളിച്ചുകഴിഞ്ഞു. നിലവില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്.
31.94 ശരാശരിയില്‍ 140.59 സ്‌ട്രൈക്ക് റേറ്റോടെ 3737 റണ്‍സുമായാണ് ഹിറ്റ്മാന്‍ റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നത്. നാലു സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിട്ട രോഹിത് 28 ഫിഫ്റ്റികളുമടിച്ചിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്.

Story first published: Sunday, October 16, 2022, 15:07 [IST]
Other articles published on Oct 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+