ബുംറ മാത്രമല്ല, പ്രമുഖ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യയെ ചതിച്ചവര്‍ വേറെയും!, നാല് പേരിതാ

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുംറ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായതോടെ ടി20 ലോകകപ്പ് നഷ്ടമാവുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ് ബുംറയുടെ അഭാവം സൃഷ്ടിച്ചിരിക്കുന്നത്. ബുംറക്ക് പരിക്കേറ്റതോടെ പകരക്കാരനായി ആരെന്നതാണ് വലിയ ചോദ്യം.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പും ഏഷ്യാ കപ്പും കൈവിട്ട ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ബുംറയുടെ അഭാവം ഇന്ത്യക്കേറ്റ കടുത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ബുംറ മാത്രമല്ല. പ്രധാന ടൂര്‍ണമെന്റിന് മുമ്പ് പരിക്കേറ്റ് പുറത്തായ ഇന്ത്യയുടെ മറ്റ് ചില സൂപ്പര്‍ താരങ്ങളുമുണ്ട്. ആരൊക്കെയാണെന്ന് നോക്കാം.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മാത്രമല്ല രവീന്ദ്ര ജഡേജയും ഇത്തവണത്തെ ടി20 ലോകകപ്പിനില്ല. പരിക്ക് തന്നെയാണ് ജഡേജക്ക് വില്ലനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയുടെ വിശ്വസ്തനായ ജഡേജയുടെ അഭാവവും ഇന്ത്യയെ കാര്യമായി ബാധിക്കും. ഏഷ്യാ കപ്പിനിടെയാണ് ജഡേജക്കും പരിക്കേറ്റതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പരിശീലനത്തിനിടെയിലോ മത്സരത്തിനിടയിലോ അല്ല ജഡേജക്ക് പരിക്കേറ്റത്. അത് അദ്ദേഹം വിനോദ സഞ്ചാരത്തിലേര്‍പ്പെടുന്നതിടെയായിരുന്നു. എന്തായാലും ജഡേജയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്.

വീരേന്ദര്‍ സെവാഗ്
പരിക്കിനെത്തുടര്‍ന്ന് പ്രധാനപ്പെട്ട രണ്ട് ടൂര്‍ണമെന്റുകള്‍ വീരേന്ദര്‍ സെവാഗിനും നഷ്ടമായിട്ടുണ്ട്. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് 2009ലും 2010ലും നടന്ന ടി20 ലോകകപ്പുകളില്‍ പങ്കെടുക്കാന്‍ സെവാഗിന് സാധിച്ചിരുന്നില്ല. 2009ല്‍ സെവാഗിന് പകരം ദിനേഷ് കാര്‍ത്തികിനെയും 2010ല്‍ മുരളി വിജയിയേയുമാണ് കളിപ്പിച്ചത്. പ്രധാനപ്പെട്ട രണ്ട് ടൂര്‍ണമെന്റുകള്‍ സെവാഗിന് നഷ്ടമായത് ഇന്ത്യയുടെ പ്രകടനത്തേയും ബാധിച്ചു. ഇന്ത്യ കിരീടം നേടിയ 2007ലെ ടി20 ലോകകപ്പില്‍ ഓപ്പണര്‍ റോളില്‍ സെവാഗുണ്ടായിരുന്നു.

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ ഇന്ത്യക്കായി 100ലധികം ടെസ്റ്റ് കളിച്ച താരമാണ്. എന്നാല്‍ ഒരു ഏകദിന ലോകകപ്പ് പോലും കളിക്കാനുള്ള ഭാഗ്യം ഇഷാന്തിനുണ്ടായില്ല. 2015ലെ ലോകകപ്പ് ടീമില്‍ ഇഷാന്തിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് അദ്ദേഹത്തിന് പരിക്കേറ്റ് പിന്മാറേണ്ടി വന്നു. പകരക്കാരനായെത്തിയ മോഹിത് ശര്‍മ 8 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി കസറുകയും ചെയ്തു. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ ഇഷാന്തിനായി. എന്നാല്‍ ഒരു ഏകദിന ലോകകപ്പെങ്കിലും കളിക്കാനുള്ള അര്‍ഹത അദ്ദേഹത്തിനുണ്ടായിരുന്നു.
Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

മനീഷ് പാണ്ഡെ
2016-2018 കാലയളവില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനം ഉണ്ടായിരുന്ന ബാറ്റ്‌സ്മാനാണ് മനീഷ് പാണ്ഡെ. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മനീഷ് പാണ്ഡെയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് പുറത്താവുകയും പകരം ദിനേഷ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നാലാം നമ്പറിലടക്കം ഇന്ത്യക്കായി തിളങ്ങാന്‍ മനീഷിനായിട്ടുണ്ട്. എന്നാല്‍ അര്‍ഹിച്ച തരത്തിലുള്ള വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ലെന്നതാണ് വസ്തുത.
2021ലാണ് മനീഷ് പാണ്ഡെ ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ മനീഷിനാവും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications