For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഡച്ച് ടീം അവനെ 'കൈകാര്യം' ചെയ്യും! പകരക്കാരനെ നിര്‍ദേശിച്ച് കനേരിയ

വ്യാഴാഴ്ചയാണ് മല്‍സരം

kaneria

ടി20 ലോകകപ്പില്‍ വ്യാഴാഴ്ച സൂപ്പര്‍ 12ലെ രണ്ടാം റൗണ്ടില്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ച് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനു പകരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് കനേരിയ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാം ജയം ലക്ഷ്യമിട്ടാണ് സിഡ്‌നിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ക്രിക്കറ്റിലെ കുഞ്ഞന്‍മാരാ യ നെതര്‍ലാന്‍ഡ്‌സിനെ ഇന്ത്യ നേരിടുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മല്‍സരം ആരംഭിക്കുന്നത്. ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിനൊപ്പം സെമിയിലേക്കു അടുക്കാനും ഇന്ത്യക്കു കഴിയും.

സിഡ്‌നിയിലെ പിച്ച്

സിഡ്‌നിയിലെ പിച്ച്

കഴിഞ്ഞ മല്‍സരത്തില്‍ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമായിരുന്നു ഇന്ത്യന്‍ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്. സിഡ്‌നിയില്‍ നെതര്‍ലാന്‍ഡ്‌സിനെതിരായ കളിയിയില്‍ യുസ്വേന്ദ്ര ചഹലിനെ കളിപ്പിക്കണമോയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. സിഡ്‌നിയിലെ പിച്ചെടുക്കുകയാണെങ്കില്‍ അതു സ്പിന്‍ ബൗളിങിനെ വളരെ തുണയ്ക്കുന്നതാണെന്നു കാണാന്‍ സാധിക്കും. ടി20 ഫോര്‍മാറ്റ് വ്യത്യസ്തമാണെങ്കിലും സ്പിന്നര്‍മാര്‍ക്കു ഇവിടെ സഹായം ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

ചഹലിനെ കളിപ്പിക്കണം

ചഹലിനെ കളിപ്പിക്കണം

ആര്‍ അശ്വിനെ ഒഴിവാക്കി യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ സിഡ്‌നിയില്‍ കളിപ്പിക്കണമെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. സിഡ്‌നിയിലെ പിച്ചില്‍ കുറേക്കൂടി സ്ലോയായി ബൗള്‍ ചെയ്യേണ്ടതായി വരും. അതോടൊപ്പം വേരിയേഷനും കൂടി കൊണ്ടു വരികയാണെങ്കില്‍ ഇവിടെ സ്പിന്നര്‍മാര്‍ക്കു നേട്ടം കൊയ്യാന്‍ സാധിക്കും.
മുമ്പ് ഇവിടെ വച്ച് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരമ്പര കളിച്ചപ്പോള്‍ ഡാനിയേല്‍ സാംസിനെതിരേ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇപ്പോഴും ഓര്‍മയുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച വേദികളിലൊന്നാണ് സിഡ്‌നി. മഴ മാറി നിന്ന് ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള മല്‍സരം നടക്കണമെന്നാണ് തന്റെ പ്രാര്‍ഥനയെന്നും ഡാനിഷ് കനേരിയ വിശദമാക്കി.

Also Read: T20 World Cup 2022: ഇവര്‍ക്ക് പ്ലേയിങ് 11 ഇടമില്ല, ബെഞ്ചിലിരുന്ന് കളികാണാം!, രണ്ട് ഇന്ത്യക്കാരും

അശ്വിനെ നന്നായി നേരിടും

അശ്വിനെ നന്നായി നേരിടും

നെതര്‍ലാന്‍ഡ്‌സുമായുള്ള മല്‍സരത്തില്‍ ആര്‍ അശ്വിനെ ഒഴിവാക്കി യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിക്കണമെന്നു ഞാന്‍ പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ലെഗ് സ്പിന്നര്‍മാര്‍മാരെ അത്ര നന്നായി നേരിടാന്‍ കഴിവുള്ള ടീമല്ല നെതര്‍ലാന്‍ഡ്‌സ്. പക്ഷെ ഫിംഗര്‍ സ്പിന്നര്‍ അവരുടെ ടീമിലുണ്ട്. അതുകൊണ്ടു തന്നെ അശ്വിനെ കൂടുതല്‍ നന്നായി നേരിടാന്‍ ഡച്ച് താരങ്ങള്‍ക്കു സാധിക്കും.
അശ്വിനു പകരം ഇറക്കിയാല്‍ ചഹലിനു ഈ മല്‍സരത്തില്‍ മൂന്നോ നാലോ വിക്കറ്റുകളെടുക്കാന്‍ കഴിയും. അതു താരത്തിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനും സഹായിക്കുമെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

ടീമിനാകെ ആത്മവിശ്വാസം നല്‍കും

ടീമിനാകെ ആത്മവിശ്വാസം നല്‍കും

പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ വിരാട് കോലിയുടെ അവിശ്വസനീയ ഇന്നിങ്‌സ് ടീമിലെ മറ്റു കളിക്കാര്‍ക്കും വലിയ ആത്മവിശ്വാസവും പ്രചോദനവും നല്‍കുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. പാകിസ്താന്‍ ജയിച്ച മല്‍സരമാണ് കോലി തോല്‍വിയാക്കി മാറ്റിയെടുത്തത്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് തുടങ്ങിയവര്‍ക്കെല്ലാം കോലിയുടെ ഈ ഇന്നിങ്‌സ് വലിയ ആത്മവിശ്വാസമാണ് നല്‍കുക. ബോസ് ചെയ്തു കാണിച്ചു, എന്തു കൊണ്ട് തങ്ങള്‍ക്കും ആയിക്കൂടെന്നു അവര്‍ക്കു തോന്നും. നമുക്കും അതു സാധിക്കും. നമുക്കും അതുപോലെയുള്ള കഴിവുണ്ടെന്ന വിശ്വാസം കോലിയുടെ അന്നത്തെ ഇന്നിങ്‌സ് മറ്റു കളിക്കാര്‍ക്കും നല്‍കുമെന്നും കനേരിയ വിശദമാക്കി.

Also Read: T20 World Cup 2022: വിമര്‍ശിച്ച് സമ്മര്‍ദ്ദത്തിലാക്കി, കോലി ആരാണെന്ന് അവര്‍ അറിഞ്ഞു! - ശാസ്ത്രി

കോലിയെ ആശ്രയിച്ച് കുതിപ്പ്

കോലിയെ ആശ്രയിച്ച് കുതിപ്പ്

ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണം വിരാട് കോലിയെ വളരെയധികം ആശ്രയിച്ചായിരിക്കുമെന്നു താന്‍ കരുതുന്നതായി ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. വിരാട് തുടര്‍ന്നും ഇന്ത്യക്കു മികച്ച വിജയങ്ങള്‍ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ നേടിക്കൊടുക്കും.
വിരാടും സൂര്യയും ഹാര്‍ദിക്കും കാര്‍ത്തികും ചേര്‍ന്ന് വളരെ പെട്ടെന്നു തീര്‍ക്കുന്ന ഒരു മല്‍സരം ടൂര്‍ണമെന്റില്‍ നിങ്ങള്‍ക്കു പ്രതീക്ഷിക്കാം.
വിരാടിലൂടെ ടീമിനു പുത്തന്‍ ഉണര്‍വാണ് കിട്ടിയിരിക്കുന്നത്. ബൗളര്‍മാര്‍ക്കും അതു വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരെല്ലാം ഉജ്ജ്വലമായിട്ടാണ് ബൗള്‍ ചെയ്യുന്നതെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 26, 2022, 21:15 [IST]
Other articles published on Oct 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+