Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: വിമര്‍ശിച്ച് സമ്മര്‍ദ്ദത്തിലാക്കി, കോലി ആരാണെന്ന് അവര്‍ അറിഞ്ഞു! - ശാസ്ത്രി

ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കായി അവിശ്വസനീയ ഇന്നിങ്‌സ് കളിച്ച വിരാട് കോലിയെ വാനോളം പുകഴ്ത്തി മുന്‍ കോച്ചും കമന്റേറ്ററുമാ രവി ശാസ്ത്രി. കരിയറിലെ മോശം സമയത്തിലൂടെ കടന്നു പോയപ്പോള്‍ എല്ലാവരും കൂടി കോലിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും താനാരാണെന്നു അദ്ദേഹം പാകിസ്താനെതിരേ കാണിച്ചു കൊടുത്തതായും ശാസ്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനെതിരേ തോല്‍വിയുടെ വക്കില്‍ നിന്നാണ് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്. പുറത്താവാതെ 82 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ക്രീസിലെത്തിയ കോലി അവസാന ബോള്‍ വരെ ക്രീസില്‍ നിന്നാണ് ടീമിന്റെ വിജയശില്‍പ്പിയായത്.

കോലിയുമായുള്ള കൂട്ടുകെട്ട്

കോലിയുമായുള്ള കൂട്ടുകെട്ട്

വിരാട് കോലിക്കൊപ്പം എന്റെ കൂട്ടുകെട്ട് തുടങ്ങിയത് 2014ലാണ്. ഇപ്പോള്‍ എട്ടു വര്‍ഷത്തിലെത്തിയിരിക്കുന്നു. എനിക്കു മറ്റു യുവ ക്രിക്കറ്റര്‍മാരെയും ഇഷ്ടമാണ്. പക്ഷെ വിരാട് ഇന്ത്യയുടെ ക്യാപ്റ്റനും ഞാന്‍ കോച്ചുമായ ശേഷം ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമായിരുന്നു.
വിരാടിന്റെ സ്വഭാവമാണ് അന്നു ഞാന്‍ ശ്രദ്ധിച്ചത്.
സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യയുടെ കോച്ചായ ശേഷം വലിയ കിരീടവിജയങ്ങളെക്കുറിച്ച് എന്റെ മനസ്സില്‍ ഇല്ലായിരുന്നു. കളിക്കാരെ കൂടുതല്‍ മാനസികരമായി കരുത്തരാക്കിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ക്രിക്കറ്റാണ് ഒരാളുടെ സ്വഭാവവും വാര്‍ത്തെടുക്കുന്നതെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

കോലിയില്‍ സാമ്യങ്ങള്‍

കോലിയില്‍ സാമ്യങ്ങള്‍

വിരാട് കോലിയില്‍ എന്റെ ചില സാമ്യങ്ങള്‍ അന്നു എനിക്കു കാണാന്‍ സാധിച്ചു. കരിയറില്‍ പത്താം നമ്പറില്‍ തുടങ്ങി ഓപ്പണിങിലേക്കു വന്നയാളാണ് ഞാന്‍. എനിക്കു അതില്‍ അഭിമാനവുമുണ്ട്. പ്രതിഭയുടെ കാര്യത്തില്‍ വിരാട് തീര്‍ച്ചയായും എന്നേക്കാള്‍ മുകളിലാണ്. പക്ഷെ ഞങ്ങളുടെ സ്വഭാവത്തില്‍ ചില സാമ്യതകള്‍ കണ്ടെത്താന്‍ എനിക്കു കഴിഞ്ഞു. ക്രിക്കറ്റിനോടുള്ള ഡ്രൈവും കരുത്തുറ്റ മനസ്സും ഞങ്ങള്‍ക്കു സമാനായിരുന്നുവെന്നും രവി ശാസ്ത്രി പറയുന്നു.

Also Read: T20 World Cup 2022: ഫ്രീഹിറ്റില്‍ 3 റണ്‍സ്, ഇന്ത്യയുടേത് കള്ളക്കളിയോ? ടോഫെല്‍ പറയും

മുറിയാത്ത വജ്രം

മുറിയാത്ത വജ്രം

മുറിത്ത വജ്രമായാണ് ഞാന്‍ വിരാട് കോലിയെ കണ്ടത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി അവന്‍ മോശം സമയത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവയൊന്നും അത്ര ഗൗരവമായി എടുത്തിരുന്നില്ല. കാരണം മാനിസകമായി വിരാട് എത്രമാത്രം കരുത്തനാണെന്നു എനിക്ക് അറിയമായിരുന്നു.
അവന്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. സ്വയം പ്രതിഫലിപ്പിക്കാനുള്ള ആ ഇടം മാത്രമായിരുന്നു വിരാടിനു ആവശ്യമായിരുന്നത്. ഇവിടെയാണ് ക്രിക്കറ്റില്‍ നിന്നുമെടുത്ത ചെറിയ ബ്രേക്ക് അവനെ സഹായിച്ചത്. ഇപ്പോള്‍ വിരാട് ബുദ്ധിമാനായി മാറിയതായും രവി ശാസ്ത്രി നിരീക്ഷിച്ചു.

Also Read: T20 World Cup 2022: ഈ ടീമുകളെ സെമിയില്‍ പ്രതീക്ഷിക്കേണ്ട! ഏഷ്യയില്‍ നിന്ന് 3 പേര്‍

പാകിസ്താനെതിരായ ഇന്നിങിസ്

പാകിസ്താനെതിരായ ഇന്നിങിസ്

ഈ കാരണത്താലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി പാകിസ്താനെതിരായ മല്‍സരത്തില്‍ വിരാട് കോലിക്കു അത്തരമൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചത്. ഞാന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ടി20 മല്‍സരമായിരുന്നു ഇത്. ജീവിതത്തില്‍ ആദ്യമായി ഒരു ക്ലാസിക്ക് ടെസ്റ്റ് മാച്ച് പോലെയാണ് ടി20 ഗെയിമെന്നു എനിക്കു തോന്നി. ടെസ്റ്റിലെ ടി20 മല്‍സരമായിരുന്നു അത്. സമ്മര്‍ദ്ദം, വൈദഗ്ധ്യം, ഒഴുക്ക് തുടങ്ങി ഒരു ടെസ്റ്റ് മാച്ചിലെ എല്ലാ ഘടകങ്ങളും ഈ മാച്ചിലുണ്ടായിരുന്നു. അതിവേഗ ബൗളിങിനെതിരേ അവസാനം വിരാട് പായിച്ച രണ്ടു സിക്‌സറുകള്‍ അവിശ്വസനീമായിരുന്നു. അവ ഏറെക്കാലം എന്റെ മനസ്സിലുണ്ടാവുമെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 25, 2022, 17:30 [IST]
Other articles published on Oct 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+