For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഈ ടീമുകളെ സെമിയില്‍ പ്രതീക്ഷിക്കേണ്ട! ഏഷ്യയില്‍ നിന്ന് 3 പേര്‍

സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്

semi finalist

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കു ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില വമ്പന്‍ ടീമുകള്‍ക്കു കാലിടറുന്നത് കാണാന്‍ സാധിച്ചു. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയുടെ വന്‍ പരാജയമാണ് ഇതില്‍ എടുത്തു പറയേണ്ടത്. സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ അവര്‍ തകരുകയായിരുന്നു. ഓസീസിനെക്കൂടാതെ പാകിസ്താനാണ് ആദ്യ റൗണ്ടില്‍ അടിതെറ്റിയ മറ്റൊരു ടീം.

ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ മുന്‍നിര ടീമുകളെല്ലാം തന്നെ സൂപ്പര്‍ 12ല്‍ വിജയത്തോടെ തുടങ്ങിയിരുന്നു. സൗത്താഫ്രിക്കയ്ക്കാവട്ടെ മഴ വില്ലനായതോടെ സിംബാബ് വെയുമായി പോയിന്റ് പങ്കുവയ്‌ക്കേണ്ടിവരികയായിരുന്നു. ആദ്യ റൗണ്ടിലെ മല്‍സരഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തവണ സെമി കാണാതെ പുറത്താവാന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

അഫ്ഗാനിസ്താന്‍

അഫ്ഗാനിസ്താന്‍

ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി മാച്ച വിന്നര്‍മാരുള്ള ടീമാണെങ്കിലും അഫ്ഗാനിസ്താന്‍ ഇത്തവണ സെമി ഫൈനല്‍ കാണാന്‍ സാധ്യത കുറവാണ്. റാഷിദ് ഖാന്‍, നായകന്‍ മുഹമ്മദ് നബി, സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍, ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരെല്ലാം കൡതനിച്ച് ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ്.
പക്ഷെ മരണഗ്രൂപ്പിലാണ് അഫ്ഗാനുള്ളത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടു അവര്‍ തോറ്റിരുന്നു. ശേഷിച്ച നാലു മല്‍സരങ്ങളില്‍ ഒന്നു കൂടി തോറ്റാല്‍ അഫ്ഗാന്റെ സെമി സാധ്യതകള്‍ക്കു മങ്ങലേല്‍ക്കും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, അയര്‍ലാന്‍ഡ് എന്നിവരുമായാണ് അഫ്ഗാന്റെ ശേഷിച്ച മല്‍സരങ്ങള്‍.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ഏഷ്യയില്‍ നിന്നു തന്നെയുള്ള ബംഗ്ലാദേശാണ് സെമി കാണാതെ പുറത്താവാന്‍ സാധ്യതയുള്ള മറ്റൊരു ടീം. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ് നിലവില്‍ അവരുടെ സ്ഥാനം. ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനെ ഒമ്പതു റണ്‍സിനു തോല്‍പ്പിച്ചെങ്കിലും ബംഗ്ലാ കടുവകളുടെ സെമിയിലേക്കുള്ള പ്രയാണം എളുപ്പമല്ല. പരിചയസമ്പന്നരായ മുഷ്ഫിഖുര്‍ റഹീമും മഹമ്മുദുള്ളയുമില്ലാതെയാണ് ബംഗ്ലാ ടീം ഈ ലോകകപ്പിനെത്തിയിരിക്കുന്നത്.
നായകന്‍ ഷാക്വിബുല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ബംഗ്ലാദേശിന്റെ ടൂര്‍ണമെന്റിലെ ഭാവി. അവസാനമായി ന്യൂസിലാന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഒരു കളി പോലും അവര്‍ ജയിച്ചിരുന്നില്ല.

Also Read: T20 World Cup 2022: കിങിനു മുന്നില്‍ എന്ത് ഹിറ്റ്മാന്‍? ടി20യില്‍ വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ്

പാകിസ്താന്‍

പാകിസ്താന്‍

മുന്‍ ചാംപ്യന്‍മാരായ പാകിസ്താണ് ഈ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ നഷ്ടമാവാനിടയുള്ള മറ്റൊരു ടീം. കഴിഞ്ഞ തവണ സെമിയിലെത്താന്‍ അവര്‍ക്കായിരുന്നു. എന്നാല്‍ ഇത്തവണ തോല്‍വിയോടെയാണ് പാക് ടീം തുടങ്ങിയത്. ഇന്ത്യക്കെതിരായ ത്രില്ലറില്‍ നാലു വിക്കറ്റിനായിരുന്നു പാ്ക് തോല്‍വി. ശേഷിച്ച മല്‍സരങ്ങള്‍ ബാബര്‍ ആസമിനും സംഘത്തിനും ഇതോടെ നിര്‍ണയകമായിരിക്കുകയാണ്.
പരിചയസമ്പന്നനായ ഷുഐബ് മാലിക്ക് ടീമില്‍ ഇല്ലാത്തതിനാല്‍ ബാബര്‍ ആസം- മുഹമ്മദ് റിസ്വാന്‍ ജോടിയെ പാകിസ്താന് അമിതമായി ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. ഇവര്‍ തുടക്കത്തില്‍ പുറത്തായാല്‍ മികച്ച കളിക്കാര്‍ മധ്യനിരയില്‍ ഇല്ലെന്നത് പാകിസ്താന് ക്ഷീണമാണ്. നിലവില്‍ മധ്യനിരയിലുള്ളവര്‍ക്കൊന്നും അനുഭവസമ്പത്തില്ലെന്നതു പാകിസ്താനു പോരായ്മയാണ്. ലോകകപ്പിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പാകിസ്താനു ഇതു ക്ഷീണമായേക്കും.

Also Read: T20 World Cup 2022: എതിരാളി പാകിസ്താനോ? കോലി കത്തികയറും! അഞ്ചില്‍ നാലിലും 50 പ്ലസ്

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

കിരീട ഫേവറിറ്റുകളും കഴിഞ്ഞ തവണത്തേ ജേതാക്കളുമായ ഓസ്‌ട്രേലിയയും ഇത്തവണ സെമിയിലെത്തുന്ന കാര്യം സംശയമാണ്. സൂപ്പര്‍ 12ന്റെ മരണഗ്രൂപ്പിലെ ആദ്യ കളിയില്‍ ഓസീസിനു തുടക്കം പാളിയിരിക്കുകയാണ്. 89 റണ്‍സിന്റെ വന്‍ പരാജയമാണ് ന്യൂസിലാന്‍ഡിനെതിരേ അവര്‍ക്കു നേരിട്ടത്.
ഇനിയുള്ള കളികളല്ലാം ജയിച്ചാല്‍ മാത്രമേ ഓസീസിനു സെമിയുറപ്പുള്ളൂ. ഒന്നില്‍ക്കൂടി പരാജയപ്പെട്ടാല്‍ കംഗാരുപ്പടയ്ക്കു സെമിയിലെത്തുക ദുഷ്‌കരമായിരിക്കും. ഇംഗ്ലണ്ട്, ശ്രീലങ്ക, അയര്‍ലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരുമായാണ് ഓസീസിന്റെ ഇനിയുള്ള മല്‍സരങ്ങള്‍

Story first published: Monday, October 24, 2022, 18:53 [IST]
Other articles published on Oct 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+