Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: എതിരാളി പാകിസ്താനോ? കോലി കത്തികയറും! അഞ്ചില്‍ നാലിലും 50 പ്ലസ്

ടി20 ലോകകപ്പില്‍ എതിരാളികള്‍ പാകിസ്താനെങ്കില്‍ വിരാട് കോലി വേറെ ലെവലാവുമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. മെല്‍ബണില്‍ നടന്ന സൂപ്പര്‍ 12ലെ ത്രില്ലറില്‍ അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോയാണ് ഇന്ത്യക്കു അവിശ്വസനീയ വിജയം സമ്മാനിച്ചത്.

160 റണ്‍സിലേക്കു ബാറ്റ് വീശവെ മുടന്തിയ ടീം ഇന്ത്യയെ കോലി തോളിലേറ്റി വിജയത്തിലേക്ക് നടന്നു കയറുകയായിരുന്നു. പുറത്താവാതെ 82 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 53 ബോളുകള്‍ നേരിട്ട കോലി ആറു ബൗണ്ടറികളും നാലു സിക്‌സറുമടിച്ചു. ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ വന്നപ്പോഴെല്ലാം തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളതെന്നു ചരിത്രം പറയുന്നു.

ആദ്യ മല്‍സരം 2012ല്‍

ആദ്യ മല്‍സരം 2012ല്‍

2012ലായിരുന്നു വിരാട് കോലി ഇന്ത്യക്കായി ആദ്യം ടി20 ലോകകപ്പില്‍ കളിച്ചത്. ഇതുവരെ അഞ്ചു ഇന്നിങ്‌സുകളില്‍ പാക് പടയ്‌ക്കെതിരേ അദ്ദേഹം ബാറ്റ് വീശിയിട്ടുണ്ട്. ഇതില്‍ നാലിലും ഫിഫ്റ്റി പ്ലസ് കുറിക്കാന്‍ കോലിക്കു സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
പാകിസ്താനെതിരേ ടി20 ലോകകപ്പിലെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണ് ഇന്നത്തെ മല്‍സരത്തില്‍ കോലി കണ്ടെത്തിയത്. 2012ലെ ടൂര്‍ണമെന്റില്‍ 61 ബോളില്‍ പുറത്താവാതെ നേടിയ 78 റണ്‍സായിരുന്നു നേരത്തേ ഏറ്റവും മികച്ച പ്രകടനം. ഇതാണ് മെല്‍ബണില്‍ റണ്‍മെഷീന്‍ പഴങ്കഥയാക്കിയത്.

പാകിസ്താനെതിരായ പ്രകടനം

പാകിസ്താനെതിരായ പ്രകടനം

2012ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ പുറത്താവാതെ 78 റണ്‍സുമായിട്ടാണ് വിരാട് കോലി തന്റെ വരവറിയിച്ചത്. 2014ലെ അടുത്ത ടൂര്‍ണമെന്റില്‍ പക്ഷെ അദ്ദേഹത്തിനു മികച്ചൊരു സ്‌കോര്‍ കുറിക്കാനായില്ല. 32 ബോളില്‍ പുറത്താവാതെ 36 റണ്‍സാണ് താരം കണ്ടെത്തിയത്. കോലിക്കു പാകിസ്താനെതിരേ ലോകകപ്പില്‍ ഫിഫ്റ്റിയില്ലാതെ പോയ ഏക ഇന്നിങ്‌സും ഇതു തന്നെയാണ്.

Also Read: വീരവാദം പറഞ്ഞ് പണി മേടിച്ചു!, അക്തര്‍ മുതല്‍ കോലിവരെ, ഈ സംഭവങ്ങള്‍ അറിയാമോ?

ഹാട്രിക്ക് ഫിഫ്റ്റികള്‍

ഹാട്രിക്ക് ഫിഫ്റ്റികള്‍

2014ലെ ടി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ ക്ഷീണം തുടര്‍ന്നുള്ള എഡിഷനുകളില്‍ വിരാട് കോലി തീര്‍ക്കുന്നതാണ് കണ്ടത്. ഹാട്രിക്ക് ഫിഫ്റ്റികളാണ് പാക് പടയ്‌ക്കെതിരേ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.
2016ലെ ടി20 ലോകകപ്പില്‍ 37 ബോളില്‍ പുറത്താവാതെ 57 റണ്‍സാണ് കിങ് കോലി അടിച്ചെടുത്തത്. 2021ല്‍ യുഎഇ വേദിയായ കഴിഞ്ഞ ടൂര്‍ണമെന്റിലും താരം മിന്നിച്ചു. ദുബായില്‍ നടന്ന സൂപ്പര്‍ 12 മാച്ചില്‍ 49 ബോളില്‍ 57 റണ്‍സ് കോലി സ്‌കോര്‍ ചെയ്തിരുന്നു.

Also Read: ഇടയ്ക്ക് തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്, പക്ഷെ...; ധോണിയെക്കുറിച്ച് കോലി പറയുന്നു

തോറ്റത് ഒന്നില്‍ മാത്രം

തോറ്റത് ഒന്നില്‍ മാത്രം

പാകിസ്താനെതിരേ ടി20 ലോകകപ്പില്‍ വിരാട് കോലി കളിച്ച മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. 2021ലെ കഴിഞ്ഞ ടൂര്‍ണമെന്റിലായിരുന്നു ഇത്. അന്നു പത്തു വിക്കറ്റിനായിരുന്നു പാക് പട ഇന്ത്യയെ കശാപ്പ് ചെയ്തത്. ഈ മല്‍സരത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ കോലിയായിരുന്നുവെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.
അതിനുമുമ്പ് 2012 മുതല്‍ 16വരെയുള്ള ലോകകപ്പുകളില്‍ എംഎസ് ധോണിയാണ്
ഇന്ത്യയെ നയിച്ചത്. ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റിലാവട്ടെ കോലിക്കു പകരം രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

Story first published: Sunday, October 23, 2022, 20:29 [IST]
Other articles published on Oct 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+