Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടയ്ക്ക് തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്, പക്ഷെ...; ധോണിയെക്കുറിച്ച് കോലി പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോലിയും മുന്‍നായകന്‍ എംഎസ് ധോണിയും തമ്മിലുളള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ധോണിയില്‍ നിന്നുമാണ് കോലി നായകസ്ഥാനം ഏറ്റുവാങ്ങുന്നത്. ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും കോലിയും ധോണിയും തമ്മിലുള്ള സൗഹൃദത്തിന് കുറവൊന്നും വന്നിട്ടില്ല. താന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിഞ്ഞപ്പോള്‍ തനിക്ക് മെസേജ് അയച്ച ഒരേയൊരാള്‍ ധോണിയാണെന്ന് ഈയ്യടുത്ത് കോലി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ധോണിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് വിരാട് കോലി മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഐസിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യത്തെ മത്സരം. കോലിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സൗഹൃദവും ആത്മബന്ധവും

''ധോണിയുമായുള്ള സൗഹൃദവും ആത്മബന്ധവും വിശേഷിപ്പിക്കാന്‍ സാധിക്കുന്നതല്ല. വിശ്വാസവും പരസ്പരധാരണയും അടസ്ഥാനമായുള്ളതാണ് അത്. ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ ബാറ്റിംഗിനെക്കുറിച്ചും റണ്ണിന് വേണ്ടി വിളിക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കും. പക്ഷെ പന്ത് ഗ്യാപ്പിലേക്ക് പോയതും ഞങ്ങള്‍ ഒരിക്കലും പരസ്പരം വിളിച്ചിട്ടില്ല. എനിക്കറിയാം അദ്ദേഹം ഡബിളിനായി ഓടുകയാണെന്ന്. അദ്ദേഹത്തിനറിയാം ഞാന്‍ ഡബിളിനായി ഓടുകയാണെന്ന്. പത്ത്-പന്ത്രണ്ട് വര്‍ഷത്തെ കരിയറില്‍ ഒന്നോ രണ്ടോ തവണ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടാകും''.

Also Read:T20 World Cup 2022: മുന്‍നിര വീണാല്‍ ഇന്ത്യയുടെ കഥ കഴിഞ്ഞു! മുന്നറിയിപ്പുമായി മുന്‍താരം

ടീമിന് വേണ്ടിയാണ് ചെയ്യുന്നതെന്ന തോന്നല്‍

''അതല്ലാതെ, ടീമിന് എന്താണ് വേണ്ട് എന്താണെന്നതില്‍ ഞങ്ങള്‍ ഫോക്കസ്ഡ് ആയിരിക്കും. എപ്പോഴും ടീമിന് എന്താണ് വേണ്ടതെന്നാകും ചിന്ത. എന്നും ആ പരസ്പരവിശ്വാസമുണ്ടാകും. ടീമിന് വേണ്ടിയാണ് ചെയ്യുന്നതെന്ന തോന്നല്‍ കാണും'' എന്നും കോലി പറയുന്നു.

''ആ വിശ്വാസം മൂലം, കളിക്കളത്തിന് പുറത്തുമൊരു ബന്ധം ഉടലെടുത്തു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. രണ്ട് പേരുടേയും മനസിലുള്ളത് മനസിലാക്കാന്‍ സാധിക്കും. തുടക്കകാലത്ത് അദ്ദേഹം നല്‍കിയ പിന്തുണ എന്റെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന കാലത്ത് ഞാന്‍ കൂടെ തന്നെ നിന്നിരുന്നു, രണ്ട് ക്യാപ്റ്റന്മാര്‍ തമ്മിലുള്ള മാറ്റത്തിന്റെ കാലത്തും, പുറെയുള്ളവര്‍ക്കത് അത്ഭുതമായിരിക്കും. അവര്‍ക്കിത് ആദ്യമായിട്ടായിരിക്കും, പക്ഷെ ഞങ്ങള്‍ക്കത് വളരെ സ്വാഭാവികമായിരുന്നു'' എന്നും വിരാട് പറയുന്നുണ്ട്.

ക്യാപ്റ്റന്‍


''അദ്ദേഹമാണ് ക്യാപ്റ്റന്‍ എന്നോ ഞാനാണ് ക്യാപ്റ്റന്‍ എന്നോ തോന്നിയിട്ടില്ല ഒരിക്കലും. എനിക്ക് അദ്ദേഹം എന്നും ഒരേ വ്യക്തി തന്നെയാണ്. അദ്ദേഹത്തിന്റെ ഇന്‍പുട്ടുകള്‍ എനിക്ക് വളരെയധികം വിലമതിക്കുന്നതാണ്. ഞങ്ങളെ സംബന്ധിച്ച് ആരാണ് ക്യാപ്റ്റന്‍ എന്ന ചിന്തയുണ്ടായിരുന്നില്ല. വളരെ ഫ്രീയായ ഒഴുകുന്നത് പോലൊരു ബന്ധമായിരുന്നു. എന്റെ ജീവിതകാലം മുതല്‍ ഞാന്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒന്നാകും ഈ ബന്ധം'' എന്നും കോലി പറയുന്നുണ്ട്.

ധോണിയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയതിനെക്കുറിച്ചും വിരാട് കോലി സംസാരിക്കുന്നുണ്ട്.

''ഞാന്‍ ചുറ്റുമുള്ളവരെയൊക്കെ നോക്കുകയായിരുന്നു. ഞാനായിരുന്നു കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം. ലോകകപ്പിന്റെ ഭാഗമാവുക എന്നത് തന്നെ വലുതായിരുന്നു. ഞങ്ങള്‍ ഒടുവില്‍ ടൂര്‍ണമന്റ് ജയിക്കുകയും ചെയ്തു. എല്ലാവരും വളരെയധികം വൈകാരികമായി സംസാരിക്കുന്നത് കണ്ടു. സച്ചിന്‍ വികാരഭരിതനായി. യുവരാജും ഹര്‍ഭജനും എല്ലാവരും വികാരഭരിതരായിരുന്നു'' എന്നാണ് വിരാട് പറയുന്നത്.

എംഎസ്

''എംഎസ് ഇവരൊക്കെ കളിക്കുന്നത് കണ്ടിട്ടുണ്ടാകും. അവരെ നയിക്കുകയും ലോകകപ്പ് നേടുകയും ചെയ്യുകയെന്നത് വളരെ വൈകാരികമായ ഒന്നാണ്. സത്യത്തില്‍ എനിക്കത് ഫീല്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. അവരൊക്കെ എന്താകും ചിന്തിച്ചിട്ടുണ്ടാവുക എന്നറിയില്ല. കാരണം ഞാന്‍ ആ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ല. പക്ഷെ ആ നിമിഷം വളരെ പവര്‍ഫുള്‍ ആയിരുന്നു. അതിനാല്‍ ഞാനും അതിലേക്ക് വലിച്ചിടപ്പെട്ടു'' എന്നാണ് കോലി പറയുന്നത്.

Story first published: Sunday, October 23, 2022, 12:53 [IST]
Other articles published on Oct 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+