For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഫ്രീഹിറ്റില്‍ 3 റണ്‍സ്, ഇന്ത്യയുടേത് കള്ളക്കളിയോ? ടോഫെല്‍ പറയും

പാകിസ്താനെതിരായ മല്‍സരത്തിലായിരുന്നു വിവാദം

ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ ത്രില്ലിങ് വിജയം സ്വന്തമാക്കിയതിനു പിന്നാലെ വിവാദങ്ങളും കത്തുകയാണ്. കളിയില്‍ ഫ്രീഹിറ്റില്‍ ബൗള്‍ഡായിട്ടും ഇന്ത്യക്കു ബൈയായി മൂന്നു റണ്‍സ് നല്‍കിയതും അവസാന ബോളിലെ നോ ബോളുമാണ് വിവാദങ്ങള്‍ക്കു കാരണം. ഇവ രണ്ടും നിയമവിരുദ്ധമാണെന്നും കളി നിയന്ത്രിച്ച അംപയര്‍മാര്‍ ഇന്ത്യക്കു അനുകൂലമായി തീരുമാനമെടുത്താണ് പാകിസ്താന്റെ തോല്‍വിക്കു കാരണമെന്നാണ് പാക് ഫാന്‍സിന്റെ ആരോപണം.

ഇതേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടോഫെല്‍. ഇന്ത്യ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഒരുപാട് പേര്‍ ചോദിച്ചു

ഒരുപാട് പേര്‍ ചോദിച്ചു

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനു ശേഷം പലരും എന്നോടു ഈ വിഷയത്തില്‍ അഭിപ്രായം ചോദിച്ചിരുന്നു. ഫ്രീഹിറ്റില്‍ വിരാട് കോലി ബൗള്‍ഡായിട്ടും ഇന്ത്യക്കു ബൈയായി മൂന്നു റണ്‍സ് അനുവദിച്ചത് നിയമവിരുദ്ധമായിട്ടാണോയെന്നായിരുന്നു പലരുടെയും സംശയമെന്നു സൈമണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read: T20 World Cup 2022: എതിരാളി പാകിസ്താനോ? കോലി കത്തികയറും! അഞ്ചില്‍ നാലിലും 50 പ്ലസ്

അംപയറുടേത് ശരിയായ തീരുമാനം

അംപയറുടേത് ശരിയായ തീരുമാനം

ഫ്രീഹിറ്റില്‍ ബോള്‍ സ്റ്റുപുകളില്‍ പതിച്ച ശേഷം തേര്‍ഡ് മാനിലേക്കു ദിശ മാറിപ്പോയപ്പോള്‍ ബാറ്റര്‍മാര്‍ മൂന്നു റണ്‍സ് ഓടിയെടുത്തു. അംപയര്‍ ബൈയായി മൂന്നു റണ്‍സ് നല്‍കിയ തീരുമാനം ശരിയാണ്. ഫ്രീഹിറ്റില്‍ സ്‌ട്രൈക്ക് നേരിടുന്ന ബാറ്റര്‍ ബൗള്‍ഡായാല്‍ ഔട്ടല്ല. അതുകൊണ്ടു തന്നെ ബോള്‍ സ്റ്റംപുകളില്‍ പതിച്ചാല്‍ അതു ഡെഡ് ബോളും ആവുകയില്ല. ബൈയെക്കുറിച്ച് പരാമര്‍ശിക്കുന്ന നിയമത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ ബോള്‍ അപ്പോഴും പ്ലേയില്‍ തന്നെ ആയിട്ടാണ് പരിഗണിക്കുക. അതിനാല്‍ തന്നെ ഇന്ത്യക്കു മൂന്നു റണ്‍സ് ലഭിച്ചതില്‍ തെറ്റില്ലെന്നും സൈമണ്‍ ടോഫെല്‍ വിശദീകരിച്ചു.

Also Read: T20 World Cup 2022: കിങിനു മുന്നില്‍ എന്ത് ഹിറ്റ്മാന്‍? ടി20യില്‍ വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ്

നാടകീയ ഓവര്‍

നാടകീയ ഓവര്‍

തികച്ചും നാടകീയമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളിയിലെ 20ാം ഓവര്‍. 16 റണ്‍സായിരുന്നു ആറു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്പിന്നര്‍ മുഹമ്മദ് നവാസിനാണ് പാക് നായകന്‍ ബാബര്‍ ആസം ഈ ഓവര്‍ നല്‍കിയത്. ആദ്യ ബോളില്‍ തന്നെ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ ബാബറിന്റെ കൈകളിലെത്തിച്ച് പാകിസ്താന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.

നോ ബോളും ഫ്രീഹിറ്റും

നോ ബോളും ഫ്രീഹിറ്റും

അടുത്ത ബോളില്‍ പുതുതായെത്തിയ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. തൊട്ടടുത്ത ബോളില്‍ വിരാട് കോലി ഡബിള്‍ നേടി. നാലാമത്തെ ബോളില്‍ കോലിയുടെ സിക്‌സര്‍. അതു അംപയര്‍ നോ ബോള്‍ വിധിച്ചു. അടുത്ത ബോള്‍ വൈഡ്. ഫ്രീഹിറ്റ് അപ്പോഴും ഇന്ത്യയുടെ പക്കല്‍. അടുത്തത് ഫ്രീഹിറ്റ്. കോലിക്കു ഷോട്ട് മിസ്സായപ്പോള്‍ നേരെ സ്റ്റംപുകളില്‍ തട്ടിത്തെറിച്ചു. കോലിയും ഡിക്കെയും മൂന്നു റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. അഞ്ചാമത്തെ ബോളില്‍ ഡിക്കെ റണ്ണൗട്ട്. വിക്കറ്റ് കീപ്പര്‍ റിസ്വാന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യക്കു ഒരു ബോളില്‍ വേണ്ടത് രണ്ട് റണ്‍സ്. അടുത്ത ബോള്‍ വൈഡായതോടെ സ്‌കോര്‍ തുല്യം. അവസാന ബോളില്‍ ആര്‍ അശ്വിന്‍ സിംഗിളംടുത്തതോടെ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയവും കൈക്കലാക്കി.

Story first published: Monday, October 24, 2022, 20:11 [IST]
Other articles published on Oct 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+