Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഏറ്റവും മികച്ച 'കാറുണ്ടായിട്ടും' ഇന്ത്യ ഗ്യാരേജില്‍ വച്ചു! തുറന്നടിച്ച് ലീ

cover

ഓസ്‌ട്രേലിയയില്‍ ഈയാഴ്ച ആരംഭിക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്ന ടീമിനെതിരേ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. ഇന്ത്യന്‍ ടീമില്‍ ഒരു താരത്തിന്റെ അസാന്നിധ്യത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കന്നത്. രണ്ടു മുന്‍നിര താരങ്ങളില്ലാതെയാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഇറങ്ങുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് പരിക്കു കാരണം ഇന്ത്യക്കു ആദ്യം നഷ്ടമായത്.

പിന്നാലെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിക്കേറ്റു വീണു. ഇവരില്‍ ബുംറയുടെ അഭാവമായിരിക്കും ഇന്ത്യക്കു ഏറ്റവും വലിയ തിരിച്ചടിയാവുക. കാരണം അദ്ദേഹത്തിനു പകരം വയ്ക്കാവുന്ന ഒരു ബൗളര്‍ നിലവില്‍ ഇന്ത്യക്കു ഇല്ല. ബുംറയ്ക്കു പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലേക്കു വന്നേക്കുമെന്നാണ് സൂചനകള്‍.

ഷമി വന്നേക്കും

ഷമി വന്നേക്കും

നേരത്തേ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ദീപക് ചാഹറും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയ്ക്കിടെ അദ്ദേഹത്തിനു വീണ്ടും പരിക്കേറ്റത് ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയായി. ഇതോടയൊണ് മുഹമ്മദ് ഷമിയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചത്. കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഫിറ്റ്‌നസ് പരിശോധനയില്‍ വിജയിക്കുകയും ചെയ്തിരുന്നു.
ചാഹര്‍ നേരത്തേ ലോകകപ്പിന്റെ റിസര്‍വ് ലിസ്റ്റിലായിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ അദ്ദേഹത്തിനു പകരം മുഹമ്മദ് സിറാജ് ഈ ലിസ്റ്റിലേക്കു വരുമന്നാണ് വിവരം. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉമ്രാന്‍ മാലിക്ക് മതിയെന്ന് ലീ

ഉമ്രാന്‍ മാലിക്ക് മതിയെന്ന് ലീ

പക്ഷെ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കു വരേണ്ടത് ഇവര്‍ ആരും തന്നെയല്ലെന്നാണ് ബ്രെറ്റ് ലീയുടെ അഭിപ്രായം. 22 കാരനായ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനെയാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തേണ്ടതെന്നു അദ്ദേഹം പറയുന്നു.
മണിക്കൂറില്‍ 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്നയാളാണ് ഉമ്രാന്‍ മാലിക്ക്. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ നിങ്ങള്‍ക്കുണ്ടെങ്കിലും അതു ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പിന്നെ അങ്ങനെയൊരു കാര്‍ ഉള്ളത് കൊണ്ട് എന്തു പ്രയോജനം? ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്ക് വേണമായിരുന്നെന്നും ലീ വ്യക്തമാക്കി.

Also Read: T20 World Cup 2022: പാകിസ്താന്‍ മികച്ച ടീം, പക്ഷെ..., ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ചഹാല്‍

ഉമ്രാന്‍ അപകടകാരി

ഉമ്രാന്‍ അപകടകാരി

ഉമ്രാന്‍ മാലിക്ക് വളരെ ചെറുപ്പമാണെന്നതു സത്യമാണ്. അദ്ദേഹം അനുഭവസമ്പത്ത് കുറഞ്ഞയാളുമാണ്. പക്ഷെ 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ഉമ്രാന് കഴിയുമെന്നത് പ്രധാനമാണ്. അതുകൊണ്ടു തന്നെ അവനെ ടീമിലെടുക്കൂയെന്നാണ് എനിക്കു പറയാനുള്ളത്.
ഉമ്രാനെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോവൂ. അവിടെ ബോള്‍ 'പറക്കും'. നിങ്ങള്‍ക്കു 140 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്ന ഒരാള്‍ ഉള്ളതും 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന മറ്റൊരാള്‍ ഉള്ളതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ബ്രെറ്റ് ലീ നിരീക്ഷിച്ചു.

Also Read: ഇന്ത്യന്‍ ടീമിലിടം നേടി, പക്ഷെ ഒരവസരം പോലും നല്‍കാതെ പുറത്താക്കി!, അഞ്ച് പേരിതാ

ഇന്ത്യക്കു തിരിച്ചടി

ഇന്ത്യക്കു തിരിച്ചടി

ജസ്പ്രീത് ബുംറയ്ക്കു പുറംഭാഗത്തിനു പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. എങ്കിലും ഇന്ത്യക്കു ലോകകപ്പ് വിജയിക്കാന്‍ കഴിയില്ലെന്നു ഞാന്‍ പറയില്ല. അവരുടേത് വളരെ മികച്ച സംഘമാണ്. പക്ഷെ ജസ്പ്രീത് ബുംറയുള്ള ടീമാണ് കൂടുതല്‍ ശക്തര്‍. അദ്ദേഹത്തിന്റെ അസാന്നിധ്യം ഭുവനേശ്വര്‍ കുമാറിനെപ്പോലെയുള്ളവര്‍ക്കു സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ബ്രെറ്റ് ലീ വിലയിരുത്തി.

ഉമ്രാന്‍റെ യാത്ര തടസ്സപ്പെട്ടു

ഉമ്രാന്‍റെ യാത്ര തടസ്സപ്പെട്ടു

ലോകകപ്പിനുള്ള നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ വിസാ പ്രശ്‌നങ്ങളെ തുടര്‍ന്നു ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയില്‍ താരത്തിനു തടസ്സം നേരിട്ടിരിക്കുകയാണ്.
അതുമാത്രമല്ല ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കളിക്കാന്‍ മാനസികമായി ഉമ്രാന്‍ ഇനിയും തയ്യാറായിക്കഴിഞ്ഞിട്ടില്ലെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. ഇതുവരെ മൂന്നു ടി20കളിലാണ് പേസര്‍ ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ ഉമ്രാന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങുകയും ചെയ്തിരുന്നു.

Story first published: Wednesday, October 12, 2022, 10:32 [IST]
Other articles published on Oct 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+