ഇന്ത്യന്‍ ടീമിലിടം നേടി, പക്ഷെ ഒരവസരം പോലും നല്‍കാതെ പുറത്താക്കി!, അഞ്ച് പേരിതാ

ഇന്ത്യന്‍ ടീമിലെത്തുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. എന്നാല്‍ അതൊട്ടും എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. താരസമ്പന്നമായ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സ്ഥിരതയോടെയുള്ള പ്രകടനവും ഒപ്പം ഭാഗ്യവും വേണം. ഐപിഎല്ലിന്റെ വരവോടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നു. ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാം. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയാലും സ്ഥിര സാന്നിധ്യമായി തുടരുക പ്രയാസം.
ലഭിക്കുന്ന അവസരങ്ങളെല്ലാം മുതലാക്കി സ്ഥിരത കാട്ടാത്ത പക്ഷം ടീമിന് പുറത്താവും. നിരവധി താരങ്ങളാണ് നിലവില്‍ അവസരത്തിനായി പുറത്ത് കാത്തുനില്‍ക്കുന്നത്. സമീപകാലത്തായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുകയും എന്നാല്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കാതെ തഴയപ്പെടുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആര്‍ സായ് കിഷോര്‍
മുന്‍ സിഎസ്‌കെ താരവും നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ ആര്‍ സായ് കിഷോറാണ് ഈ പട്ടികയിലൊരാള്‍. അവസാന വര്‍ഷം നടന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരക്കുള്ള ടീമില്‍ സായ് കിഷോറും ഉള്‍പ്പെട്ടിരുന്നു. ഇടം കൈയന്‍ സ്പിന്നര്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. എന്നാല്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ ടീമിന് പുറത്താണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലേക്ക് പരിഗണിക്കുകയും കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ സായ് കിഷോറിന് നിലവില്‍ അവസരമില്ല.
Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

രാഹുല്‍ തെവാത്തിയ
ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമായ രാഹുല്‍ തെവാത്തിയ. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തിളങ്ങിയ തെവാത്തിയ ഫിനിഷറെന്ന നിലയില്‍ ഗംഭീര പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. 2021ലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് തെവാത്തിയയേയും പരിഗണിച്ചിരുന്നു. എന്നാല്‍ അവസരം ലഭിക്കാതെ തഴയപ്പെട്ട താരത്തിന് ഇപ്പോള്‍ ടീമിലിടമില്ല.

സിമര്‍ജീത് സിങ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ സിമര്‍ജീത് സിങ്ങിന് 2021ലെ ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഇടം ലഭിച്ചത്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കാതെ തഴയപ്പെട്ടു. പിന്നീട് ഒരവസരം പോലും ലഭിച്ചിട്ടില്ല. ഇന്ത്യയുടെ സമീപകാല പേസ് ബൗളിങ് വളരെ മോശമാണ്. ടി20 ലോകകപ്പിന് ശേഷം വലിയ പൊളിച്ചെഴുത്ത് ഇന്ത്യന്‍ പേസ് നിരയിലുണ്ടാവും. അപ്പോള്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ബൗളര്‍മാരിലൊരാളാണ് സിമര്‍ജീത് സിങ്.

പ്രിയങ്ക് പാഞ്ചല്‍
ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഒന്നിലധികം തവണ വിളിയെത്തിയ താരമാണ് പ്രിയങ്ക് പാഞ്ചല്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും പ്രിയങ്കിന് ഇന്ത്യന്‍ ടീമിലേക്ക് വീണ്ടുമൊരു അവസരം ലഭിച്ചില്ല. ഇനി പ്രിയങ്കിന് പരിഗണന ലഭിക്കാനും സാധ്യത വളരെ കുറവാണ്. ഗുജറാത്ത് താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ താരം അവസരം അര്‍ഹിച്ചിരുന്നു.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ബേസില്‍ തമ്പി
മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇൗ പട്ടികയില്‍ ഉള്‍പ്പെടും. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലാണ് ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അരങ്ങേറ്റത്തിന് അവസരം നല്‍കാതെ തഴയപ്പെട്ടു. ഇനിയൊരു തിരിച്ചുവരവും ബേസില്‍ തമ്പിക്ക് ഉണ്ടാവില്ല. അവസാന ഐപിഎല്ലിലടക്കം തള്ളുകൊള്ളി ബൗളറായി ബേസില്‍ മാറി. ആഭ്യന്തര ക്രിക്കറ്റില്‍ അവസരം ലഭിച്ചാലും ബേസിലിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications