T20 World Cup 2022: ഇന്ത്യക്കു ഷോക്ക്, ബുംറ കളിക്കില്ല! പരിക്ക് ഗുരുതരം
ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ടീം ഇന്ത്യക്കു വന്‍ ഷോക്ക്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പില്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടാണാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുറംഭാഗത്തിനു ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തിനു അടുത്ത കുറച്ചു മാസങ്ങള്‍ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കണ്ടി വരുമെന്നാണ് വിവരം. കിരീടപ്രതീക്ഷയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണിത്. കഴിഞ്ഞ ഏഷ്യാ കപ്പും പരിക്കുകാരണം ബുംറയ്ക്കു നഷ്ടമായിരുന്നു.

പിടിഐയുടെ കുഷന്‍ സര്‍ക്കാരെന്ന മാധ്യമപ്രവര്‍ത്തകനാണ് ജസ്പ്രീത് ബുംറ ടി20 ലോകകപ്പിലുണ്ടാവില്ലെന്നു ട്വിറ്ററിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ബിസിസിഐയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇനിയും വന്നിട്ടില്ല.
പുറഭാഗത്തെ സാരമായ പരിക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറയ്ക്കു ടി20 ലോകകപ്പ് നഷ്ടമായി. സര്‍ജറി ആവശ്യമില്ല, പക്ഷെ നാല് മുതല്‍ ആറു മാസം വരെ കളിക്കാനാവില്ലെന്നു വൃത്തങ്ങള്‍. ബുംറ ടീമിനോടൊപ്പം തിരുവനന്തപുരത്തേക്കു യാത്ര ചെയ്തിരുന്നില്ല എന്നാണ് കുഷന്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്.
IND vs SA T20: 'എതിരാളികള്‍ വിറക്കാന്‍ ആ പേര് മാത്രം മതി', സൂര്യയെ വാഴ്ത്തി ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കാര്യവട്ടത്തു നടന്ന ആദ്യ ടി20യില്‍ നിന്നും ജസ്പ്രീത് ബുംറ പിന്‍മാറിയിരുന്നു. പകരം ദീപക് ചാഹറാണ് പ്ലെയിങ് ഇലവനിലെത്തിയത്.
ചൊവ്വാഴ്ച ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിടെ പുറം വേദനയുണ്ടെന്നു ബുംറ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിക്കുകയും തുടര്‍ന്നാണ് ആദ്യ ടി20യില്‍ നിന്നും പിന്‍മാറിയതെന്നുമായിരുന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
IND vs SA T20: ധോണിയേയും കടത്തിവെട്ടി ഹിറ്റ്മാന്‍, ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം, അറിയാം

കുറച്ചു മാസങ്ങളായി പരിക്ക് ജസ്പ്രീത് ബുംറയെ വിടാതെ ഒപ്പമുണ്ട്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പും പരിക്കു കാരണം അദ്ദേഹത്തിനു നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും മുക്തനായി ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയിലൂടെയായിരുന്നു ബുംറ ദേശീയ ടീമിലേക്കു മടങ്ങിയെത്തിയത്.
പൂര്‍ണ ഫിറ്റല്ലാത്തതിനെ തുടര്‍ന്ന് ആദ്യ ടി20യില്‍ പേസര്‍ക്കു ഇന്ത്യ വിശ്രമംെ നല്‍കിയിരുന്നു. എന്നാല്‍ അടുത്ത രണ്ടു ടി20കളിലും ഓസീസിനെതിരേ ബുംറ കളിക്കുകയും ചെയ്തു. പക്ഷെ തന്റെ യഥാര്‍ഥ ഫോമില്‍ ബൗള്‍ ചെയ്യാന്‍ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications