
സ്പിന്‍ നിരയില്‍ ആര് വേണം
ടി20 ലോകകപ്പിന് മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത്. അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നിവരാണവര്‍. ഇതില്‍ ഇന്ത്യ പ്ലേയിങ് പരിഗണിക്കാന്‍ സാധ്യത രണ്ട് സ്പിന്നറെയാവും. മൂന്ന് പേസര്‍മാര്‍ക്കും രണ്ടും സ്പിന്നറിനുമൊപ്പം പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യക്കൊപ്പമുണ്ട്. ഇതില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനും ചഹാലിനും അവസരം നല്‍കാനാണ് സാധ്യത. നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഒരു സ്പിന്നറെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താനും സാധ്യതകളുണ്ട്. ചഹാലിന് പരിക്കേല്‍ക്കാത്ത പക്ഷം അശ്വിന്‍ പുറത്തുതന്നെ ഇരിക്കാനാണ് സാധ്യത.
Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

അക്ഷര്‍ പട്ടേല്‍ മിന്നും ഫോമില്‍
അക്ഷര്‍ പട്ടേലിന്റെ സമീപകാല ഫോം വളരെ മികച്ചതാണ്. ഡെത്ത് ഓവറില്‍ മാത്രമല്ല ന്യൂബോളിലും തിളങ്ങാന്‍ കഴിവുള്ള ബൗളറാണ് അക്ഷര്‍. ഇടം കൈയന്‍ സ്പിന്നര്‍ 10 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് നേടിയത്. 7.96 ഇക്കോണമിയിലാണ് അക്ഷറിന്റെ പ്രകടനം. ചഹാല്‍ ഇന്ത്യയുടെ ഏറ്റവും അനുഭവസമ്പന്നനായ ബൗളറാണ്. ഇന്ത്യക്കായി അവസാന 10 മത്സരത്തില്‍ നിന്ന് 7.68 ഇക്കോണമിയില്‍ 11 വിക്കറ്റാണ് അദ്ദേഹം നേടിയത്. ആര്‍ അശ്വിനും സീനിയര്‍ താരമാണ്. അവസാന എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് അശ്വിന്‍ നേടിയത്. ഇക്കോണമി 6.84 ആണ്.
Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ഇന്ത്യയുടെ ബൗളിങ് നിര എങ്ങനെ
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം 23ന് പാകിസ്താനെതിരെയാണ്. ഇന്ത്യയുടെ പ്ലേയിങ് 11 ബൗളര്‍മാരായി ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് പ്രധാന ചോദ്യം. ജസ്പ്രീത് ബുംറക്ക് പകരം പ്ലേയിങ് 11 ഉള്‍പ്പെട്ട മുഹമ്മദ് ഷമിക്ക് സ്ഥാനം ഉറപ്പ്. നന്നായി സ്ലോ ബോള്‍ എറിയാന്‍ കഴിവുള്ള ഹര്‍ഷല്‍ പട്ടേലിനും യോര്‍ക്കര്‍ എറിയാന്‍ മിടുക്കനും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമായ അര്‍ഷദീപ് സിങ്ങിനും ബൗളിങ് നിരയില്‍ സ്ഥാനമുണ്ടാവും. സ്പിന്നറായി യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും ഇടം പിടിക്കുമ്പോള്‍ ആറാം പേസറായി ഹര്‍ദിക് പാണ്ഡ്യയും ഉണ്ടാവും.


Click it and Unblock the Notifications
