For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'അദ്ദേഹം ഏത് ടീമിനൊപ്പമുണ്ടെങ്കിലും അത് ശക്തിയാണ്', ധോണിയെക്കുറിച്ച് കോലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിന് വിരാമമായിരിക്കുന്നു. ഇനി ഫ്രാഞ്ചെസികളുടെ ചേരിതിരിവില്ല. ദേശീയ ടീമെന്ന വികാരം മാത്രം. ടി20 ലോകകപ്പിന്റെ ആവേശകാഴ്ചകള്‍ ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഇന്ത്യയും ഇത്തവണ സജീവ പ്രതീക്ഷയിലാണ്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ കരുത്ത് ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ളതാണ്. മികച്ച യുവതാരയോടൊപ്പം ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

1

എംഎസ് ധോണിയെന്ന ഇതിഹാസം ഉപദേഷ്ടാവായി ഇന്ത്യക്കൊപ്പമെത്തുന്നു എന്നതും ടീമിന്റെ കിരീട സാധ്യതകളുയര്‍ത്തുന്നു. സിഎസ്‌കെയെ യുഎഇയില്‍ കിരീടം ചൂടിച്ചാണ് ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്ക് നയിച്ച നായകനെന്ന ധോണിയുടെ അനുഭവസമ്പത്ത് തീര്‍ച്ചയായും ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.

Also Read: IPL 2021: ദേശീയ ടീമില്‍ അരങ്ങേറിയിട്ടില്ല, എന്നാല്‍ ഐപിഎല്ലില്‍ വിസ്മയിപ്പിച്ചു, മികച്ച പ്ലേയിങ് 11 ഇതാ

2

ഇപ്പോഴിതാ ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് എത്രത്തോളം ഗുണകരമാവുമെന്ന് നായകന്‍ വിരാട് കോലി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഐസിസിയുടെ ക്യാപ്റ്റന്‍സ് കോള്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് കോലി ധോണിയുടെ വരവിനെക്കുറിച്ച് മനസ് തുറന്നത്. ധോണി ഏത് ടീമിനൊപ്പമെത്തിയാലും അത് ആ ടീമിന് ശക്തിയാവുമെന്നും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹവും ആകാംക്ഷയോടെ കാത്തിരിക്കുകയാവുമെന്നുമാണ് കോലി പറഞ്ഞത്.

Also Read: IPL 2021: വെങ്കടേഷ് അരങ്ങേറാനിരുന്നത് ഇന്ത്യയില്‍! പക്ഷെ... മക്കെല്ലത്തിന്റെ വെളിപ്പെടുത്തല്‍

3

'ഇന്ത്യന്‍ ടീമിലേക്ക് പുതിയ ഉത്തരവാദിത്തതില്‍ എത്തുന്നതില്‍ അദ്ദേഹവും ആവേശത്തിലാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം ഉപദേഷ്ടാവാണ്. കരിയറിന്റെ തുടക്കം മുതല്‍ അതുണ്ടായിരുന്നു. ഇപ്പോള്‍ അതിനുള്ള അവസരം വീണ്ടും വന്നിരിക്കുകയാണ്. പ്രത്യേകിച്ച് കരിയര്‍ ആരംഭിക്കുന്ന യുവതാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള കാര്യങ്ങള്‍ കൂടുതല്‍ കരുത്ത് നല്‍കും. എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി പറഞ്ഞ് തരാനാവും. ഏത് ടീമിനൊപ്പം പ്രവര്‍ത്തിച്ചാലും അതിന്റെ വ്യത്യാസം സൃഷ്ടിച്ചെടുക്കാന്‍ ധോണിക്കാവും. ഇന്ത്യയുടെ സാഹചര്യത്തിലേക്ക് അദ്ദേഹത്തെ വീണ്ടും എത്തിക്കുന്നതില്‍ ടീം വളരെ സന്തോഷത്തിലാണ്. ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും'-കോലി പറഞ്ഞു.

Also Read: IPL 2021: അടുത്ത വര്‍ഷവും സിഎസ്‌കെയ്ക്കായി കളിക്കുമോ? സസ്‌പെന്‍സ് വിടാതെ ധോണിയുടെ മറുപടി

4

ഇത്തവണത്തെ ഐപിഎല്‍ സീസണോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം കോലി ഒഴിഞ്ഞിരുന്നു. ഈ വരുന്ന ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനവും കോലി ഒഴിയും. കോലി നയിക്കുന്ന ആദ്യ ടി20 ലോകകപ്പാണിത്. ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാന്‍ സാധിക്കാത്ത നായകനെന്ന ചീത്തപ്പേരില്‍ നിന്ന് ടി20 ലോകകപ്പ് കിരീടത്തോടെ പടിയിറങ്ങാനാവും കോലി ആഗ്രഹിക്കുന്നു. അത് സാധ്യമാകുമെന്ന് തന്നെ പ്രത്യാശിക്കാം.

Also Read: IPL 2021: അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിക്കുന്ന തുകയെത്ര? സിഎസ്‌കെയ്ക്ക് 20 കോടി, എല്ലാം അറിയാം

5

ഇത്തവണത്തെ ഇന്ത്യന്‍ ടീം പ്രഖ്യാപനം പോലും വലിയ ചര്‍ച്ചയായിരുന്നു. അഞ്ച് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ടീമില്‍ പിന്നീട് ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയത്. അക്ഷര്‍ പട്ടേലിനെ റിസര്‍വ് താരമാക്കി ശര്‍ദുല്‍ ഠാക്കൂറിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. യുസ് വേന്ദ്ര ചഹാലിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം. ഇപ്പോഴിതാ ആ തീരുമാനത്തെക്കുറിച്ചും കോലി മനസ് തുറന്നിരിക്കുകയാണ്.

Also Read: IPL 2021: റെക്കോര്‍ഡുകളിലും കിങായി ധോണി- ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട!

6

Also Read: IPL 2021: ഇത്തവണ കിരീടം ഏറ്റവും അര്‍ഹിച്ചിരുന്നത് കെകെആര്‍, കാരണമുണ്ടെന്ന് എംഎസ് ധോണി

'വളരെ പ്രയാസമുള്ള തീരുമാനമായിരുന്നു ഇത്. രാഹുല്‍ ചഹാറിനെ നിലനിര്‍ത്താന്‍ ഒരു കാരണമുണ്ട്. സമീപകാലത്തെ ഐപിഎല്ലിലെല്ലാം അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച വേഗ നിയന്ത്രണത്തോടെ ബുദ്ധിമുട്ടുള്ള ഓവറുകളില്‍പ്പോലും പന്തെറിയാന്‍ അവന് സാധിക്കുന്നു. ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും നന്നായി അവന്‍ പന്തെറിഞ്ഞു'-കോലി പറഞ്ഞു. ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് ചഹാലിന്റെ പേരിലാണ്. ഐപിഎല്‍ രണ്ടാം പാദത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ചഹാലിനെ ഇന്ത്യ തഴയുകയായിരുന്നു.

Story first published: Sunday, October 17, 2021, 10:18 [IST]
Other articles published on Oct 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+