For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അടുത്ത വര്‍ഷവും സിഎസ്‌കെയ്ക്കായി കളിക്കുമോ? സസ്‌പെന്‍സ് വിടാതെ ധോണിയുടെ മറുപടി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെ കിരീടം ചൂടിയിരിക്കുകയാണ്. ആവേശ ഫൈനലില്‍ കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടത്തില്‍ മുത്തമിട്ടത്.എംഎസ് ധോണിയെന്ന നായകന്‍ ഒരിക്കല്‍ക്കൂടി മികവ് തെളിയിച്ചിരിക്കുകയാണെന്ന് പറയാം. ബാറ്റിങ്ങില്‍ നിറം മങ്ങിയപ്പോഴും ടീമിനെ കിരീടത്തിലേക്കെത്തിക്കാനായത് ധോണിയെന്ന നായകന്റെ മികവ് തന്നെ. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 എന്ന സ്‌കോര്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.

1

അവസാന രണ്ട് സീസണിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ ധോണിക്ക് സാധിച്ചിട്ടില്ല. ഫൈനലിലടക്കം കീപ്പിങ്ങിലും ധോണിക്ക് പിഴവുകള്‍ സംഭവിച്ചിരുന്നു. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇത്തവണത്തെ ഐപിഎല്‍ സീസണോടെ ക്രിക്കറ്റ് പൂര്‍ണ്ണമായും മതിയാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് അടുത്ത സീസണില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി തുടരുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: IPL 2021: ഓറഞ്ച് ക്യാപിന് പിന്നാലെ എമേര്‍ജിങ് പ്ലെയറായി റുതുരാജ്! ക്യാച്ചിലെ കിങ് ബിഷ്‌നോയ്

2

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി സ്ഥാനമേറ്റതും വിരമിക്കല്‍ തീരുമാനത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷവും താരമെന്ന നിലയില്‍ സിഎസ്‌കെയില്‍ തുടരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് എംഎസ് ധോണി. മത്സരശേഷം സംസാരിക്കവെയാണ് അടുത്ത സീസണിലും കളി തുടരുമെന്ന സൂചന ധോണി നല്‍കിയിരിക്കുന്നത്.

Also Read: T20 World Cup 2021: 'രണ്ട് കാര്യം ശ്രദ്ധിച്ചാല്‍ പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാം', ഉപദേശിച്ച് മിയാന്‍ദാദ്

3

'ഞാന്‍ സിഎസ്‌കെയില്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളതല്ല. എന്താണ് സിഎസ്‌കെയ്ക്ക് ഏറ്റവും നല്ലതെന്നതിലാണ് കാര്യം. കഴിഞ്ഞ 10 വര്‍ഷത്തോളമായി ടീം ശക്തമായ നിലയില്‍ പോവുകയാണ്. ഇപ്പോള്‍ മികച്ചത് കണ്ടെത്താനുള്ള സമയമായിരിക്കുകയാണ്. ഞാനിപ്പോഴും ടീമിനോട് വിടചൊല്ലിയിട്ടില്ല' ധോണി പറഞ്ഞു. എന്നാല്‍ സിഎസ്‌കെയില്‍ ധോണി ഇനി ഒരു സീസണ്‍കൂടി കളിക്കുമോയെന്നത് കണ്ടറിയണം. കാരണം നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

Also Read: IPL 2021: ധോണി ഇനി ക്യാപ്റ്റന്‍മാരുടെ 'ക്യാപ്റ്റന്‍'! വമ്പന്‍ റെക്കോര്‍ഡ്, ടി20യില്‍ ഇതാദ്യം

4

ബാറ്റ്‌സ്മാനെന്ന നിലയിലും കീപ്പറെന്ന നിലയിലും 40കാരനായ ധോണിയെ പ്രായം ബാധിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാതെ ഒരു സീസണില്‍ക്കൂടി മുന്നോട്ട് പോവുകയെന്നത് ധോണിയെ സംബന്ധിച്ച് എളുപ്പമല്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എംഎസ് ധോണി തന്നെയായിരിക്കും.

Also Read: 'അറിഞ്ഞിരിക്കണം', 2016ലെ ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ സംഭവിച്ച അഞ്ച് പ്രധാന കാര്യങ്ങളിതാ

5

എന്നാല്‍ അടുത്ത സീസണിലും ധോണി സിഎസ്‌കെയ്ക്കായി കളിക്കുമെന്ന് സിഎസ്‌കെ ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ധോണി ടീമിനൊപ്പമുള്ളത് താരങ്ങള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കും. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ടി20 ലോകകപ്പ് നടക്കാനുള്ളതില്‍ ധോണി ഇന്ത്യയുടെ ഉപദേഷ്ടാവായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ സിഎസ്‌കെയ്‌ക്കൊപ്പം കളിക്കാരനെന്ന നിലയില്‍ ധോണി തുടര്‍ന്നേക്കില്ല.

Also Read: ജയിച്ചെന്നു മനസ്സില്‍ കരുതി, പിന്നാലെ സിക്‌സര്‍!- പിഴച്ചത് എവിടെയെന്നു അശ്വിന്‍ പറയുന്നു

6

ബാറ്റിങ്ങിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചത് ധോണിയുടെ ബാറ്റിങ് മികവായിരുന്നു. 6 പന്തില്‍ പുറത്താവാതെ 18 റണ്‍സാണ് ധോണി നേടിയത്. ഇത് ഇനിയും ബാറ്റിങ്ങില്‍ തനിക്ക് മിടുക്കുകാട്ടാനാവുമെന്ന് അദ്ദേഹം തെളിയിച്ചതാണെന്ന് പറയാം. മെഗാ ലേലമടക്കം നടക്കാനുണ്ട്. പുതിയ രണ്ട് ടീമും ടൂര്‍ണമെന്റിലേക്കെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ധോണി സിഎസ്‌കെയില്‍ തുടരാനാണ് സാധ്യത.

Also Read: IPL 2021: അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ്, ധോണിയോ-എബിഡിയോ? തിരഞ്ഞെടുത്ത് ഡുപ്ലസിസ്

7

Also Read: IPL 2022: വാര്‍ണര്‍ സിഎസ്‌കെയിലേക്ക്! വൈറലായി പുതിയ ഫോട്ടോ, ത്രില്ലടിച്ച് ആരാധകരും

2020 സീസണിലെ അവസാന സ്ഥാനക്കാരില്‍ നിന്ന് 2021ലെ ചാമ്പ്യന്മാരെന്ന നിലയിലേക്കുള്ള സിഎസ്‌കെയുടെ വളര്‍ച്ചക്ക് കൈയടിക്കാതെ തരമില്ല.ടീമിന്റെ നേട്ടത്തില്‍ ആരാധകരോട് നന്ദി പറയുന്നുവെന്ന് മത്സരശേഷം ധോണി പറഞ്ഞു. 'എന്റെ ആരാധകരോട് നന്ദി പറയുന്നു. ഇപ്പോള്‍ യുഎഇയിലായിട്ടും വലിയ പിന്തുണ ലഭിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ടൂര്‍ണമെന്റ് നടന്നപ്പോഴും ഇതേ പിന്തുണ ലഭിച്ചു. എല്ലാവരോടും നന്ദി. ചെന്നൈ ചെപ്പക്ക് പോലെതന്നെയാണ് ഇവിടെയും തോന്നിയത്. അടുത്ത ചെന്നൈയില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷ'-ധോണി കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ ടീമുകളില്‍ വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് സിഎസ്‌കെ.

Story first published: Saturday, October 16, 2021, 14:39 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+