IPL 2021: അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിക്കുന്ന തുകയെത്ര? സിഎസ്‌കെയ്ക്ക് 20 കോടി, എല്ലാം അറിയാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിക്കുമ്പോള്‍ കിരീടത്തിളക്കത്തിലുള്ളത് സിഎസ്‌കെയാണ്. ഫൈനലില്‍ കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിനെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഫഫ് ഡുപ്ലെസിസിന്റെ (86) അര്‍ധ സെഞ്ച്വറി പ്രകടനവും റുതുരാജ് ഗെയ്ക് വാദ് (32),റോബിന്‍ ഉത്തപ്പ (31),മോയിന്‍ അലി (37) എന്നിവരുടെ പ്രകടനവുമാണ് സിഎസ്‌കെയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
സിഎസ്‌കെയുടെ നാലാം ഐപിഎല്‍ കിരീടമാണിത്. നായകനെന്ന നിലയിലെ തന്റെ മികവ് ഒരിക്കല്‍ക്കൂടി ധോണി തെളിയിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്രയാണ്?മറ്റ് അവാര്‍ഡുകളുടെ സമ്മാനത്തുക എത്ര? വിശദമായി പരിശോധിക്കാം.

സിഎസ്‌കെയ്ക്ക് 20 കോടി
കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിക്കുക 20 കോടി രൂപയാണ്. പ്രഥമ സീസണ്‍ മുതല്‍ ടീമിനെ നയിക്കുന്ന ധോണി നേടിക്കൊടുക്കുന്ന നാലാമത്തെ കിരീടമാണിത്. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയുടെ മോശം പ്രകടനം കൊണ്ട് കെകെആര്‍ റണ്ണറപ്പുകളായി ഒതുങ്ങി. കിരീടം നേടിയില്ലെങ്കിലും റണ്ണറപ്പുകളെന്ന നിലയില്‍ 12.5 കോടി രൂപയാണ് കെകെആറിന് ലഭിക്കുന്നത്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെയോടും രണ്ടാം ക്വാളിഫയറില്‍ കെകെആറിനോടും തോറ്റ് മൂന്നാം സ്ഥാനക്കാരായി. 8.75 കോടിയാണ് ടീമിന് ലഭിക്കുന്ന സമ്മാനത്തുക. എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റ് പുറത്തായ ആര്‍സിബിക്കും 8.75 കോടി സമ്മാനത്തുകയായി ലഭിക്കും.
Also Read: IPL 2021: ഓറഞ്ച് ക്യാപിന് പിന്നാലെ എമേര്‍ജിങ് പ്ലെയറായി റുതുരാജ്! ക്യാച്ചിലെ കിങ് ബിഷ്‌നോയ്

ഓറഞ്ച് ക്യാപ്-പര്‍പ്പിള്‍ ക്യാപ്
കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് നേടിയത് സിഎസ്‌കെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദാണ്. 16 മത്സരത്തില്‍ നിന്ന് 45.35 ശരാശരിയില്‍ 635 റണ്‍സാണ് ഗെയ്ക് വാദ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സമ്മാനത്തുകയായി 10 ലക്ഷം രൂപയാണ് ഗെയ്ക് വാദിന് ലഭിക്കുക. ഇത്തവണത്തെ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരവും ഗെയ്ക് വാദിനായിരുന്നു. ഇതിനും 10 ലക്ഷം രൂപ താരത്തിന് ലഭിക്കും.

32 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നേടിയത് ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ്. 10 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുക. ഇത്തവണത്തെ ഗെയിം ചെയിഞ്ചര്‍ പുരസ്‌കാരവും ഹര്‍ഷല്‍ പട്ടേലിനാണ്. 10 ലക്ഷം രൂപയാണ് ഇൗ പുരസ്‌കാരത്തിന്റെയും സമ്മാനത്തുക.മോസ്റ്റ് വാല്യുവബിള്‍ പ്ലേയര്‍ (എംവിപി) പുരസ്‌കാരവും ഹര്‍ഷല്‍ നേടി. ഇതിനും 10 ലക്ഷം രൂപ ലഭിക്കും.
Also Read: IPL 2021: ധോണി ഇനി ക്യാപ്റ്റന്‍മാരുടെ 'ക്യാപ്റ്റന്‍'! വമ്പന്‍ റെക്കോര്‍ഡ്, ടി20യില്‍ ഇതാദ്യം

മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ
ഫെയര്‍ പ്ലേ പുരസ്‌കാരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിനാണ് ലഭിച്ചത്. 10 ലക്ഷം രൂപയാണ് ഇതിന്റെ സമ്മാനത്തുക. സൂപ്പര്‍ സ്‌ട്രൈക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഷിംറോന്‍ ഹെറ്റ്‌മെയറാണ്. 10 ലക്ഷം രൂപയാണ് ഈ പുരസ്‌കാരത്തിന് ലഭിക്കുക. പവര്‍പ്ലേയര്‍ പുരസ്‌കാരം കെകെആര്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ക്കാണ് ലഭിച്ചത്. ഇതിനും 10 ലക്ഷമാണ് സമ്മാനത്തുക. മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം പഞ്ചാബ് കിങ്‌സിന്റെ രവി ബിഷ്‌നോയ് അര്‍ഹനായി. 10 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക. കൂടുതല്‍ സിക്‌സര്‍ നേടിയ താരത്തിനുള്ള 10 ലക്ഷം കെ എല്‍ രാഹുലിനാവും ലഭിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications