For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ X കിവീസ്, അശ്വിന്റെ കാത്തിരിപ്പ് അവസാനിക്കുമോ? മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം പിഴച്ചു. ആദ്യ മത്സരത്തില്‍ ചിരവൈരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താനോട് 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 13 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഉജ്ജ്വല ജയം പാകിസ്താന്‍ നേടിയത്. തോല്‍വി സാധാരണമാണെങ്കിലും ഇത്തരമൊരു വമ്പന്‍ തോല്‍വി ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. നെറ്റ് റണ്‍റേറ്റ് പരിശോധിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവാനുള്ള സാധ്യതയിലേക്കാണ് ഈ തോല്‍വി ഇന്ത്യയെ എത്തിച്ചിരിക്കുന്നത്.

1

ന്യൂസീലന്‍ഡ്-പാകിസ്താന്‍ മത്സര ഫലം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്ത്യയുടെ അടുത്ത മത്സരം 31ന് ന്യൂസീലന്‍ഡിനെതിരെയാണ്. ടി20യില്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള കിവീസിനെതിരേ തോറ്റാല്‍ സെമി പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്. കിവീസിനെതിരേ ഇന്ത്യക്ക് ജയം നിര്‍ണ്ണായകമായതിനാല്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്നുറപ്പ്.

പാകിസ്താനെതിരേ ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ട ഇന്ത്യ എവിടെ മാറ്റം വരുത്തും. ആരെയൊക്കെ ഒഴിവാക്കും?പ്രസക്തമായ ചോദ്യമാണിത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ ടീമില്‍ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങള്‍ എതൊക്കെയാണെന്ന് നോക്കാം.

Also Read: വരുണ്‍ പാകിസ്താന് വെല്ലുവിളിയല്ല, അവന്റെ ശൈലി പാക് തെരുവ് ക്രിക്കറ്റില്‍ കാണാം- സല്‍മാന്‍ ബട്ട്

ഹര്‍ദിക്കിന് പകരം ഇഷാന്‍ കിഷന്‍

ഹര്‍ദിക്കിന് പകരം ഇഷാന്‍ കിഷന്‍

ഹര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായിട്ട് ഏറെ നാളുകളായി. പന്തെറിയാനാവാത്ത താരത്തെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. കൂടാതെ പരിക്കേല്‍ക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ ഹര്‍ദിക്കിന് വിശ്രമം അനുവദിക്കാനുള്ള സാധ്യത കൂടുതലാണ്. ഹര്‍ദിക്കിന് പകരം ആരെന്നത് വലിയ ചോദ്യമാണ്. ഹര്‍ദിക്കിന്റെ ഉത്തമ പകരക്കാരനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മറ്റൊരു പേസ് ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ നിരയിലില്ല.

Also Read: T20 World Cup: ജഡേജയെ മുഖ്യ സ്പിന്നറായി പരിഗണിക്കാനാവില്ല, കോലി ചെയ്തത് മണ്ടത്തരം- മഞ്ജരേക്കര്‍

3

ഹര്‍ദിക്കിന്റെ പകരക്കാരനായി ഇഷാന്‍ കിഷന്‍ ടീമിലേക്കെത്താനാണ് സാധ്യത. നാലാം നമ്പറില്‍ ഇഷാനെ ഇറക്കി ഫിനിഷര്‍ റോളിലേക്ക് റിഷഭ് പന്തിനെ എത്തിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് വിവരം. നാലാം നമ്പറില്‍ ഇഷാന്‍ ഇറങ്ങുമ്പോള്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാറും ആറാം നമ്പറില്‍ റിഷഭ് നമ്പറും ഏഴാമനായി രവീന്ദ്ര ജഡേജയുമെത്തും. ഇത് ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കൂടുതല്‍ കരുത്ത് നല്‍കും.

Also Read: T20 World Cup 2021: ഇന്ത്യ പാകിസ്താനോട് തോറ്റത് നന്നായി, ടീമിനത് ഗുണം ചെയ്യും, മൂന്ന് കാരണങ്ങളിതാ

ഭുവനേശ്വറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍

ഭുവനേശ്വറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഭുവനേശ്വര്‍ കുമാര്‍. ഒരുകാലത്ത് ന്യൂബോളില്‍ വിസ്മയിപ്പിക്കുകയും ഡെത്ത് ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുകയും ചെയ്ത ഭുവനേശ്വറിന് ഇന്ന് പഴയ മികവില്ല. പരിക്കിന് ശേഷം തിരിച്ചെത്തിയ ഭുവിക്ക് പഴയ ഫോമിലേക്ക് ഉയരാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഭുവിക്ക് പകരം മികച്ച ഫോമിലുള്ള ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിച്ചേക്കും.

മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കെല്‍പ്പുള്ള ശര്‍ദുല്‍ പന്തിന്റെ വേഗതയില്‍ മികച്ച നിയന്ത്രണമുള്ള താരവുമാണ്. ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും ശര്‍ദുലിന് മികവുണ്ട്. അത് ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്തിനെ കൂടുതല്‍ ശക്തിപ്പെടുത്തും. അതിനാല്‍ കിവീസിനെതിരേ ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയേറെയാണ്.

Also Read: T20 World Cup 2021: ഇന്ത്യക്ക് വലിയ ആശ്വാസം, ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കില്ല, സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്

വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്‍ അശ്വിന്‍

വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിന്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയുടെ ടി20 ടീമിലേക്കെത്തുന്നത്. വരുണ്‍ ചക്രവര്‍ത്തി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പാകിസ്താനെതിരായ മത്സരത്തിലെ വരുണിന്റെ പ്രകടനവും മികച്ചതായിരുന്നു. ന്യൂസീലന്‍ഡിനെതിരായ മത്സരം നിര്‍ണ്ണായകമായതിനാല്‍ സീനിയര്‍ താരം ആര്‍ അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിന്റെ അനുഭവസമ്പത്തില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു.

Story first published: Tuesday, October 26, 2021, 19:09 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+