For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ജഡേജയെ മുഖ്യ സ്പിന്നറായി പരിഗണിക്കാനാവില്ല, കോലി ചെയ്തത് മണ്ടത്തരം- മഞ്ജരേക്കര്‍

ദുബായ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ഇതുവരെ പാകിസ്താന് മുന്നില്‍ ലോകകപ്പില്‍ തോല്‍ക്കാത്ത നിരയാണ് ഇന്ത്യയെങ്കിലും ഇത്തവണ ചരിത്രം തിരുത്തപ്പെട്ടു. 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയായത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനവും ടീമിനെതിരേ ഉയരുന്നുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കെതിരേ വീണ്ടും വാളോങ്ങിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയെ ഇന്ത്യയുടെ അഞ്ച് മുഖ്യ ബൗളര്‍മാരിലൊരാളായി പരിഗണിക്കാനാവില്ലെന്ന് പറഞ്ഞ സഞ്ജയ് യുസ് വേന്ദ്ര ചഹാലിനെയും കുല്‍ദീപ് യാദവിനെയും തഴഞ്ഞ തീരുമാനത്തെയും വിമര്‍ശിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിലെ കോളത്തിലൂടെയാണ് സഞ്ജയ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്.

1

'ജഡേജയെ നിങ്ങളുടെ മൂന്നാം നമ്പര്‍ സ്പിന്നറായി വേണമെങ്കില്‍ പരിഗണിക്കാം. കുറച്ച് ഓവറുകള്‍ എറിയിക്കുകയും ചെയ്യാം. എന്നാല്‍ നാല് ഓവറുകളും എറിയിക്കാന്‍ സാധിക്കുന്ന മുഖ്യ ബൗളറായി കാണാനാവില്ല. അവന്‍ നാല് ഓവര്‍ മുഴുവനായും എറിഞ്ഞിരിക്കുന്നത് 50 ശതമാനം മത്സരങ്ങളില്‍ മാത്രമാണ്. അതിനാല്‍ അഞ്ച് ബൗളര്‍മാരിലൊരാളായി ജഡേജയെ പരിഗണിക്കാനാവില്ല. എന്നാല്‍ ഇന്ത്യക്ക് ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ജഡേജയെ പകരക്കാരാനാക്കാനാവും. അങ്ങനെയാണെങ്കില്‍ ആറാം ബൗളറെന്ന പ്രശ്‌നം തീരുകയും ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ ലഭിക്കുകയും ചെയ്യും. ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ അവനെ പരിഗണിക്കണം'-സഞ്ജയ് അഭിപ്രായപ്പെട്ടു.

2

ഇന്ത്യ നാല് വീതം പേസര്‍മാരെയും സ്പിന്നര്‍മാരെയുമാണ് ടീമിലേക്ക് പരിഗണിച്ചത്. ഇതില്‍ സ്പിന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ ചഹാറുമാണ് ഉള്‍പ്പെട്ടത്. അക്ഷര്‍ പട്ടേല്‍ റിസര്‍വ് സ്പിന്നറായു ടീമിലുണ്ട്. എന്നാല്‍ ഇന്ത്യ യുസ് വേന്ദ്ര ചഹാലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായിട്ടും ചഹാലിനെ പരിഗണിക്കാത്തതിനെയും സഞ്ജയ് വിമര്‍ശിച്ചു.

'സ്പിന്നര്‍മാരെ ഉപയോഗിച്ച് എങ്ങനെ വിജയിക്കാമെന്നത് വിരാട് കോലിക്ക് തിരിച്ചറിയാനാവുന്നില്ല. യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ്. രണ്ട് പേരും വിക്കറ്റിനായാണ് പന്തെറിയിരുന്നത്. കുല്‍ചാ സഖ്യം കളിച്ചുകൊണ്ടിരുന്നപ്പോള്‍ അങ്ങനെയായിരുന്നു. എന്നാല്‍ വീണ്ടും അശ്വിനെയും ജഡേജയേയും തിരികെ എത്തിച്ചിരിക്കുകയാണ്. അശ്വിനും ജഡേജയും വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരല്ല. രണ്ട് പേരും ഇക്കോണമി നോക്കി പന്തെറിയുന്നവരാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ വിക്കറ്റ് വീഴ്ത്തുകയെന്നതാണ് സ്പിന്നര്‍മാരുടെ ഉത്തരവാദിത്തമെന്നാണ് കരുതുന്നത്'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

3

യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായില്ല. രവീന്ദ്ര ജഡേജയും വരുണ്‍ ചക്രവര്‍ത്തിയും നനഞ്ഞ പടക്കമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സ്പിന്‍ നിരയില്‍ മാറ്റം അനിവാര്യമാണ്. പാകിസ്താനെതിരായ തോല്‍വി ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. അടുത്തതായി നേരിടുന്നത് ന്യൂസീലന്‍ഡിനെയാണ്. കിവീസിനോട് തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷക്ക് തന്നെ അത് വലിയ തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഇന്ത്യയിറങ്ങുക.

രവീന്ദ്ര ജഡേജ സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെച്ചത്. എന്നാല്‍ ഈ മികവ് പാകിസ്താനെതിരേ കാട്ടാന്‍ താരത്തിനായില്ല. എന്നാല്‍ വരുന്ന മത്സരങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ താരങ്ങള്‍ ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും. ബൗളിങ് നിര ഫോമിലേക്കെത്തേണ്ടതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Story first published: Tuesday, October 26, 2021, 13:14 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+