വരുണ്‍ പാകിസ്താന് വെല്ലുവിളിയല്ല, അവന്റെ ശൈലി പാക് തെരുവ് ക്രിക്കറ്റില്‍ കാണാം- സല്‍മാന്‍ ബട്ട്
കറാച്ചി: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയിരിക്കുകയാണ്. അതും ചിരവൈരികളായ പാകിസ്താനോട്. ലോകകപ്പിലെ ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെച്ചത്. ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരങ്ങള്‍ക്കൊന്നും അവസരത്തിനൊത്ത് ഉയരാനായില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ സ്പിന്‍ നിരയും നിരാശപ്പെടുത്തി. ഐപിഎല്ലില്‍ കെകെആറിനൊപ്പം തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിക്ക് പാകിസ്താനെതിരേ കാര്യമായൊന്നും ചെയ്യാനായില്ല.

നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇത്തവണ ഇന്ത്യ നിര്‍ണ്ണായകമാവുമെന്ന് വിശ്വസിച്ച ബൗളറാണ് വരുണെങ്കിലും ആദ്യ മത്സരത്തില്‍ ഈ മികവ് കണ്ടില്ല. ഇപ്പോഴിതാ വരുണിന്റെ ശൈലിയുള്ള ബൗളര്‍മാര്‍ പാകിസ്താന് ഭീഷണി അല്ലെന്നും ഇതേ ശൈലിയിലുള്ള നിരവധി താരങ്ങള്‍ പാക് തെരുവ് ക്രിക്കറ്റില്‍ കാണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.
Also Read: T20 World Cup 2021: പാകിസ്ഥാനോട് തോറ്റു, സെമിയിലെത്താന്‍ ഇന്ത്യ എന്തുചെയ്യണം? മുന്നില്‍ വലിയ കടമ്പ

'ഐപിഎല്ലില്‍ വരുണ്‍ ഭീഷണി ഉയര്‍ത്തിയപോലെ പാകിസ്താനെതിരേ നടക്കില്ല. വിദേശ താരങ്ങള്‍ക്ക് അവന്റെ ശൈലിയെ നേരിടുക പ്രയാസമായിരിക്കും. എന്നാല്‍ പാകിസ്താനെ സംബന്ധിച്ച് അവനൊരു പ്രശ്‌നമേയല്ല. ശ്രീലങ്കയുടെ അജിന്ത മെന്‍ഡിസിനെ നോക്കുക. എല്ലാവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയ സ്പിന്നറായിരുന്നെങ്കിലും പലപ്പോഴും പാകിസ്താനെതിരേ ഈ മികവ് കാട്ടാനായില്ല. ഇതേ ശൈലിയാണ് വരുണിന്റേതും. ഇത് പാകിസ്താനിലെ തെരുവ് ക്രിക്കറ്റില്‍ പൊതുവേ കാണാവുന്നതാണ്. അതിനര്‍ത്ഥം വരുണ്‍ മികച്ചവനല്ല എന്നല്ല. ഞങ്ങള്‍ക്ക് അവന്റെ ശൈലിയെ അറിയാം എന്നാണ് ഉദ്ദേശിച്ചത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി- അഞ്ചു ചോദ്യങ്ങള്‍ക്കു കോലി ഉത്തരം നല്‍കണം!

മികച്ച സ്പിന്നര്‍മാരെ ലോക ക്രിക്കറ്റിന് സമ്മാനിച്ച ടീമാണ് പാകിസ്താന്‍. പാകിസ്താന്റെ പ്രമുഖ താരങ്ങളെ പരിഗണിച്ചാല്‍ ഇവരെല്ലാം സ്പിന്നിനെതിരേ നന്നായി കളിക്കുന്നവരായിരുന്നു. ഇന്നത്തെ പാക് ടീമില്‍ ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് ഏറ്റവും കരുത്തര്‍. രണ്ട് പേരും സ്പിന്നിനെ നന്നായി കളിക്കുന്നവരാണ്. വരുണിനെ ബാക് ഫൂട്ടിലിറങ്ങി അനായാസമായാണ് ബാബര്‍ സിക്‌സര്‍ പറത്തിയത്. ഒരു ഘട്ടത്തിലും പാകിസ്താന്‍ ബാറ്റിങ് നിരക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വരുണിന് സാധിച്ചില്ലെന്ന് പറയാം.
Also Read: T20 World Cup 2021: ഇന്ത്യയെ ചതിച്ചത് അമിത ആത്മവിശ്വാസമല്ല, പാകിസ്താന്റെ പോരാട്ട വീര്യമാണ്

കെകെആറിനൊപ്പം 18 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഈ മികവ് പാകിസ്താനെതിരേ കാട്ടാനായില്ല. ഗൂഗ്ലിയും ക്യാരം ബോളും ദൂസ്‌രയുമെല്ലാം വരുണ്‍ എറിഞ്ഞെങ്കിലും അനായാസമായാണ് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ വരുണിനെ അടിച്ചുപറത്തിയത്. 'ഫിംഗര്‍ സ്പിന്നര്‍മാരെ നേരിട്ട് പരിചയമില്ലെങ്കില്‍ നേരിടുക പ്രയാസമാണ്. എന്നാല്‍ അവര്‍ക്കെതിരേ നേരിട്ട് പരിചയമുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു പ്രശ്‌നവുമുണ്ടാവില്ല. അവന്റെ കൈക്കുഴ നോക്കി പന്തിന്റെ ദിശ മനസിലാക്കാന്‍ സാധിക്കും'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: T20 World Cup 2021: 'ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചതാണ് ഇന്ത്യ ചെയ്ത വലിയ തെറ്റ്'- ബ്രാഡ് ഹോഗ്

ദുബായിലെ മഞ്ഞ് വീഴ്ച്ചയും ഇന്ത്യക്ക് തിരിച്ചടിയായി. വരുണ്‍ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് കൃത്യത ലഭിക്കാതെയായി. എറിയുന്ന പന്തുകള്‍ തെന്നി ബാറ്റിലേക്ക് എത്തുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇന്ത്യയുടെ ബൗളര്‍മാരുടെ നിറം മങ്ങിയ പ്രകടനത്തിന്റെ കാരണങ്ങളിലൊന്നായി പറയാം. കരുത്തുറ്റ ബൗളര്‍മാരുണ്ടായിട്ടും പാകിസ്താന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യക്കായില്ല എന്നതാണ് ഏറ്റവും നാണക്കേടുണ്ടാക്കുന്ന കാര്യം.
Also Read: T20 World Cup: രണ്ടേ രണ്ടു ബോള്‍, ഇന്ത്യയുടെ കഥ കഴിഞ്ഞു!- ക്ലൂ പോലുമില്ലായിരുന്നെന്ന് അക്തര്‍

പാകിസ്താനെതിരായ മത്സരത്തിലെ മോശം പ്രകടനംകൊണ്ട് വരുണിനെ മാറ്റിനിര്‍ത്തിയേക്കില്ല. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലും വരുണ്‍ ഇന്ത്യന്‍ ടീമിലുണ്ടാവാനാണ് സാധ്യത കൂടുതല്‍. വരുണിന്റെ പന്തിലെ വ്യത്യസ്തതയും വേഗ വ്യതിയാനങ്ങളും ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്നതാണ്. ഐപിഎല്ലില്‍ കണ്ട വരുണിന്റെ മികവ് അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. തിളങ്ങാനാവാത്ത പക്ഷം പ്ലേയിങ് 11 സ്ഥാനം വരുണിന് നഷ്ടമായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications