
പാകിസ്താന്റെ എല്ലാ സ്വപ്‌നങ്ങളെയും തകര്‍ത്തത് മാത്യു വേഡ് എന്ന ഓസീസ് വിക്കറ്റ് കീപ്പറാണ്. 17 പന്തില്‍ നാല് സിക്‌സും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താവാതെ 41 റണ്‍സാണ് വേഡ് നേടിയത്. പാകിസ്താന്റെ വജ്രായുധവും ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ഷഹീന്‍ അഫ്രീദിയെ ഹാട്രിക് സിക്‌സ് പറത്തിയാണ് മാത്യു വേഡ് ഓസ്‌ട്രേലിയക്ക് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തത്. 22 റണ്‍സാണ് ഷഹീനെറിഞ്ഞ 19ാം ഓവറില്‍ പാകിസ്താന്‍ അടിച്ചെടുത്തത്.

ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ ആരോണ്‍ ഫിഞ്ച് ഗോള്‍ഡന്‍ ഡെക്ക്. മിച്ചല്‍ മാര്‍ഷ് (28),സ്റ്റീവ് സ്മിത്ത് (5),ഗ്ലെന്‍ മാക്‌സ് വെല്‍ (7) എന്നിവരെല്ലാം നിരാശപ്പെടുത്തി. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ (49),മാര്‍ക്കസ് സ്റ്റോയിനിസ് (40*) മാത്യു വേഡ് എന്നിവരുടെ പ്രകടനം ഓസീസിന് ഫൈനല്‍ ബര്‍ത്ത് സമ്മാനിക്കുകയായിരുന്നു.
Also Read: T20 World Cup 2021: ജോര്‍ദാന്‍ കാട്ടിയത് മണ്ടത്തരം, ആ പദ്ധതിയാണ് പാളിയത്- മഹേല ജയവര്‍ധന

12.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 96 എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നിരുന്നു. ഇവിടെ നിന്ന് സ്‌റ്റോയിനിസ്-വേഡ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 81 റണ്‍സാണ് ഇരുവരും ആറാം വിക്കറ്റില്‍ സ്വന്തമാക്കിയത്. 31 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമായി സ്‌റ്റോയിനിസും വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഡേവിഡ് വാര്‍ണര്‍ തുടക്കത്തിലേ തല്ലിക്കളിച്ചതും ടീമിന് ഗുണമായി. 30 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറുമാണ് വാര്‍ണര്‍ നേടിയത്. ഷദാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലായിരുന്നു. തെറ്റായ തീരുമാനത്തിലാണ് വാര്‍ണര്‍ പുറത്തായത്.
Also Read: T20 World Cup 2021: ഇംഗ്ലണ്ടിനോട് കണക്കുതീര്‍ത്ത് കിവീസ്, മത്സരത്തിലെ മൂന്ന് വഴിത്തിരിവുകളിതാ

ഡെത്ത് ഓവറില്‍ പാകിസ്താന് കളി പിടിക്കാനുള്ള മികവുണ്ടായിരുന്നെങ്കിലും ഓസ്‌ട്രേലിയക്കെതിരേ ഇതൊന്നും ഫലം ചെയ്തില്ല. ഹസന്‍ അലിയുടെ പ്രകടനമാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് പറയാം. നാല് ഓവറില്‍ 44 റണ്‍സാണ് ഹസന്‍ വിട്ടുകൊടുത്തത്. 19ാം ഓവറിന്റെ മൂന്നാം പന്തില്‍ മാത്യു വേഡിന്റെ ക്യാച്ച് ലഭിച്ചെങ്കിലും അത് ഹസന്‍ അലി പാഴാക്കി. ഇത് മത്സരഫലത്തെയും മാറ്റിമറിച്ചു. മീഡ് വിക്കറ്റിലേക്കുയര്‍ന്ന പന്തിനെ കൈപ്പിടിയിലൊതുക്കാന്‍ ഹസന് സാധിച്ചില്ല. ഇത് മത്സരഫലത്തെത്തന്നെ മാറ്റിമറിച്ചു. പിന്നീടുള്ള മൂന്ന് പന്തും വേഡ് സിക്‌സര്‍ പറത്തുകയായിരുന്നു. നാല് വിക്കറ്റുമായി ഷദാബ് ഖാന്‍ മാത്രമാണ് പാകിസ്താനായി ബൗളിങ്ങില്‍ തിളങ്ങിയത്.
Also Read: T20 World Cup: 'ഒന്നോ രണ്ടോ ഓവറുകള്‍ക്കൊണ്ട് മത്സരം അനുകൂലമാവുമെന്ന് അറിയാമായിരുന്നു'- മിച്ചല്‍

ഗ്രൂപ്പുഘട്ടത്തില്‍ അഞ്ച് മത്സരവും ജയിച്ചെത്തിയ പാകിസ്താന്‍ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഓസീസിനോട് തോറ്റതോടെ ബാബറിനും സംഘത്തിനും ഫൈനല്‍ കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരിക്കുകയാണ്. ഇത്തരമൊരു തിരിച്ചടി പാകിസ്താന്‍ സ്വപ്‌നത്തില്‍ പോലും കണ്ടില്ലെന്ന് വേണം പറയാന്‍. ടോസ് ഭാഗ്യം തുണക്കാതെ പോയതും പാകിസ്താന് തിരിച്ചടിയായി. ഇന്ത്യയെ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ സാധിച്ചുവെന്ന ആശ്വാസത്തോടെ ഇനി പാകിസ്താന് മടങ്ങാം.


Click it and Unblock the Notifications