Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ആരടിക്കും കപ്പ്? എല്ലാ ടീമുകളുടെയും ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം

ദുബായ്: ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് വരികയാണ്. ഒക്ടോബര്‍ 17ന് യുഎഇയിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ചാണ് വേദി യുഎഇയിലേക്ക് മാറ്റിയത്. നടത്തിപ്പ് അവകാശം ബിസിസി ഐക്ക് തന്നെയാണ്. ഇതിനോടകം എല്ലാ ടീമുകളും 15 അംഗ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു.

1

വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെല്ലാം ശക്തമായ താരനിരയെത്തന്നെ അണിനിരത്തിയാണ് ലോകകപ്പിനിറങ്ങുന്നത്. അതിനാല്‍ത്തന്നെ ഇത്തവണ പോരാട്ടം കടുക്കും. നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല.എന്തായാലും ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ എല്ലാ ടീമുകളുടെയും ഏറ്റവും ശക്തമായ പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം.

Also Read: IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ശക്തമായ താരനിരതന്നെ ഇംഗ്ലണ്ടിനൊപ്പമുണ്ട്. ജോഫ്രാ ആര്‍ച്ചര്‍,ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അഭാവം നികത്തുക പ്രയാസമാണ്. ബാറ്റിങ്ങിലാണ് എല്ലാ പ്രതീക്ഷകളും. ബൗളിങ് നിരയിലാണ് ദൗര്‍ബല്യം. ഓയിന്‍ മോര്‍ഗന്‍ നായകനായുള്ള ടീമില്‍ ആദില്‍ റഷീദിനെപ്പോലെ മികച്ച സ്പിന്നര്‍മാരുമുണ്ട്. യുഎഇയില്‍ സ്പിന്നിന് തിളങ്ങാനാവുമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്.

ശക്തമായ പ്ലേയിങ് 11:ജേസന്‍ റോയ്,ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍),ഡേവിഡ് മലാന്‍,ജോണി ബെയര്‍സ്‌റ്റോ,ലിയാം ലിവിങ്‌സ്റ്റന്‍,ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍),മോയിന്‍ അലി,ക്രിസ് വോക്‌സ്,ക്രിസ് ജോര്‍ദാന്‍,ആദില്‍ റഷീദ്,മാര്‍ക്ക് വുഡ്

Also Read: INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

അവസാനം കളിച്ച 10 ടി20യില്‍ ഏഴിലും തോറ്റാണ് ഒാസ്‌ട്രേലിയയുടെ വരവ്. എന്നാല്‍ പല പ്രമുഖ താരങ്ങളുടെയും അഭാവത്തിലിറങ്ങിയാണ് ഈ തോല്‍വി കംഗാരുക്കള്‍ വഴങ്ങിയത്. ശക്തമായ താരനിര ആരോണ്‍ ഫിഞ്ച് നായകനായുള്ള ഓസീസ് ടീമിലുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍,മാര്‍ക്കസ് സ്‌റ്റോയിനിസ് തുടങ്ങിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരോടൊപ്പം മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ്,പാറ്റ് കമ്മിന്‍സ് തുടങ്ങിയ സൂപ്പര്‍ പേസര്‍മാരും ഓസീസ് ടീമിലുണ്ട്.

ശക്തമായ പ്ലേയിങ് 11:ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍),ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,മിച്ചല്‍ മാര്‍ഷ്,ഗ്ലെന്‍ മാക്‌സ് വെല്‍,ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍),മാര്‍ക്കസ് സ്റ്റോയിനിസ്,ആഷ്ടന്‍ അഗര്‍,മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കമ്മിന്‍സ്,ആദം സാംബ.

Also Read: IPL 2021: 'ഈ വര്‍ഷം ഞങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നു', ആര്‍സിബി കന്നി കിരീടം നേടുമെന്ന് ദേവ്ദത്ത്

ഇന്ത്യ

ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ശക്തമായ താരനിരയുമായാണ് എത്തുന്നത്. വിരാട് കോലി നയിക്കുന്ന ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടമാണ് ലക്ഷ്യം വെക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണെന്ന് പറയാം. ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാംപാദം അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇതേ വേദിയില്‍ ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ ഏറ്റവും വേഗത്തില്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ ഇന്ത്യക്ക് സാധിക്കും. സീനിയര്‍ താരങ്ങളോടൊപ്പം പ്രതിഭാശാലികളായ യുവതാരങ്ങളും ഇന്ത്യക്കൊപ്പമുണ്ട്. ബെഞ്ച് കരുത്തില്‍ ഏറ്റവും ശക്തര്‍ ഇന്ത്യയാണെന്ന് പറയാം. ഇത്തവണ ഉപദേഷ്ടാവായി ധോണികൂടി എത്തുന്നതോടെ ഇന്ത്യയുടെ കരുത്ത് ഇരട്ടിക്കും.

ശക്തമായ പ്ലേയിങ് 11:രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി (ക്യാപ്റ്റന്‍),സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍),ഹര്‍ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,രാഹുല്‍ ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ.

Also Read: T20 World Cup 2021: 'സാധാരണ ഇങ്ങനെ നിയമിക്കാറില്ല', ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് കപില്‍

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനായുള്ള ന്യൂസീലന്‍ഡ് സമീപകാലത്തായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ്. പരിചയസമ്പന്നരായ താരങ്ങള്‍ ടീമിലുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരോടൊപ്പം യുഎഇയില്‍ അനുഭവസമ്പത്തുള്ള പേസ് ബൗളര്‍മാരും കിവീസ് നിരയിലുണ്ട്. ട്രന്റ് ബോള്‍ട്ടിന്റെ ബൗളിങ് പ്രകടനം കിവീസിന് നിര്‍ണ്ണായകമാവും. കിവീസ് നായകനായ വില്യംസണ്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ്.

ശക്തമായ പ്ലേയിങ് 11:മാര്‍ട്ടിന്‍ ഗുപ്റ്റില്‍,ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍),കെയ്ന്‍ വില്യംസണ്‍,ഡെവോണ്‍ കോണ്‍വെ,ഗ്ലെന്‍ ഫിലിപ്‌സ്,ജിമ്മി നിഷാം,മിച്ചല്‍ സാന്റ്‌നര്‍,ടോഡ് ആസ്റ്റില്‍,ട്രന്റ് ബോള്‍ട്ട്,ലോക്കി ഫെര്‍ഗൂസന്‍,ഇഷ് സോധി.

Also Read: 'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും അതിശക്തരുടെ നിരയാണ്. കീറോണ്‍ പൊള്ളാര്‍ഡ് നായകനായ ടീം ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ്. പേസ് നിരയില്‍ അല്‍പ്പം ദൗര്‍ബല്യം പറയാനാവുമെങ്കിലും അതിനെ മറികടക്കാനുള്ള ബാറ്റിങ് മികവ് ടീമിനുണ്ട്. ടീമിലെ ഒട്ടുമിക്ക താരങ്ങളും സിപിഎല്ലില്‍ കളിച്ച് മികച്ച ഫോമിലാണ്. ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലും കളിക്കുന്നുണ്ട്. യുഎഇയില്‍ വളരെ പരിചയസമ്പത്ത് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്കുണ്ട്. കൂടാതെ എത്ര വലിയ സ്‌കോറും മറികടക്കാനുള്ള ബാറ്റിങ് മികവുമുണ്ട്.

ശക്തമായ പ്ലേയിങ് 11:എവിന്‍ ലെവിസ്,ലിന്‍ഡല്‍ സിമ്മന്‍സ്,ക്രിസ് ഗെയ്ല്‍,ഷിംറോന്‍ ഹെറ്റ്‌മെയര്‍,നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍),കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍),ആന്‍ഡ്രേ റസല്‍,ഡ്വെയ്ന്‍ ബ്രാവോ,ഫാബിയന്‍ അലന്‍,ഒബെഡ് മക്കോയ്,രവി രാംപോള്‍

Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

പാകിസ്താന്‍

പാകിസ്താന്‍

ടീം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യ പരിശീലകന്‍ രാജിവെച്ചതിന്റെ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. ബാബര്‍ അസാം ക്യാപ്റ്റനായ പാകിസ്താന്‍ ടീം യുഎഇയില്‍ വലിയ അനുഭവസമ്പത്തുള്ള ടീമാണ്. യുഎഇയില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച് അനുഭവസമ്പത്തുള്ളത് പാകിസ്താനാണ്. അതിനാല്‍ത്തന്നെ പാക് നിരയെ നിസാരരായി തള്ളിക്കളയാനാവില്ല. മികച്ച ബൗളിങ് നിരയാണ് പാകിസ്താന്റെ ശക്തി. ബാബര്‍ അസാം,മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിങ്ങിലാവും പ്രധാന പ്രതീക്ഷ.

ശക്തമായ പ്ലേയിങ് 11:ബാബര്‍ അസാം (ക്യാപ്റ്റന്‍),മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍),മുഹമ്മദ് ഹഫീസ്,ഷൊഹൈബ് മഖ്‌സൂദ്,ആസാം ഖാന്‍,ആസിഫ് അലി,ഇമാദ് വാസിം,ഷദാബ് ഖാന്‍,ഹസന്‍ അലി,ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ്

Also Read: INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ഫഫ് ഡുപ്ലെസിസ്,ഇമ്രാന്‍ താഹിര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയെല്ലാം തഴഞ്ഞുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ടീം പ്രഖ്യാപിച്ചത്. ക്വിന്റന്‍ ഡീകോക്ക്,ടെംബ ബാവുമ,എയ്ഡന്‍ മാര്‍ക്രം തുടങ്ങിയവരൊക്കെയാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍. കഗിസോ റബാദ,ആന്റിച്ച് നോക്കിയേ എന്നിവരുടെ ബൗളിങ് വലിയ പ്രതീക്ഷ നല്‍കുന്നു. തബ്രൈസ് ഷംസിയുടെ സ്പിന്‍ മികവും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകരും.

ശക്തമായ പ്ലേയിങ് 11:ക്വിന്റന്‍ ഡീകോക്ക്,റീസ ഹെന്‍ഡ്രിക്‌സ്,എയ്ഡന്‍ മാര്‍ക്രം,ടെംബ ബാവുമ (ക്യാപ്റ്റന്‍),റാസി വാന്‍ ഡെര്‍ ഡൂസന്‍,ഡേവിഡ് മില്ലര്‍,ഡ്വെയ്ന്‍ പ്രിട്ടോറിയസ്,ജോര്‍ജ് ലിന്‍ഡി,കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,തബ്രൈസ് ഷംസി.

Also Read: WTC: 'ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം, നന്ദി പറയേണ്ടത് കോലിക്ക്'- ഷെയ്ന്‍ വോണ്‍

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

ലോകകപ്പിലെ കറുത്ത കുതിരകളാണ് അഫ്ഗാനിസ്ഥാന്‍. ടീമിനെ തന്നോട് ആലോചിക്കാതെ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ് റാഷിദ് ഖാന്‍ നായകസ്ഥാനം രാജിവെച്ചിരുന്നു.നായകനായി മുഹമ്മദ് നബി എത്താനാണ് സാധ്യത. എന്തായാലും മികച്ച താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി അഫ്ഗാന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള നിരയാണ് അഫ്ഗാനിസ്ഥാന്റേത്.

ശക്തമായ പ്ലേയിങ് 11:റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍),ഹസ്തതുല്ല സസായി,കരിം ജനത്,ഹഷ്മതുല്ല ഷാഹിദി,നജീബുള്ള സര്‍ദാന്‍,അസ്ഹര്‍ അഫ്ഗാന്‍,ഗുല്‍ബാഡിന്‍ നയ്ബ്,മുഹമ്മദ് നബി (ക്യാപ്റ്റന്‍),റാഷിദ് ഖാന്‍,മുജീബുര്‍ റഹ്മാന്‍,നവീന്‍ ഉല്‍ ഹഖ്.

Story first published: Sunday, September 12, 2021, 14:45 [IST]
Other articles published on Sep 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+