For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സവിശേഷ പ്രതിഭയുള്ള താരമാണ് സൂര്യകുമാര്‍, ശ്രേയസിനെക്കാള്‍ കേമന്‍- ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്. ആര്‍ അശ്വിന്റെ മടങ്ങിവരവും യുസ്‌വേന്ദ്ര ചഹാലിന്റെ ടീമിലെ അഭാവവുമെല്ലാം വളരെയധികം ചര്‍ച്ചക്ക് വിധേയമാകുന്നുണ്ട്. ദീപക് ചഹാറും ശര്‍ദുല്‍ ഠാക്കൂറും റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് ഒതുങ്ങിപ്പോയതും വളരെ ചര്‍ച്ചയാവുന്നുണ്ട്. അതോടൊപ്പം തന്നെ എല്ലാവരും ചര്‍ച്ചക്ക് വിധേയമാക്കുന്നത് നാലാം നമ്പറിലേക്കുള്ള സൂര്യകുമാര്‍ യാദവിന്റെ കടന്നുവരവും ശ്രേയസ് അയ്യരുടെ റിസര്‍വ് താരമായുള്ള പതനവുമാണ്.

1

അന്താരാഷ്ട്ര മത്സര പരിചയം സൂര്യക്ക് കുറവാണെങ്കിലും ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ നിരന്തരം ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാറിന് സാധിക്കുന്നുണ്ട്. ശ്രേയസ് അയ്യര്‍ നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നെങ്കിലും പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതാണ് കടുത്ത തിരിച്ചടിയായത്. ശ്രേയസിന് പകരം സൂര്യയെ പരിഗണിച്ചതില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനം ഉയരുമ്പോള്‍ ഇരുവരെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

Also Read: T20 World Cup: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, ആറ് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തി രാംപോള്‍

2

'ശ്രേയസ് അയ്യരുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും വ്യത്യസ്തതയുള്ള ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്.പരമ്പരാഗത രീതികളെ പൊളിച്ചെഴുന്ന ബാറ്റ്‌സ്മാനാണ് സൂര്യ.ടി20 ഫോര്‍മാറ്റില്‍ ഇത്തരക്കാരെയാണ് വേണ്ടത്. ഗ്രൗണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പന്ത് പായിക്കാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ് വേണ്ടത്. അടിച്ചുതകര്‍ക്കാനും കട്ട് ഷോട്ട് കളിക്കാനും എക്‌സ്ട്രാ കവറില്‍ കളിക്കാനുമടക്കം എല്ലാ ഷോട്ടുകളും കളിക്കാന്‍ സൂര്യക്ക് സാധിക്കും. പ്രധാനമായും നാലാം നമ്പറില്‍ തിളങ്ങാന്‍ അവന് സാധിക്കും'-ഗൗതം ഗംഭീര്‍ പറഞ്ഞു.

Also Read: T20 World Cup: ധോണിയെക്കൊണ്ട് എല്ലാം മാറ്റാനാവില്ല, ഒന്നു മാത്രം സാധിക്കും!- ഗംഭീര്‍ അത്ര ഹാപ്പിയല്ല

3

നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് സൂര്യകുമാര്‍. എന്നാല്‍ താരം ആദ്യമായി ശ്രദ്ധ പിടിച്ചുപറ്റിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കവെയാണ്. അന്ന് ഗൗതം ഗംഭീറായിരുന്നു കെകെആര്‍ നായകന്‍. ഫിനിഷറായി തിളങ്ങിയിരുന്ന സൂര്യ മുംബൈയിലെത്തിയ ശേഷമാണ് ടോപ് ഓഡറിലേക്കെത്തുന്നത്. മുംബൈക്കൊപ്പം ടോപ് ഓഡറില്‍ സ്ഥിരതയോടെ തിളങ്ങിയതോടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തുകയായിരുന്നു.

Also Read: T20 World Cup: അശ്വിനെ ടീമിലെടുക്കാന്‍ കാരണമുണ്ട്, തുറന്നു പറഞ്ഞ് മുഖ്യ സെലക്ടര്‍

4

ഇന്ത്യക്കായി നാല് ടി20കളാണ് സൂര്യകുമാര്‍ കളിച്ചത്. അരങ്ങേറ്റ മത്സരത്തിലെ അര്‍ധ സെഞ്ച്വറി പ്രകടനമടക്കം രണ്ട് അര്‍ധ സെഞ്ച്വറി അദ്ദേഹം നേടി. 169.51 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍ 139 റണ്‍സാണ് സൂര്യക്ക് നേടാനായത്. നാലാം നമ്പറില്‍ ബാറ്റുചെയ്യുമ്പോള്‍ പ്രധാനമായും മധ്യ ഓവറുകളാവും നേരിടേണ്ടിവരിക. ഈ സമയത്ത് പവര്‍പ്ലേ ലഭ്യമല്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രയാസമുള്ള സാഹചര്യത്തില്‍ തിളങ്ങാന്‍ സവിശേഷ കഴിവ് തന്നെ ആവിശ്യമാണ്. ഇതാണ് സൂര്യയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

Also Read: IND vs ENG: കോലിക്കെതിരേ പന്തെറിയാന്‍ പ്രയാസം, ഇന്ത്യയുടെ വാലറ്റം കഷ്ടപ്പെടുത്തുന്നു- മാര്‍ക്ക് വുഡ്

5

സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ശ്രേയസിന് ഈ കഴിവ് അല്‍പ്പം കുറവാണെന്നും ഗംഭീര്‍ വിലയിരുത്തി. 'ടി20 ഫോര്‍മാറ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്നത് വളരെ കൗശലം വേണ്ട കാര്യമാണ്. ടോപ് ത്രീയേക്കാളും പ്രയാസമാണ് നാലിന്. ചില സമയങ്ങളില്‍ വേഗത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായേക്കും ചില സമയങ്ങളില്‍ രണ്ട് വിക്കറ്റിന് 120 എന്ന മികച്ച നിലയിലോ ആവും ടീമുണ്ടാവുക.

Also Read: IPL 2021: 'ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും മനോഭാവത്തില്‍ മാറ്റമില്ല', മുന്നറിയിപ്പുമായി സഞ്ജു സാംസണ്‍

6

Also Read: T20 World Cup 2021: ഇംഗ്ലണ്ടില്‍ കളിപ്പിക്കാത്തതിന്റെ പരിഹാരമായാണോ അശ്വിന് ഇടം നല്‍കിയത്- ഗവാസ്‌കര്‍

ഈ രണ്ട് സാഹചര്യത്തില്‍ വ്യത്യസ്തമായ ശൈലി ആവിശ്യമാണ്. ഇത് കളിക്കാന്‍ സൂര്യക്ക് മികവുണ്ട്. എന്നാല്‍ ശ്രേയസിന് അതില്ല. കൂടാതെ പരിക്കിന് ശേഷമാണ് ശ്രേയസ് അയ്യരുടെ മടങ്ങിവരവ്.രണ്ടാം പാദത്തില്‍ എന്താവും അവന്റെ പ്രകടനമെന്നത് ആര്‍ക്കുമറിയില്ല.അതിനാല്‍ത്തന്നെ നിലവിലെ മികച്ച ഫോമുള്ള താരങ്ങളുമായി മുന്നോട്ട് പോവുകയെന്നത് മാത്രമാണ് സെലക്ടര്‍മാര്‍ ചെയ്തത്'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 10, 2021, 16:39 [IST]
Other articles published on Sep 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+