For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇംഗ്ലണ്ട് X ന്യൂസീലന്‍ഡ്, ജേസന്‍ റോയ് ഇല്ലാതെ ഇംഗ്ലണ്ട്, സാധ്യതാ 11 അറിയാം

അബുദാബി: ടി20 ലോകകപ്പില്‍ ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍. വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തിന് വേദിയാവുന്നത് അബുദാബിയാണ്. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഇതിന് പകരം വീട്ടാനുറച്ചാവും കിവീസ് നിര ഇറങ്ങുന്നത്. മരണ ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്കെത്തിയ ടീമാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് രണ്ടില്‍ നിന്നാണ് കിവീസിന്റെ വരവ്.

നിലവിലെ കണക്കുകളില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. ഫോം വിലയിരുത്തുമ്പോള്‍ ന്യൂസീലന്‍ഡിനെക്കാള്‍ ഒരുപടി മുന്നില്‍ ഇംഗ്ലണ്ടാണ്. താരനിരയുടെ മികവും പ്രകടനവും വിലയിരുത്തുമ്പോള്‍ ഇത്തവണയും കിവീസിനെ ഇംഗ്ലണ്ട് വീഴ്ത്തിയേക്കും. അബുദാബിയില്‍ ബാറ്റിങ് നിരക്ക് തിളങ്ങാനാവും. സ്പിന്നര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമാവുമെന്നുറപ്പ്.

ജേസന്‍ റോയിയുടെ പരിക്ക് തിരിച്ചടി

ജേസന്‍ റോയിയുടെ പരിക്ക് തിരിച്ചടി

പരിക്കേറ്റ ഓപ്പണര്‍ ജേസന്‍ റോയിയുടെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാവും. മിന്നും ഫോമിലായിരുന്ന ജേസന്‍ റോയിക്ക് ഫീല്‍ഡിങ്ങിനിടെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ റോയിക്ക് പകരം ആര് ഓപ്പണര്‍ ആവുമെന്നത് പ്രസക്തമായ ചോദ്യമാണ്. നിലവിലെ സാധ്യതകള്‍ പ്രകാരം ജോസ് ബട്‌ലറിനൊപ്പം ജോണി ബെയര്‍‌സ്റ്റോ ഓപ്പണിങ്ങിലെത്തിയേക്കും. രണ്ട് പേരും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരാണ്. ഓപ്പണിങ്ങില്‍ കൂട്ടുകെട്ടുണ്ടാക്കി അനുഭവസമ്പത്തുമുണ്ട്. അതിനാല്‍ ഈ കൂട്ടുകെട്ട് തന്നെ ഓപ്പണിങ്ങിലിറങ്ങിയേക്കും.

Also Read: T20 World Cup 2021: 'ഈ മൂന്ന് പേരും ദുരന്തമായി', ഇന്ത്യക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയവരിവര്‍

നേര്‍ക്കുനേര്‍ കണക്കില്‍ ഇംഗ്ലണ്ടിന് ആധിപത്യം

നേര്‍ക്കുനേര്‍ കണക്കില്‍ ഇംഗ്ലണ്ടിന് ആധിപത്യം

20 തവണയാണ് ഇരു ടീമും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 13 തവണയും ജയം ഇംഗ്ലണ്ടിനായിരുന്നു. ഏഴ് തവണയാണ് ന്യൂസീലന്‍ഡിന് ജയിക്കാനായത്. ഐസിസി ടൂര്‍ണമെന്റുകളിലെ കിരീട പോരാട്ടങ്ങളില്‍ നിര്‍ഭാഗ്യം എന്നും വേട്ടയാടുന്ന ടീമാണ് ന്യൂസീലന്‍ഡിന്റേത്. ഇത്തവണയും ഇംഗ്ലണ്ടിന് മുന്നില്‍ കെയ്ന്‍ വില്യംസനു കൂട്ടരും തലകുനിക്കുമോയെന്ന് കാത്തിരുന്ന് കാണണം. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡിന്റെ വരവ്. നിര്‍ണ്ണായകമായ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് കണക്ക് വീട്ടാന്‍ ന്യൂസീലന്‍ഡ് എന്ത് പദ്ധതിയാവും കരുതുകയെന്ന് കണ്ടറിയാം.

Also Read: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി രാഹുലും റിഷഭും വേണ്ട, താരത്തെ നിര്‍ദേശിച്ച് വീരേന്ദര്‍ സെവാഗ്

3

ബൗളര്‍മാരുടെ മികവ് പരിശോധിക്കുമ്പോള്‍ ന്യൂസീലന്‍ഡിനാണ് മുന്‍തൂക്കം. അബുദാബിയില്‍ പേസ് ബൗളര്‍മാര്‍ക്ക് തിളങ്ങാനാവും. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,ആദം മില്‍നെ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിര ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തും. സ്പിന്നര്‍മാരായി ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറുമാണ് ന്യൂസീലന്‍ഡിനൊപ്പമുള്ളത്.ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയില്‍ മാര്‍ക്ക് വുഡ്,ക്രിസ് വോക്‌സ്,ക്രിസ് ജോര്‍ദാന്‍,ആദില്‍ റഷീദ് എന്നിവരൊക്കെയാണുള്ളത്. ഇവരൊക്കെ ടൂര്‍ണമെന്റില്‍ നന്നായി തല്ലുവാങ്ങിക്കുന്നുണ്ട്.

Also Read: T20 World Cup 2021: 'ഈ ഇന്ത്യന്‍ പരിശീലക സംഘത്തെ എല്ലാവരും എന്നും ഓര്‍ക്കും', ആശംസിച്ച് കാര്‍ത്തിക്

4

ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ടീമിലെ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലുമാണ്. എന്നാല്‍ ന്യൂസീലന്‍ഡിന്റെ ബാറ്റിങ്ങാണ് പ്രശ്‌നം. കെയ്ന്‍ വില്യംസനടക്കം എല്ലാവരും മോശം ഫോമിലാണ്. ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്താത്ത പക്ഷം കിവീസിന് വലിയ പ്രതീക്ഷകളില്ല. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഓപ്പണിങ്ങില്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്. കെയ്ന്‍ വില്യംസന്‍ സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കണം. കോണ്‍വെയുടെ പ്രകടനവും കിവീസിന് നിര്‍ണ്ണായകമാവും. രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് കൂടുതല്‍ മത്സരങ്ങളും ടൂര്‍ണമെന്റില്‍ ജയിച്ചത്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ടോസ് നേടുന്നവര്‍ ആദ്യം ബൗള്‍ ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍.

Also Read: T20 World Cup: ഫൈനല്‍ ബെര്‍ത്തിനായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും- ആദ്യ സെമി പ്രിവ്യു, സാധ്യതാ ടീം

സാധ്യതാ 11

സാധ്യതാ 11

ഇംഗ്ലണ്ട്-ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, സാം ബില്ലിങ്‌സ്, ഓയിന്‍ മോര്‍ഗന്‍, ലിയാം ലിവിങ്‌സ്റ്റന്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ന്യൂസീലന്‍ഡ്-മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസന്‍, ഡെവോന്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രന്റ് ബോള്‍ട്ട്.

Story first published: Wednesday, November 10, 2021, 14:05 [IST]
Other articles published on Nov 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+