
ലസിത് മലിംഗയെ മറികടക്കാന്‍ സൗത്തി
ന്യൂസീലന്‍ഡിന്റെ സീനിയര്‍ പേസറാണ് ടിം സൗത്തി. അതിവേഗ ബൗളറല്ലെങ്കിലും പന്തിന്റെ വേഗതയിലെ നിയന്ത്രണവും മികച്ച ലൈനും ലെങ്തും സൗത്തിയുടെ സവിശേഷതയാണ്. ഇംഗ്ലണ്ടിനെതിരേ കിവീസ് ഇറങ്ങുമ്പോള്‍ പരിചയസമ്പന്നനായ സൗത്തിയുടെ പ്രകടനത്തില്‍ പ്രതീക്ഷകളേറെ. പ്ലേയിങ് 11ല്‍ സൗത്തി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. നിര്‍ണ്ണായകമായൊരു റെക്കോഡ് നേടാനുള്ള സുവര്‍ണ്ണാവസരവും സൗത്തിയെ കാത്തിരിക്കുന്നുണ്ട്.
Also Read: 'അടുത്ത 10 വര്‍ഷത്തേക്കുള്ള ക്യാപ്റ്റനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്', തിരഞ്ഞെടുത്ത് ഗ്രെയിം സ്വാന്‍

രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ലസിത് മലിംഗയെ മറികടന്ന് ടി20 വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതെത്താന്‍ സൗത്തിക്കാവും. 2008 മുതല്‍ ടി20 ഫോര്‍മാറ്റ് കളിക്കുന്ന സൗത്തി 88 മത്സരത്തില്‍ നിന്ന് നേടിയത് 106 വിക്കറ്റാണ്. 8.22 ഇക്കോണമിയില്‍ പന്തെറിയുന്ന സൗത്തിയുടെ മികച്ച ബൗളിങ് പ്രകടനം 18 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്. അഞ്ച് വിക്കറ്റ് പ്രകടനവും നാല് വിക്കറ്റ് പ്രകടനവും ഓരോ തവണയാണ് സൗത്തി നടത്തിയിട്ടുള്ളത്.

മുന്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ 84 മത്സരത്തില്‍ നിന്ന് 107 വിക്കറ്റാണ് നേടിയത്. ഇക്കോണമി 7.42. ആറ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.ഒരു തവണ നാല് വിക്കറ്റ് പ്രകടനവും രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും മലിംഗ നടത്തിയിട്ടുണ്ട്. 94 മത്സരത്തില്‍ നിന്ന് 117 വിക്കറ്റുമായി ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 6.66 എന്ന മികച്ച ഇക്കോണമിയുള്ള ഷക്കീബിന്റെ മികച്ച ബൗളിങ് പ്രകടനം 20 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ്.
Also Read: T20 World Cup 2021: ഇത്തവണ കളിച്ചു, എന്നാല്‍ അടുത്ത ലോകകപ്പിനുണ്ടാവില്ല, അഞ്ച് ഏഷ്യന്‍ താരങ്ങളിതാ

2000 റണ്‍സിനരികെ കെയ്ന്‍ വില്യംസന്‍
ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 2000 ടി20 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. 69 റണ്‍സുകൂടി നേടിയാല്‍ വില്യംസന് ഈ നേട്ടത്തിലെത്താം. ന്യൂസീലന്‍ഡ് ടീമിനൊപ്പം ഈ നാഴികക്കല്ല് പിന്നിടുള്ള മൂന്നാമത്തെ താരമാകാനുള്ള അവസരമാണ് വില്യംസനെ കാത്തിരിക്കുന്നത്. എന്നാല്‍ നിലവിലെ വില്യംസന്റെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല.
Also Read: IND vs NZ: രോഹിത് നയിക്കും, രാഹുല്‍ വൈസ് ക്യാപ്റ്റന്‍, ആദ്യ ടെസ്റ്റിലും രോഹിത് നായകനായേക്കും!

72 മത്സരങ്ങളില്‍ നിന്ന് 32.18 ശരാശരിയില്‍ 1931 റണ്‍സാണ് വില്യംസന്റെ പേരിലുള്ളത്. 13 അര്‍ധ സെഞ്ച്വറി അദ്ദേഹം നേടിയിട്ടുണ്ട്. 107 മത്സരത്തില്‍ നിന്ന് 3115 റണ്‍സുള്ള മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ബ്രണ്ടന്‍ മക്കല്ലം 71 മത്സരത്തില്‍ നിന്ന് 2140 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
Also Read: T20 World Cup 2021: ബ്രാഡ്മാന്‍ ആയാലും ബയോബബിളില്‍ കഴിഞ്ഞാല്‍ ശരാശരി താഴോട്ടാവും- രവി ശാസ്തി

കോലിയെ മറികടക്കാന്‍ ഗുപ്റ്റില്‍
ടി20യിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിയെ മറികടന്ന് തലപ്പത്തെത്താനുള്ള അവസരമാണ് ഗുപ്റ്റിലിന് മുന്നിലുള്ളത്. 95 മത്സരത്തില്‍ നിന്ന് 3227 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഗുപ്റ്റിലിന്റെ പേരില്‍ 3115 റണ്‍സും. 113 റണ്‍സ്‌കൂടി നേടിയാല്‍ കോലിയുടെ റെക്കോഡിനെ മറികടക്കാന്‍ ഗുപ്റ്റിലിനാവും. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമിയിലൂടെ ഈ നേട്ടത്തിലെത്തുക പ്രയാസമാവും. 3038 റണ്‍സുള്ള രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണുള്ളത്.


Click it and Unblock the Notifications











