For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനു ലാസ്റ്റ് ചാന്‍സ്! നേടുമോ ഫിഫ്റ്റി? ഇന്ത്യയുടെ നാലാം ടി20 ഏഴു മണിക്ക്

നോര്‍താംപ്റ്റണ്‍ഷെയറുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുക

നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സഞ്ജു സാംസണിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോ? ടീമില്‍ അദ്ദേഹതത്തിന്റെ സ്ഥാനം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മല്‍സരം ഞായറാഴ്ച നടക്കും. ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യയുടെ രണ്ടാമത്തെ ടി20 സന്നാഹ മല്‍സരമാണ് ഞായറാഴ്ചയുള്ളത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളി തുടങ്ങുന്നത്. ടോസ് വൈകീട്ട് 6.30നും നടക്കും.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാരത്തികാണ് മല്‍സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഡെര്‍ബിഷെയറുമയുള്ള കളിയിലും ഡിക്കെയ്ക്കു കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ഈ മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനു ജയിക്കുകയും ചെയ്തു.

1

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ മാസം ഏഴിനു നടക്കുന്ന ആദ്യ ടി20ക്കും ശേഷിച്ച രണ്ടു ടി20കള്‍ക്കും വ്യത്യസ്ത ടീമുകളെയായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ആദ്യത്തെ മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനു ടീമിലിടം ലഭിച്ചുള്ളൂ. അടുത്ത രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം തഴയപ്പെടുകയും ചെയ്തു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നത്.

2

ഡെര്‍ബിഷെയറുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയികുന്നു. ഇന്ത്യ 151 റണ്‍സ് ചേസ് ചെയ്തു ജയിച്ച കളിയില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തൈ താരം അദ്ദേഹമായിരുന്നു. 30 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 38 റണ്‍സ് സഞ്ജു അടിച്ചെടുത്തിരുന്നു.
അതിനു മുമ്പ് അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണണറായി ഇറങ്ങിയ സഞ്ജു 77 റണ്‍സോടെ കസറുകയും ചെയ്തു. താരത്തിന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി കൂടിയായിരുന്നു ഈ മല്‍സരത്തിലേത്.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണിയെ കിട്ടി!- ടീമുടമ പറയുന്നു

3

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഈ മല്‍സരത്തില്‍ സഞ്ജു സാംസണിനെക്കൂടാതെ ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവരും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. അതുകൊണ്ടു തന്നെ സഞ്ജുവിന് പ്ലെയിങ് ഇലവന്റെ ഭാഗമാവുക എളുപ്പമായിരിക്കില്ല.
എന്നാല്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരായ സന്നാഹ ടി20യില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്യാനായാല്‍ സഞ്ജുവിനു ഇംഗ്ലണ്ടുമായുള്ള ടി20യിലേക്കു അവകാശവാദമുന്നയിക്കാം. ഫിഫ്റ്റിയോ, സെഞ്ച്വറിയോ നേടാനായാല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തുക ഇന്ത്യക്കു ബുദ്ധിമുട്ടായിരിക്കും.

4

ഡെര്‍ബിഷെയറിനെതിരായ കഴിഞ്ഞ ടി20യില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും ഇന്ത്യ നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരേ ഇറങ്ങുക. പുതുമുഖ മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠിക്കു ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ത്രിപാഠി ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ അരങ്ങേറാനുള്ള അവസരം ലഭിച്ചില്ല. ത്രിപാഠി ടീമിലേക്കു വരികയാണെങ്കില്‍ സൂര്യകുമാര്‍ യാദവിനു ഇന്ത്യ അടുത്ത മല്‍സരത്തില്‍ വിശ്രമം നല്‍കിയേക്കും.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

5

ഇന്ത്യയും നോര്‍ത്താംപ്റ്റണ്‍ഷെയറും തമ്മിലുള്ള ഞായറാഴ്ചത്തെ മല്‍സരം ടെലിവിഷനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നില്ല. എന്നാല്‍ യൂട്യൂബില്‍ കളി തല്‍സമയം കാണാം. നേരത്ത ഇന്ത്യയും ഡെര്‍ബിഷെയറും തമ്മിലുള്ള മല്‍സരവും ഈ തരത്തില്‍ യൂട്യൂബില്‍ ലൈവ് സ്ട്രീമിങുണ്ടായിരുന്നു. ഡെര്‍ബിഷെയറിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലായിരുന്നു കളി സംപ്രേക്ഷണം ചെയ്തത്.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Saturday, July 2, 2022, 11:55 [IST]
Other articles published on Jul 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+