ഒരിടത്ത് റിഷഭിന്റെ ആറാട്ട്, മറ്റൊരിത്ത് ഉമ്രാന്റെ വിക്കറ്റ് 'പറപ്പിക്കല്‍'! കടപുഴകി മിഡില്‍സ്റ്റംപ്
ഇംഗ്ലണ്ടില്‍ ഒരിടത്ത് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ബാറ്റിങ് ആറാട്ട് നടക്കുമ്പോള്‍ മറ്റൊരിടത്ത് സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് വിക്കറ്റ് പറപ്പിക്കുന്ന ദൗത്യത്തിലായിരുന്നു. എന്തുകൊണ്ടാണ് തന്നെ സ്‌പെഷ്യല്‍ ടാലന്റൈന്നു വിളിക്കുന്നത് എന്ന കാര്യം അടിവരയിടുന്ന ബൗളിങായിരുന്നു ഉമ്രാന്‍ പുറത്തടുത്തത്.
ദിനേശ് കാര്‍ത്തിക് നയിച്ച ഇന്ത്യയും കൗണ്ടി ക്രിക്കറ്റ് ടീമായ ഡെര്‍ബിഷെയറും തമ്മിലുള്ള ടി20 സന്നാഹ മല്‍സരത്തിലായിരുന്നു ഉമ്രാന്റെ കിടിലന്‍ ബൗളിങ് പ്രകടനം. എതിര്‍ ടീം താരത്തിന്റ മിഡില്‍ സ്റ്റംപ് പറപ്പിക്കുന്ന ഉമ്രാന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന എഡ്ബാസ്റ്റണില്‍ നിന്നും 57 കിമി മാത്രം അകലെയുള്ള ഡെര്‍ബിയിലായിരുന്നു ദിനേശ് കാര്‍ത്തിക്കും സംഘവും സന്നാഹ മല്‍സരം കളിച്ചത്.
ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോസ് റിഷഭ് പന്തും രവീന്ദ്ര ജഡേജയുമായിരുന്നെങ്കില്‍ സന്നാഹത്തില്‍ അതു ഉമ്രാന്‍ മാലിക്കും ദീപക് ഹൂഡയുമായിരുന്നു. പാക് ടെസ്റ്റ് താരമായ ഷാന്‍ മസൂദായിരുന്നു ഇന്ത്യക്കെതിരേ ഡെര്‍ബിഷെയറിനെ നയിച്ചത്.

അയര്‍ലാന്‍ഡിനെതിരേ കഴിഞ്ഞയാഴ്ച നടന്ന ടി20 പരമ്പരയിലാണ് ഉമ്രാന്‍ മാലിക്ക് ഇന്ത്യക്കു വേണ്ടി അരങ്ങറിയത്. പരമ്പരയില്‍ മോശല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
ഡെര്‍ബിഷെയറിനെതിരേ പവര്‍പ്ലേയിലെ അവസാനത്തെ ഓവറിലാണ് ഉമ്രാന് ഇന്ത്യന്‍ നായകന്‍ ദിനേശ് കാര്‍ത്തിക് പന്തേല്‍പ്പിച്ചത്. ഡിക്കെയുടെ വിശ്വാസം ആദ്യ ഓവറില്‍ തന്നെ കാക്കുവാന്‍ പേസര്‍ക്കു സാധിക്കുകയും ചെയ്തു.
IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

ഉമ്രാന്‍ മാലിക്കിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. ക്രീസിലുണ്ടായിരുന്ന ഡെര്‍ബിഷെയര്‍ താരം ല്യുസ് ഡി പ്ലൂയ് ആദ്യത്തെ രണ്ടു ബോളിലും ബൗണ്ടറിയടിച്ചാണ് ഉമ്രാനെ വരവേറ്റത്. എന്നാല്‍ അടുത്ത ബോളില്‍ തന്നെ ഇന്ത്യന്‍ പേസര്‍ മറുപടി നല്‍കി. വമ്പന്‍ ഷോട്ടിനായിരുന്നു ബാറ്റര്‍ മുതിര്‍ന്നത്. എന്നാല്‍ ഉമ്രാന്റെ അതിവേഗുള്ള ലെങ്ത് ബോള്‍ ബാറ്ററുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. താരം ആഞ്ചുവീശുമ്പോഴേക്കും ബോള്‍ സ്റ്റംപില്‍ പതിച്ചിരുന്നു. ക്ല്ീന്‍ ബൗള്‍ഡായാണ് പ്ലൂയ് ക്രീസ് വിട്ടത്.

തുടര്‍ന്ന് ചില മികച്ച ഓവറുകള്‍ കൂടിയെറിഞ്ഞ ഉമ്രാനെ അവസാന ഓവറുകളിലാണ് രണ്ടാമത്തെ സ്‌പെല്ലിനായി കൊണ്ടുവന്നത്. 17ാാം ഓവറിലായിരുന്നു ഇത്. നാലാമത്തെ ബോളില്‍ താരം ബൗണ്ടറി വഴങ്ങി. എന്നാല്‍ അവസാന ബോളില്‍ ഉമ്രാന്‍ തന്റെ രണ്ടാമത്തെ വിക്കറ്റും സ്വന്തമാക്കി. അതും ക്ലീന്‍ ബൗള്‍ഡ് തന്നെയായിരുന്നു.
ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

വലംകൈയന്‍ ബാറ്ററായ ബ്രൂക്ക് ഗസ്റ്റ് ഷോട്ടിനു ശ്രമിച്ചെങ്കിലും ഉമ്രാന്‍ ബോളിന്റെ വേഗത മനസ്സിലാക്കാനായില്ല. ഫലമാവട്ടെ മിഡില്‍ സ്റ്റംപ് കുത്തിയുയര്‍ന്ന് വായുവില്‍ പിറകിലക്കു തെറിക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മല്‍സരത്തില്‍ നാലോവര്‍ ബൗള്‍ ചെയ്ത ഉമ്രാന്‍ 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കു താന്‍ സജ്ജനാണെന്നു തെളിയിക്കുന്നതായിരുന്നു പേസറുടെ പ്രകടനം.
അതേസമയം, സന്നാഹ മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. അടുത്ത മല്‍സരം ഞായറാഴ്ച രാത്രി ഏഴു മണിക്ക് നോര്‍താംപ്റ്റണ്‍ഷെയറുമായിട്ടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications