IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും
ഇംഗ്ലീഷ് ക്രിക്കറ്റ് ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ടീം അടിമുടി മാറിക്കഴിഞ്ഞു. പുതിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലം എന്നിവര്‍ക്കു കീഴില്‍ വളരെ അഗ്രസീവായ ക്രിക്കറ്റാണ് ഇംഗ്ലണ്ട് കാഴ്ചവയ്ക്കുന്നത്. അവസാനമായി ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് അവര്‍ കരുത്തുകാട്ടിയത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ് അവര്‍ നല്‍കിയത്. സ്റ്റോക്‌സിനു കീഴില്‍ ഇംഗ്ലണ്ടിന്റെ കന്നി പരമ്പര കൂടിയായിരുന്നു ഇത്.
സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി ശൈലിക്കു ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുമായി ചില സാമ്യതകള്‍ കാണാന്‍ കഴിയും. അതോടൊപ്പം തന്നെ ചില വ്യത്യാസങ്ങളുമുണ്ട്. ഇരുവരും തമ്മിലുള്ള രണ്ടു സാമ്യമങ്ങളും ഒരു വ്യത്യാസവും എന്തൊക്കെയെന്നു പരിശോധക്കാം.

മുന്നില്‍ നിന്നു നയിക്കുന്നു
ഏതു തരത്തിലുള്ള വെല്ലുവിളികളുണ്ടായാലും ടീമിനെ മുന്നില്‍ നിന്നു നയിച്ചിരുന്ന ക്യാപ്റ്റനായിരുന്നു വിരാട് കോലി. സമ്മര്‍ദ്ദഘട്ടങ്ങളില്‍ വളരെ നന്നായി പെര്‍ഫോം ചെയ്യാനുള്ള അസാധാരണ മിടുക്കും അദ്ദേഹത്തിനുണ്ടായിരുന്നു. സ്റ്റോക്‌സും ഇതേ കഴിവുള്ള ക്രിക്കറ്ററാണ്.

2014ലായിരുന്നു എംഎസ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനെ തുടര്‍ന്നു കോലിക്കു ടെസ്റ്റ് ടീമിന്റെ നായകനാവേണ്ടി വന്നത് പിന്നീട് നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുന്ന സംഘമായി കോലി ഇന്ത്യയെ വളര്‍ത്തിയെടുത്തു. സെഞ്ച്വറികള്‍ നേടി ടീമിനെ വിജയിപ്പിക്കുകയെന്നത് അദ്ദേഹം പിന്നെ ഹോബിയാക്കി തീര്‍ത്തു. ടെസ്റ്റ് നായകനായ ശേഷം ഏഴു ഡബിള്‍ സെഞ്ച്വറികളാണ് കോലി വാരിക്കൂട്ടിയത്. ഇതു റെക്കോര്‍ഡ് കൂടിയാണ്.

കോലിയുടെ അതേ സ്പിരിറ്റോടെ കളിക്കുന്നയാളാണ് സ്‌റ്റോക്‌സ്. ക്യാപ്റ്റനാവുന്നതിവു മുമ്പ് ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ടീമിനു പല അവി്‌സ്മരണീയ വിജയങ്ങളും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരേ ഹെഡിങ്‌ലേ് ടെസ്റ്റിലെ ഇന്നിങ്‌സ് ഇതില്‍ എടുത്തുപറയേണ്ടതാണ്. 359 റണ്‍സെന്ന അസാധ്യമെന്നു കരുതിയ വിജയലക്ഷ്യം ചേസ് ചെയ്യാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് പുറത്താവാതെ 135 റണ്‍സെടുത്ത സ്റ്റോക്‌സായിരുന്നു. പത്താം വിക്കറ്റില്‍ ജാക്ക് ലീച്ചിനൊപ്പം 76 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം ടീമിനു അവിശ്വസനീയ വിജയം സമ്മാനിച്ചത്.
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

അഗ്രസീവ് ശൈലി
വിരാട് കോലിയുടെ അഗ്രസീവ് ശൈലിയെക്കുറിച്ച് അറിയാത്തവരില്ല. സൗരവ് ഗാംഗുലിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവായിട്ടുള്ള നായകനായിരുന്നു അദ്ദേഹം. എതിരാളികള്‍ക്കു ഒരിഞ്ചു പോലും വിട്ടുകൊടുക്കാന്‍ കോലി
തയ്യാറായിരുന്നില്ല. ഇതേ ചിന്താഗതിയുള്ള താരമാണ് ബെന്‍ സ്‌റ്റോക്‌സും. കോലിയോളം വികാരങ്ങള്‍ പുറത്തു പ്രകടിപ്പിക്കാറില്ലെങ്കിലും നിലവിലെ ഇംഗ്ലീഷ് ടീമിലെ ഏറ്റവും അഗ്രസീവായ പ്ലെയറാണ് അദ്ദേഹം.
ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വളരെ അഗ്രസീവായാണ് സ്‌റ്റോക്‌സ് ടീമിനെ നയിച്ചത്. അറ്റാക്കിങ് ഫീല്‍ഡ് ക്രമീകരമൊരുക്കിയ അദ്ദേഹം വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ 299 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോണി ബെയര്‍സ്‌റ്റോയും സ്‌റ്റോക്‌സും ചേര്‍ന്ന് ടി20 ശൈലിയിലുള്ള വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചാണ് ടീമിനു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തത്. വെറും 77 ബോളുകളില്‍ നിന്നും ബെയര്‍സ്‌റ്റോ സെഞ്ച്വറിയുമടിച്ചിരുന്നു.

കോലിയും സ്‌റ്റോക്‌സും തമ്മിലുള്ള വ്യത്യാസം
വിരാട് കോലിയും ബെന്‍ സ്‌റ്റോക്‌സും തമ്മിലുള്ള വ്യത്യാസത്തിലേക്കു വന്നാല്‍ കോലി ബൗളര്‍മാരുടെ ക്യാപ്റ്റനായിരുന്നുവെന്നു കാണാം. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളിങിന്റെ ആരാധകനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ നായകനായ ശേഷം നിരവധി ഫാസ്റ്റ് ബൗളര്‍മാരെയാണ് കോലി ടീമിലേക്കു കൊണ്ടുവന്നത്. വിദേശ പിച്ചുകളില്‍ ഇന്ത്യയെ നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിച്ചതും ഈ നീക്കമായിരുന്നു. ആറു ബാറ്റര്‍മാരും അഞ്ചു ബൗളര്‍മാരുമെന്ന ശൈലിയായിരുന്നു കോലി പരീക്ഷിച്ചിരുന്നത്.

സ്‌റ്റോക്‌സ് ക്യാപ്റ്റനായി തുടങ്ങിയിട്ടേയുള്ളൂവെങ്കിലും അദ്ദേഹം ബാറ്റിങിനു കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന സമീപനമാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരീക്ഷിച്ചത്. ഏഴു ബാറ്റര്‍മാരും നാലു ബൗളര്‍മാരുമെന്ന ഡിഫന്‍സീവ് ശൈലിയിലാണ് സ്റ്റോക്‌സ് പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തത്. ദീര്‍ഘകാലത്തേക്കു നോക്കുമ്പോള്‍ ഈ ശൈലി എത്രത്തോളം വിജയിക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടിവരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications