ബാബര്‍ ഫ്‌ളോപ്പായിട്ടും സൂര്യക്കു അതിനായില്ല! സ്‌കൈ മുകളിലേക്കല്ല, താഴേക്ക്, റിസ്വാന്‍ കിങ്
ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം മോഹിച്ച ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു വന്‍ തിരിച്ചടി. റാങ്കിങില്‍ മുന്നോട്ടു കയറുന്നതിനു പകരം താഴേക്കു ഇറങ്ങുകയാണ് സ്‌കൈ ചെയ്തിരിക്കുന്നത്. പാകിസ്താന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ മുഹമ്മദ് റിസ്വാന്‍ ടി20ിലെ പുതിയ നമ്പര്‍ വണ്‍ ബാറ്ററായി മാറിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
നേരത്തേ ഈ സ്ഥാനം പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനു അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന റിസ്വാന്‍ തന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ബാബറില്‍ നിന്നും ഒന്നാംറാങ്ക് പിടിച്ചുവാങ്ങുകയായിരുന്നു.

നേരത്തേ റാങ്കിങില്‍ മൂന്നാംസ്ഥാനത്തായിരുന്നു സൂര്യകുമാര്‍ യാദവ്. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ വലിയൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ ഇന്ത്യയുടെ മിസ്റ്റര്‍ 360ക്കു ഒന്നാം റാങ്കിലേക്കു കയറാമായിരുന്നു. കാരണം നേരത്തേ ഒന്നാമതായിരുന്ന പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (14) സൂപ്പര്‍ ഫോറിലും ഫ്‌ളോപ്പായിരുന്നു.

പക്ഷെ ഇതു മുതലാക്കാനുള്ള സുവര്‍ണാവസരം സൂര്യ പാഴാക്കി. കളിയില്‍ 13 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഇതോടെ ഒന്നാം റാങ്കിലേക്കു കയറാനായില്ലെന്നു മാത്രമല്ല നേരത്തേയുണ്ടായിരുന്ന മൂന്നാംസ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തു. പുതിയ റാങ്കിങില്‍ നാലാംസ്ഥാനത്തേക്കു സൂര്യ വീണിരിക്കുകയാണ്. സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമാണ് മൂന്നാം റാങ്കിന്റെ പുതിയ അവകാശി.
ASIA CUP: മണ്ടന്‍ തീരുമാനങ്ങള്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി!, ദ്രാവിഡും രോഹിത്തും 'എയറില്‍'

ഏഷ്യാ കപ്പിനിടെ ടി20 റാങ്കിങിലെ ഒന്നാംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ സൂര്യകുമാര്‍ യാദവ് ഒന്നാംസ്ഥാനത്തേക്കുള്ള ഫേവറിറ്റുമായി മാറിയിരുന്നു. കരിയറിലാദ്യമായി താരം നമ്പര്‍ വണ്ണാവുന്നത് ആരാധകരും സ്വപ്‌നം കണ്ടു.
പക്ഷെ ഇതിനിടെ മുഹമ്മദ് റിസ്വാന്റെ കുതിപ്പ് ആരും ശ്രദ്ധിച്ചില്ല. സൂര്യയെ ആദ്യം രണ്ടാം റാങ്കില്‍ നിന്നും മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി പാക് താരം ഇപ്പോള്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി നമ്പര്‍ വണ്ണുമായിരിക്കുകയാണ്.
IND vs SL: ശ്രീലങ്കയോടും 'പൊട്ടി', ഇന്ത്യക്ക് അടിതെറ്റിയത് എവിടെ?, കാരണങ്ങള്‍ അറിയാം

പാകിസ്താനു വേണ്ടി ഏഷ്യാ കപ്പില്‍ ഇതിനകം മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു തുടര്‍ ഫിഫ്റ്റികളടക്കം 192 റണ്‍സ് മുഹമ്മദ് റിസ്വാന്‍ നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. ഇന്ത്യക്കെതിരായ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ 43 റണ്‍സെടുത്ത റിസ്വാന്‍ ഹോങ്കോങുമായുള്ള അടുത്ത കളിയില്‍ പുറത്താവാതെ 78ഉം സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ 71ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. ഈ പ്രകടനങ്ങളാണ് റിസ്വാനെ ഇപ്പോള്‍ നമ്പര്‍ വണ്ണാക്കി മാ്റ്റിയിരിക്കുന്നത്.

815 റേറ്റിങ് പോയിന്റുമായിട്ടാണ് മുഹമ്മദ് റിസ്വാന്‍ ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ സ്ഥാനത്തു നില്‍ക്കുന്നത്. 800ന് മുകളില്‍ റേറ്റിങ് പോയിന്റുള്ള ഏക താരവും അദ്ദേഹം തന്നെയാണ്. 794 റേറ്റിങ് പോയിന്റോടെ ബാബര്‍ ആസം രണ്ടാംസ്ഥാനത്തും 792 റേറ്റിങ് പോയിന്റുമായി എയ്ഡന്‍ മര്‍ക്രാം മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. നാലാമനായ സൂര്യകുമാര്‍ യാദവിന്റെ റേറ്റിങ് പോയിന്റ് 775 ആണ്.
ഏഷ്യാ കപ്പില്‍ 14, 9, 10 എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോറുകള്‍. സൂര്യയാവട്ടെ 68, 14, 34 എന്നിങ്ങനെയാണ് റണ്‍സ് നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications