
ദിനേഷ് കാര്‍ത്തികിനെപ്പോലെ സൂപ്പര്‍ താരത്തെ പുറത്തിരുത്തി ഇന്ത്യ റിഷഭ് പന്തിനെ പരിഗണിക്കുന്നതില്‍ ആരാധകര്‍ക്ക് വിയോജിപ്പുണ്ട്. റിഷഭ് തുടര്‍ച്ചയായി ഫ്‌ളോപ്പാകുമ്പോഴും അദ്ദേഹത്തിന് വീണ്ടും വീണ്ടും അവസരം ലഭിക്കുകയാണ്. റിഷഭിന്റെ കീപ്പിങ്ങിലും പ്രശ്‌നങ്ങള്‍. ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തിലും റിഷഭ് നിരവധി അവസരങ്ങള്‍ പാഴാക്കി. അവസാന ഓവറിലെ റണ്ണൗട്ടടക്കം റിഷഭിന് വലിയ അബദ്ധങ്ങളാണ് സംഭവിച്ചത്.
ദിനേഷ് കാര്‍ത്തികിനെപ്പോലെ മികച്ചൊരു ഫിനിഷറെയാണ് ഇന്ത്യക്കിപ്പോള്‍ ആവിശ്യമെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് പിഴക്കുന്നത് അവസാന അഞ്ചോവറിലാണെന്ന് വ്യക്തമാകും. ബാറ്റിങ്ങില്‍ അവസാന മൂന്ന് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് കാര്‍ത്തിക്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരത്തെ ഇന്ത്യ പ്ലേയിങ് 11 പുറത്തിരുത്തുന്നത് നീതികേടാണെന്നും ആരാധകര്‍ പറയുന്നു.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും എയറിലാണെന്ന് പറയാം. വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഇരുവര്‍ക്കുമെതിരേ എത്തുന്നു. ദീപക് ചഹാറിനെ എന്തുകൊണ്ട് പ്ലേയിങ് 11 ഉള്‍പ്പെടുത്തുന്നില്ല, പന്തെറിയിക്കുന്നില്ലെങ്കില്‍ ദീപക് ഹൂഡയെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തുന്നു, ദിനേഷ് കാര്‍ത്തികിന് സ്ഥിരമായി അവസരം നല്‍കാത്തതെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.
ഇന്ത്യയുടെ തോല്‍വികള്‍ക്ക് കാരണം രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സിയും ദ്രാവിഡിന്റെ മികച്ച മാനേജ്‌മെന്റുമാണെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. റിഷഭ് റണ്ണൗട്ട് അവസരം പാഴാക്കിയപ്പോള്‍ ധോണിയെ ഓര്‍ത്തുപോയെന്നും അദ്ദേഹത്തിന്റെ അഭാവം നികത്താന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും പ്രതികരിക്കുന്ന ആരാധകരുമുണ്ട്. ഇന്ത്യയെ 2007ലെ ഏകദിന ലോകകപ്പില്‍ ദ്രാവിഡ് കുഴിയില്‍ ചാടിച്ച പോലെ വീണ്ടും ചാടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യ പ്ലേയിങ് 11 പരീക്ഷണം നടത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏഷ്യാ കപ്പിലും ഇന്ത്യ ഇത് തുടരുന്നു. ഇത്രയും നാളുകളായിട്ടും മികച്ച പ്ലേയിങ് 11 കണ്ടെത്താന്‍ ദ്രാവിഡിന് സാധിച്ചിട്ടില്ലെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ആരെ ഏത് പൊസിഷനില്‍ വേണമെന്നതില്‍ ദ്രാവിഡിന് ഇപ്പോഴും ആശയക്കുഴപ്പമാണ്. ഇന്ത്യ സീനിയര്‍ ടോപ് ത്രീയെ പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി, പൃഥ്വി ഷാ എന്നിവരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണമെന്നും ആരാധകര്‍ പറയുന്നു. ഭുവനേശ്വറിന് പിന്തുണ നല്‍കാന്‍ മികച്ച സീനിയര്‍ പേസറില്ലാത്തതും ഇന്ത്യയെ പ്രയാസപ്പെടുത്തുന്നു. അവസാന ഓവറുകളില്‍ ഭുവി സമ്മര്‍ദ്ദത്തിലാവുന്നു. അര്‍ഷദീപ് സിങ് ഡെത്ത് ഓവറില്‍ വിറപ്പിക്കുമ്പോഴും ന്യൂബോളില്‍ വിക്കറ്റ് നേടാനാവുന്നില്ല. പാകിസ്താനെതിരേ മികച്ച പ്രകടനം നടത്തിയ രവി ബിഷ്‌നോയിയെ പുറത്തിരുത്തി ആര്‍ അശ്വിനെ കൊണ്ടുവന്നതിനെയും ആരാധകര്‍ വിമര്‍ശിക്കുന്നു.

അത്ഭുതങ്ങള്‍ സംഭവിച്ചാലെ ഇന്ത്യക്കിനി ഫൈനലിലെത്താനാവു. എട്ടാം തീയ്യതി അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. വമ്പന്‍ ജയത്തോടെ ഇന്ത്യക്ക് മടങ്ങാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും ടി20 ലോകകപ്പിന് മുമ്പായി വലിയ പൊളിച്ചെഴുത്ത് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പ്.


Click it and Unblock the Notifications












