IND vs SL: ശ്രീലങ്കയോടും 'പൊട്ടി', ഇന്ത്യക്ക് അടിതെറ്റിയത് എവിടെ?, കാരണങ്ങള്‍ അറിയാം

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഫൈനല്‍ സീറ്റ് നേടാന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 174 റണ്‍സ് വിജയലക്ഷ്യം 1 പന്തും 6 വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ശ്രീലങ്ക മറികടന്നത്. പാകിസ്താനോട് അഞ്ച് വിക്കറ്റിനും ഇന്ത്യ തോറ്റിരുന്നു. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു.
പാകിസ്താനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കുകയും ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ വലിയ ജയം നേടുകയും ശ്രീലങ്ക പാകിസ്താനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ എന്തെങ്കിലും സാധ്യതകള്‍ ഇന്ത്യക്കുള്ളു. നിലവിലെ സാഹചര്യത്തില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവായതിനാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുമെന്ന് തന്നെ പറയാം. ശ്രീലങ്കയ്‌ക്കെതിരേ എന്തുകൊണ്ടാണ് ഇന്ത്യ തോറ്റത്?. പിഴവുകള്‍ പരിശോധിക്കാം.

പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ച
ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് വലിയ പാളിച്ച തന്നെയാണ്. ഇന്ത്യ നിരന്തരം ടീമില്‍ അഴിച്ചുപണി നടത്തുന്നു. ഇത് ടീമിന് തിരിച്ചടിയാവുകയും ചെയ്യുന്നു. പ്ലേയിങ് 11 ഇന്ത്യ വരുത്തിയ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ തോല്‍വിയുടെ കാരണമായെന്ന് പറയാം. അതില്‍ പ്രധാനപ്പെട്ടത് ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തി ഇന്ത്യ റിഷഭ് പന്തിന് അവസരം നല്‍കിയതാണ്. മോശം ഫോമിലുള്ള റിഷഭ് ഇടം കൈയനെന്ന മുന്‍തൂക്കത്തില്‍ പ്ലേയിങ് 11ലേക്ക് എത്തുമ്പോള്‍ കാര്‍ത്തിക് പുറത്തിരിക്കുന്നു.

കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇന്ത്യ അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുന്നത് കണ്ടതാണ്. അതുകൊണ്ട് തന്നെ കാര്‍ത്തികിനെപ്പോലൊരു താരം എന്തായാലും ഇന്ത്യയുടെ പ്ലേയിങ് 11 വേണ്ടതാണ്. ദീപക് ഹൂഡയെ ഫിനിഷര്‍ റോളില്‍ കളിപ്പിക്കുന്നത് മണ്ടത്തരം. അക്ഷര്‍ പട്ടേലിനെയായിരുന്നു ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നത്.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

റണ്ണൗട്ട് അവസരങ്ങള്‍ പാഴാക്കി
ഒരു കാലത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് ഏത് എതിരാളികളെയും വിറപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും നിറം മങ്ങിയ ഫീല്‍ഡിങ്ങാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. റിഷഭ് പന്ത് രണ്ട് റണ്ണൗട്ട് അവസരം പാഴാക്കിയതും ഡൈവിങ് ക്യാച്ച് നഷ്ടപ്പെടുത്തിയതുമാണ് ഇതില്‍ എടുത്തു പറയേണ്ടത്. ബാറ്റിങ്ങിലെ മോശം പ്രകടനത്തിന് പിന്നാലെ വിക്കറ്റിന് പിന്നിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം മിസ് ഫീല്‍ഡിങ് നടത്തി.

കെ എല്‍ രാഹുലിന് ഡയറക്ട് ത്രോ സ്റ്റംപില്‍ കൊള്ളിക്കാനായില്ല. വിരാട് കോലി ക്യാച്ചെടുക്കാന്‍ ഡൈവ് ചെയ്ത് ശ്രമിച്ചില്ല. ഇങ്ങനെ പഴയ ഇന്ത്യന്‍ ടീം ഫീല്‍ഡ് ചെയ്യുമ്പോള്‍ കണ്ടിരുന്ന ആവേശം ഇപ്പോള്‍ ഇല്ലെന്ന് പറയാം. യുസ് വേന്ദ്ര ചഹാലിന് ലഭിച്ച ക്യാച്ച് അവസരങ്ങളില്‍ ഡൈവ് ചെയ്ത് ശ്രമം നടത്താമായിരുന്നു. ഇത്തരത്തില്‍ ഫീല്‍ഡിങ്ങില്‍ പഴയ മികവ് ഇന്ത്യക്കില്ലാത്തതും തോല്‍വിയുടെ കാരണമാണ്.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ആത്മവിശ്വാസമില്ലാത്ത നിര
ഇന്ത്യ തങ്ങളുടെ തരക്കേടില്ലാത്ത ടീമുമായാണ് ഏഷ്യാ കപ്പ് കളിക്കാന്‍ പോയത്. ഒട്ടുമിക്ക പ്രമുഖരും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരെല്ലാം നിരാശപ്പെടുത്തുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസമില്ല. ബാറ്റിങ് നിര വല്ലാതെ സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്നു. ടോപ് ത്രീയില്‍ പൊളിച്ചെഴുത്തു വേണം. സൂര്യകുമാറിനും റിഷഭ് പന്തിനും പ്രധാന മത്സരങ്ങളില്‍ വലിയ പ്രകടനം കാഴ്ചവെക്കാനാവുന്നില്ല.
ബൗളിങ് നിരയില്‍ മൂന്നാം പേസറില്ലാത്തത് തിരിച്ചടിയാവുന്നു. ദീപക് ചഹാറിനെ പുറത്തിരുത്തി ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറാക്കി തന്ത്രം മെനയുന്നത് അമിത ആത്മവിശ്വാസമാണ്. ഇതാണ് ഇപ്പോള്‍ ഇന്ത്യക്ക് വില്ലനായി മാറിയിരിക്കുന്നതും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications