Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: സഞ്ജു മോശമാക്കിയില്ല, ഹൂഡ വീണ്ടും കസറി- ഇന്ത്യക്കു ഗംഭീര വിജയം

ഡെര്‍ബി: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കു മുന്നോടിയായുള്ള ആദ്യ സന്നാഹ ടി20യില്‍ ഇന്ത്യക്കു തകര്‍പ്പന്‍ വിജയം. ദിനേശ് കാര്‍ത്തിക്കിനു കീഴില്‍ ആദ്യമായി ഇറങ്ങിയ ഇന്ത്യ കൗണ്ടി ക്രിക്കറ്റിലെ പ്രമുഖ ടീമായ ഡെര്‍ബിഷെയറിനെ ഏഴു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി തുടരെ രണ്ടാമത്തെ മല്‍സരത്തിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ മോശമാക്കിയില്ല. ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ദീപക് ഹൂഡയായിരുന്നു ഇന്ത്യയുടെ ഹീറോ. ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായി മാറി.

1

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ അവസരം ലഭിക്കാതിരുന്ന ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ രണ്ടു പരമ്പരകളിലും ഒരു അവസരം പോലും ലഭിക്കാതിരുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും ഇന്ത്യ കളിപ്പിച്ചു.
കഴിഞ്ഞ പരമ്പരയില്‍ ടീമിനെ നയിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയായിരുന്നു ഇന്ത്യ ഈ കളിയില്‍ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കുമ വിശ്രമം നല്‍കിയിരുന്നു.

2

ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ദിനേശ് കാര്‍ത്തിക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെര്‍ബിഷെയറിന്റെ തുടക്കം പാളിയിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ അഞ്ചു വിക്കറ്റിനു 88 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു.
എന്നാല്‍ ലോവര്‍ ഓര്‍ഡറിന്റെ പ്രകടനം ഡെര്‍ബിഷെയറിനെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിനു 150 റണ്‍സിലെത്തിച്ചു.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

3

28 റണ്‍സെടുത്ത വെയ്ന്‍ മാഡിസണാണ് ടോപ്‌സ്‌കോറര്‍. ഹില്‍റ്റണ്‍ കാര്‍ട്ട്‌റൈറ്റ് 27ഉം അലെക്‌സ് ഹ്യൂസ് 24ഉം ബ്രൂക്ക് ഹസ്റ്റ് 23ഉം റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി അര്‍ഷ്ദീപ് സിങും ഉമ്രാന്‍ മാലിക്കും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. അക്ഷര്‍ പട്ടേലിനും വെങ്കടേഷിനും ഓരോ വിക്കറ്റും ലഭിച്ചു.

4

മറുപടിയില്‍ ഇന്ത്യ വെറും 16.4 ഓവറില്‍ മൂന്നു വിക്കറ്റിനു ലക്ഷ്യം കണ്ടു. ദീപക് ഹൂഡയുടെ (59) തകര്‍പ്പന്‍ ഫിഫ്റ്റി ഇന്ത്യക്കു റണ്‍ചേസ് എളുപ്പമാക്കുകയായിരുന്നു. 37 ബോളിലാണ് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 59 റണ്‍സിലെത്തിയത്. നേരത്തേ അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഹൂഡ സെഞ്ച്വറിയോടെ (104) കസറിയിരുന്നു.
ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ 38ഉം സൂര്യകുമാര്‍ യാദവ് പുറത്താവാതെ 36ഉം റണ്‍സ് നേടി. സൂര്യയും നായകന്‍ ദിനേശ് കാര്‍ത്തികുമാണ് (7) ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. റുതുരാജ് ഗെയ്ക്വാദ് (3) ഫ്‌ളോപ്പായി മാറി.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

5

സഞ്ജുവു റുതുരാജും ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. തുടരെ രണ്ടാമത്തെ കളിയിലും സഞ്ജു മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. റുതുരാജിനെ ആദ്യ ഓവറിലെ അവസാന ബോളില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഹൂഡയും ചേര്‍ന്ന് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 51 റണ്‍സ് രണ്ടാം വിക്കറ്റില്‍ ഈ സഖ്യം ചേര്‍ന്നെടുത്തു.

6

ഫിഫ്റ്റിയിലേക്കു നീങ്ങിയ സഞ്ജു പക്ഷെ 38ല്‍ വീഴുകയായിരുന്നു. 30 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പട്ടിരുന്നു. നേരത്തേ അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ സഞ്ജു കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സ് നേടിയിരുന്നു.

ഡെര്‍ബിക്കെതിരേ കളിച്ച ഇന്ത്യന്‍ ഇലവന്‍

ഡെര്‍ബിക്കെതിരേ കളിച്ച ഇന്ത്യന്‍ ഇലവന്‍

സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.

Story first published: Saturday, July 2, 2022, 9:31 [IST]
Other articles published on Jul 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+