സൂര്യക്ക് ഇത്തവണയും ഒന്നാംറാങ്കില്ല, നഷ്ടപ്പെടുത്തിയത് ഒരൊറ്റ ഇന്നിങ്‌സ്!
ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവിനെ ഒന്നാറാങ്കില്‍ കാണാന്‍ ആരാധകര്‍ക്കു കുറച്ചുകൂടി കാത്തിരിക്കണം. പുതുതായി പ്രഖ്യാപിച്ച റാങ്കിങിലും അദ്ദേഹം രണ്ടാം സ്ഥാനത്തു തന്നെ നില്‍ക്കുകയാണ്. പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ തന്നെ തലപ്പത്ത് തുടരുകയാണ്.
സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയപ്പോള്‍ സൂര്യ ഒന്നാംസ്ഥാനത്തേക്കു കയറുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. റിസ്വാന് പിന്നില്‍ സ്‌കൈ രണ്ടാമനായി തന്നെ തുടരുകയാണ്. പക്ഷെ ഒന്നാംറാങ്ക് അദ്ദേഹത്തിനു അധികം അകലെയല്ലെന്നതാണ് യാഥാര്‍ഥ്യം.

റിസ്വാനുമായുള്ള അകലം കുറച്ചു
പുതിയ ഐസിസി റാങ്കിങില്‍ ഒന്നാംസ്ഥാനത്തുള്ള മുഹമ്മദ് റിസ്വാനുമായുള്ള പോയിന്റിലെ അകലം സൂര്യകുമാര്‍ യാദവ് കുറച്ചുവെന്നതാണ് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം. പുതിയ റാങ്കിങ് പ്രകാരം ഇരുവരും തമ്മില്‍ 16 പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ രണ്ടു ഫിഫ്റ്റികളടക്കം 119 റണ്‍സ് സൂര്യ അടിച്ചെടുത്തിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മൂന്നാം ടി20യില്‍ നിരാശപ്പെടുത്തി
മൂന്നാമത്തെയും അവസാനത്തെയും ടി2യില്‍ എട്ടു റണ്‍സ് മാത്രമേ സൂര്യക്കു നേടാനായിരുന്നുള്ളൂ. മികച്ചൊരു ഇന്നിങ്‌സ് ഈ കളിയിലും പുറത്തെടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ റിസ്വാനെ പിന്തള്ളി സൂര്യ കരിയറിലാദ്യമായി ഒന്നാം റാങ്കിലെത്തുമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പ്രകടനം 37 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനു നേടിക്കൊടുത്തത്.
Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

റിസ്വാന് പോയിന്‍റ് നഷ്ടം
മുഹമ്മദ് റിസ്വാന്‍ ഒന്നാം റാങ്കില്‍ തുടരുകയാണെങ്കിലും അദ്ദേഹത്തിനു കുറച്ചു റേറ്റിങ് പോയിന്റുകള്‍ നഷ്ടമായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏഴു ടി20കളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്തത് റിസ്വാനായിരുന്നു. 316 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
പരമ്പരയിലെ ആറാമത്തെ മല്‍സരത്തില്‍ റിസ്വാനു പാകിസ്താന്‍ വിശ്രമം നല്‍കിയിരുന്നു. നിര്‍ണായകമായ ഏഴാമത്തെയും അവസാനത്തെയും കളിയിസാവട്ടെ ഒരു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനുമായുള്ളൂ. ഇതാണ് റാങ്കിങില്‍ ചില പോയിന്റുകള്‍ റിസ്വാന് നഷ്ടമാക്കിയത്.
Also Read: IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

രാഹുലിന്‍റെ മുന്നേറ്റം
ബാറ്റര്‍മാരുടെ ടി20 റാങ്കിങില്‍ മുന്‍ ഒന്നാം നമ്പറും പാകിസ്താന്‍ സൂപ്പര്‍ താരവുമായ ബാബര്‍ ആസം മൂന്നാംസ്ഥാനം നിലനിര്‍ത്തി. സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു ഫിഫ്റ്റികളുമായി ഫോമിലേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ റാങ്കിങില്‍ മുന്നേറ്റം നടത്തി. ഏഴു സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം 14ാം നമ്പറിലെത്തിയിരിക്കുകയാണ്.
സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12ാം റാങ്കിലേക്കും റൈലി റൂസ്സോ 23 സ്ഥാനങ്ങള്‍ കയറി 20ാം സ്ഥാനത്തേക്കും ഡേവിഡ് മില്ലര്‍ 10 സ്ഥാനങ്ങള്‍ കയറി 29ാം റാങ്കിലുമെത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications