Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സുരേഷ് റെയ്‌ന മുതല്‍ വസിം അക്രം വരെ', നിയമ ലംഘനത്തിന് നടപടി നേരിട്ട അഞ്ച് ക്രിക്കറ്റ് താരങ്ങള്‍

കായിക താരങ്ങള്‍ പൊതുവേ സമൂഹത്തില്‍ വലിയ അംഗീകാരവും പിന്തുണയും ലഭിക്കാറുണ്ട്. ക്രിക്കറ്റ് ലോകത്തില്‍ വലിയ അംഗീകാരമുള്ള കായിക ഇനിങ്ങളിലൊന്നാണ്. അതിനാല്‍ത്തന്നെ അതിലെ താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. ഇവരുടെ രീതികള്‍ അനുകരിക്കുകയും സ്റ്റൈലുകള്‍ പിന്തുടരുകയും ചെയ്യുന്ന ആളുകളും ഏറെയാണ്.

എല്ലാ രാജ്യത്തെയും ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ പിന്തുണ സര്‍ക്കാരില്‍ നിന്നും ലഭിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ നിയമങ്ങള്‍ തെറ്റിച്ച് ചില ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. ഒത്തുകളി കേസില്‍ അകപ്പെടുന്നവരല്ലാതെ നിയമ ലംഘനത്തിന് പോലീസ് നടപടി നേരിട്ട ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സുരേഷ് റെയ്‌ന (ഇന്ത്യ)

സുരേഷ് റെയ്‌ന (ഇന്ത്യ)

ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്ന സുരേഷ് റെയ്‌ന വലിയ ആരാധകരുള്ള താരമാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമായ റെയ്‌നയെ ചിന്നത്തലയെന്ന പേരിലാണ് ആരാധകര്‍ വാഴ്ത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. സിഎസ്‌കെയുടെ മുഖ്യ താരങ്ങളിലൊരാളാണ് റെയ്‌ന. കഴിഞ്ഞിടെ കോവിഡ് ചട്ട ലംഘനത്തിനാണ് റെയ്‌ന നടപടി നേരിട്ടത്. മുംബൈ ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് നടപടി. നിര്‍ദേശിച്ചിരിക്കുന്നതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ പാര്‍ട്ടിയില്‍ റെയ്‌നയും ഉള്‍പ്പെടുകയായിരുന്നു.

Also Read: IND vs ENG: മൂന്നാം ടെസ്റ്റില്‍ കോലിയെ കാത്ത് ചരിത്ര നേട്ടം, എംഎസ് ധോണിയെ കടത്തിവെട്ടാം

വിനോദ് കാംബ്ലി (ഇന്ത്യ)

വിനോദ് കാംബ്ലി (ഇന്ത്യ)

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കിയ താരമാണ് വിനോദ് കാംബ്ലി. എന്നാല്‍ ഫോമില്ലായ്മയും പല തരത്തിലുള്ള വിവാദങ്ങളും വിനോദ് കാംബ്ലിയുടെ കരിയര്‍ തകര്‍ത്തു. കഴിഞ്ഞിടെ വിനോദ് കാംബ്ലിക്കും ഭാര്യക്കുമെതിരേ ബാന്ദ്ര പോലീസ് കേസെടുത്തിരുന്നു. സോണി നഫേനിഷ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി. വീട്ടില്‍ കടക്കാന്‍ അനുവദിക്കുന്നില്ലെന്നും അന്യായമായി അതിക്രമിച്ചതിനും നല്‍കിയ പരാതിയിലാണ് കേസ്.

Also Read: T20 World cup: ഇന്ത്യന്‍ ടീമില്‍ 10 പേര്‍ക്ക് സ്ഥാനമുറപ്പ്, ശേഷിച്ച അഞ്ചു പേരെയെടുക്കാന്‍ കുഴങ്ങും!

പ്രവീണ്‍ കുമാര്‍ (ഇന്ത്യ)

പ്രവീണ്‍ കുമാര്‍ (ഇന്ത്യ)

മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ മികച്ച ബൗളറായിരുന്നെങ്കിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ നിരന്തരം പഴികേട്ടിരുന്നു. അയല്‍പക്കക്കാരനെയും അദ്ദേഹത്തിന്റെ മകനേയും മദ്യലഹരിയില്‍ തല്ലിയതിനാണ് പ്രവീണ്‍ കുമാര്‍ നിയമനടപടി നേരിട്ടത്. 2008ലും 2011ലും തല്ലുണ്ടാക്കിയതിലും പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അയല്‍പക്കക്കാരനെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത കേസില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.

Also Read: IND vs ENG: 'മറ്റാരെയും തേടേണ്ട, രോഹിതും രാഹുലും തന്നെയാണ് ഓപ്പണിങ്ങില്‍ കേമന്മാര്‍'- ആകാശ്

വസിം അക്രം (പാകിസ്താന്‍)

വസിം അക്രം (പാകിസ്താന്‍)

മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ പേസറുമായിരുന്ന വസിം അക്രമവും പോലീസ് കേസ് നേരിടേണ്ടി വന്നിട്ടുണ്ട്. മരിഞ്ചുവാന കൈവശം വെച്ചതിന്റെ പേരില്‍ കാരിബീയനില്‍ നിന്നാണ് വസിം അക്രത്തെയും വഖാന്‍ യൂനിസിനെയും അറസ്റ്റ് ചെയ്തത്. തങ്ങളുടെ ആരാധകരാണെന്ന് അവകാശപ്പെട്ട് രണ്ട് അജ്ജാതര്‍ ഹോട്ടല്‍ റൂമില്‍ എത്തിയിരുന്നുവെന്ന് പാകിസ്താന്‍ താരങ്ങള്‍ മൊഴിനല്‍കിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇത് വാര്‍ത്തയായിരുന്നു.

Also Read: IPL 2021: സിഎസ്‌കെയുടെ ഈ താരങ്ങള്‍ക്കിത് ഗുഡ്‌ബൈ സീസണ്‍! ഇനിയൊരിക്കലും കണ്ടേക്കില്ല

അമിത് മിശ്ര (ഇന്ത്യ)

അമിത് മിശ്ര (ഇന്ത്യ)

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറും ഡല്‍ഹി ക്യാപിറ്റല്‍സ് താരവുമായ അമിത് മിശ്രയും പോലീസ് കേസില്‍ അകപ്പെട്ടിട്ടുണ്ട്.2015ല്‍ യുവതിയുടെ പരാതിയിന്മേലാണ് അമിത് മിശ്ര നടപടി നേരിട്ടത്. തന്നെ ലൈംഘികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. കേസെടുത്തെങ്കിലും ഹൈക്കോടതി വിധി പ്രകാരം മിശ്ര കുറ്റവിമുക്തനാക്കപ്പെട്ടു. ഐപിഎല്‍ രണ്ടാം പാദത്തിലും മിശ്ര പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലെങ്കിലും ഏറെ നാളുകളായി അദ്ദേഹം ടീമിന് പുറത്താണ്.

Story first published: Thursday, August 19, 2021, 18:13 [IST]
Other articles published on Aug 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+