Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവനെയാണ് എന്റെ മകനും ഇഷ്ടം', കോലി-ബാബര്‍ ബെസ്റ്റിനെ തിരഞ്ഞെടുത്ത് ജയസൂര്യ

1

കൊളംബോ: മൂന്ന് വര്‍ഷത്തിലേറെ മോശം ഫോമിന്റെ പേരില്‍ പഴി കേട്ട വിരാട് കോലി പഴയ ഫോമിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരേ വെടിക്കെട്ട് സെഞ്ച്വറി നേടിയ കോലി ഏഷ്യാ കപ്പില്‍ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമടക്കം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കോലിയുടെ തിരിച്ചുവരവാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ സാധിക്കുന്ന ഏക കാര്യം.

ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ വിസ്മയിപ്പിച്ചിരുന്ന കോലിയുമായി സമീപകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ക്ലാസിക് ശൈലികൊണ്ടും സ്ഥിരതകൊണ്ടും കോലിയോടൊപ്പം നില്‍ക്കുന്നവനാണ് ബാബര്‍. കോലിയേക്കാള്‍ ഒരുപടി മുന്നിലാണ് ബാബറെന്നാണ് പാകിസ്താന്‍ ആരാധകര്‍ പറയുന്നത്.

1


കോലി-ബാബര്‍ ആരാണ് മികച്ചവനെന്നതില്‍ മുന്‍ താരങ്ങള്‍ക്കും പല അഭിപ്രായമാണുള്ളത്. ഇപ്പോഴിതാ കോലി-ബാബര്‍ ആരാണ് മികച്ചവനെന്നത് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ബാറ്റിങ് ഇതിഹാസം സനത് ജയസൂര്യ. തന്റെ മകനും അവനെത്തന്നെയാണ് ഇഷ്ടമെന്നാണ് ജയസൂര്യ പറയുന്നത്. ബാബറിനെ മറികടന്ന് വിരാട് കോലിയെയാണ് ജയസൂര്യ തിരഞ്ഞെടുത്തത്. 'എനിക്ക് വിരാട് കോലിയെ ഇഷ്ടമാണ്. നിലവിലെ എന്റെ ഫേവറേറ്റ് താരം ജയസൂര്യയാണ്. എന്റെ മകന്റെയും ഇഷ്ടതാരം കോലിയാണ്'-ജയസൂര്യ പറഞ്ഞു.

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

2

മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ് കോലി. 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമായിരുന്നു കോലി. എന്നാല്‍ സമീപകാലത്തെ മോശം പ്രകടനംകൊണ്ട് കോലിക്ക് ഈ നേട്ടം നഷ്ടമായി. അധികം വൈകാതെ കോലി ഈ നേട്ടത്തിലേക്ക് തിരിച്ചെത്തിയേക്കും. റണ്‍സ് പിന്തുടരുമ്പോള്‍ അസാമാന്യ മികവ് കാട്ടുന്ന താരമാണ് കോലി.

3

റണ്‍ചേസില്‍ അദ്ദേഹത്തിന് പ്രത്യേക മികവുണ്ട്. കോലി ടി20യില്‍ അതിവേഗം റണ്‍സുയര്‍ത്താനും ഏകദിനത്തിലും ടെസ്റ്റിലും വലിയ ഇന്നിങ്‌സ് കളിക്കാനും കഴിവുള്ളവനാണ്. ബാബര്‍ അസാമിന്റെ ടെസ്റ്റ് കണക്കുകള്‍ കോലിയോട് താരതമ്യപ്പെടുത്താവുന്നതല്ല. കോലിക്ക് ഏഴ് ഇരട്ട സെഞ്ച്വറി നേട്ടമുണ്ടെങ്കിലും ഇതുവരെ ബാബറിന് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയില്ല.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

4

ആക്രമിച്ച് കളിക്കുന്നതിലും കോലി ബാബറിനെക്കാള്‍ മുന്നിലാണ്. ടി20 ഫോര്‍മാറ്റില്‍ 6 സെഞ്ച്വറികള്‍ കോലിക്കുണ്ട്. കോലിയോളം ഫിറ്റ്‌നസുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. കോലി കളിക്കുന്നത്രയും കാലം ഫോമില്‍ തുടരാന്‍ ബാബറിന് സാധിക്കുമോയെന്നത് പോലും കണ്ടറിയണം. കോലി തന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സാഹചര്യം മറികടന്നാണ് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. കോലിയുടെ തിരിച്ചുവരവ് ഇന്ത്യയുടെ ടി20 ലോകകപ്പ് സാധ്യതകളും ഉയര്‍ത്തിയിരിക്കുന്നു.

Story first published: Saturday, September 10, 2022, 14:51 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+