
ബാബറിന് സ്മൃതിയെക്കാള്‍ കുറവ് പ്രതിഫലം
ഐപിഎല്ലിന്റെ മാതൃകയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ടൂര്‍ണമെന്റാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. വലിയ സാമ്പത്തിക ശേഷി പിസിബിക്ക് ഇല്ലാത്തതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും കുറവാണ്.
പാകിസ്താന്‍ നായകനും ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളുമായ ബാബര്‍ അസമിന് പിഎസ്എല്ലില്‍ ലഭിക്കുന്ന പ്രതിഫലം 1.39 കോടിയാണ്. അതായത് സ്മൃതിക്ക് വനിതാ പ്രീമിയര്‍ ലഭിക്കാന്‍ പോകുന്ന പ്രതിഫലത്തിന്റെ പകുതി പോലും ബാബറിന് പിഎസ്എല്ലില്‍ പ്രതിഫലമില്ല.
ബാബറിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ഒട്ടുമിക്ക പ്രമുഖ വനിതാ താരങ്ങള്‍ക്കും വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകള്‍ നിരത്തിയാണ് പാക് താരങ്ങളെ ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നത്.
Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

പിഎസ്എല്ലിലെ പ്രമുഖരുടെ പ്രതിഫല കണക്ക്
പിഎസ്എല്ലില്‍ ബാബര്‍ അസമിന്റെ പ്രതിഫലം 1.4 കോടിയാണ്. ഇതേ പ്രതിഫലമാണ് ഇമാദ് വാസിം, ക്രിസ് ജോര്‍ദാന്‍, ഹസന്‍ അലി, ആസിഫ് അലി, കോളിന്‍ മണ്‍റോ, ഷഹിന്‍ ഷാ അഫ്രീദി, റാഷിദ് ഖാന്‍, ഫഖര്‍ സമാന്‍ എന്നിവര്‍ക്കെല്ലാം 1.4 കോടിയാണ് പ്രതിഫലം.
ഇവരെല്ലാം തന്നെ പുരുഷ ക്രിക്കറ്റിലെ പ്രമുഖരായ താരങ്ങളാണ്. ഇവരെക്കാള്‍ പ്രതിഫലം ഇന്ത്യയുടെ പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലെ പല താരങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് കീഴില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയിലധികം ബിസിസി ഐ വനിതാ താരങ്ങള്‍ക്ക് നല്‍കുന്നു.

വനിതാ പ്രീമിയര്‍ ലീഗിലെ കണക്കുകള്‍
വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ സ്മൃതി 3.4 കോടിയുമായി പ്രതിഫലത്തില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ദീപ്തി ശര്‍മ (2.6 കോടി), ജെമീമ റോഡ്രിഗസ് (2.2 കോടി), ഷഫാലി വര്‍മ (2 കോടി), റിച്ചാ ഘോഷ് (1.9 കോടി) എന്നിവരൊക്കെ പിഎസ്എല്‍ താരങ്ങളെക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങിയവരാണ്.
ബാബര്‍ അസം പിഎസ്എല്‍ വിട്ട് വനിതാ പ്രീമിയര്‍ ലീഗ് കളിക്കാന്‍ പോകുന്നതാണ് നല്ലതെന്നെല്ലാം ആരാധകര്‍ പരിഹസിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും സമയം കണ്ടെത്തുന്ന സമയത്ത് പാകിസ്താന്‍ താരങ്ങള്‍ക്ക് അല്‍പ്പം കൂടി പ്രതിഫലം നല്‍കാനുള്ള വഴി കണ്ടെത്തൂവെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു.


Click it and Unblock the Notifications












