Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മിനി ഐപിഎല്‍' വരുന്നു! വേദി സൗത്താഫ്രിക്ക- മാറ്റുരയ്ക്കുക ആറ് ടീമുകള്‍

ഐപിഎല്ലിന്റെ മാതൃകയില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയും (സിഎസ്എ) പുതിയ ഫ്രാഞ്ചൈസി ടി20 ലീഗ് ആരംഭിക്കുന്നു. ടൂര്‍ണമെന്റിന്റെ പേര് സിഎസ്എ ടി20 ലീഗ് എന്നാണെങ്കിലും ഇതൊരു മിനി ഐപിഎല്ലിനു തുല്യമായി മാറിയിരിക്കുകയാണ്.

ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ ആറു ഫ്രാഞ്ചൈസികളെയും സ്വന്തമാക്കിയത് ഐപിഎല്ലിലെ വിവിധ ടീമുടമകളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെയാണ് ടൂര്‍ണമെന്റ് ഒരു മിനി ഐപിഎല്‍ തന്നെയായി മാറിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും ടൂര്‍ണമെന്റിന്റെ പ്രഥമ സീസണ്‍.

1

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്, നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്്‌സ്, ഓരോ തവണ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഒരു തവണ റണ്ണറപ്പായിട്ടുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കഴിഞ്ഞ സീസണിലൂടെ അരങ്ങേറിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളുടെ ഉടമകളാണ് സിഎസ്എ ടി20 ലീഗിലും വിവിധ ഫ്രാഞ്ചൈസികളെ വാങ്ങിയിരിക്കുന്നത്.

2

സിഎസ്എ ടി20 ലീഗിലെ ആറു ഫ്രാഞ്ചൈസികളെയും ലേലത്തില്‍ സ്വന്തമാക്കിയത് ഐപിഎല്‍ ടീമുടമകളാണെന്നു ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംകേഷ് അംബാനി (മുംബൈ ഇന്ത്യന്‍സ്), എന്‍ ശ്രീനിവാസന്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), പാര്‍ഥ് ജിന്‍ഡല്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), മാരന്‍ കുടുംബം (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) സഞ്ജീവ് ഗോയെങ്ക (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), മനോജ് ബഡാലെ (രാജസ്ഥാന്‍ റോയല്‍സ്) എന്നിവരാണ് വിവിധ ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ച് ലേലത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. ഇവര്‍ തന്നെയാണ് ആറു ടീമുകളുടെയും ഉടമസ്ഥാവകാശം നേടിയെടുത്തതെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

3

ലേലത്തിലെ വിജയികളെ ഈ മാസം അവസാനത്തോടെയായിരിക്കും പ്രഖ്യാപിക്കുക. എങ്കിലും ഈ ആറു പേര്‍ തന്നെയാണ് ടീമുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലു ള്ളത്. ലേലത്തില്‍ വിജയിച്ചതിനെക്കുറിച്ച് ഉടമകളെ ഇതിനകം അറിയിച്ചു കഴിഞ്ഞതായും സൗത്താഫ്രിക്കയിലെ ഏതു നഗരങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കും കളിക്കുകയെന്നതിനെക്കുറിച്ചും ചോദിച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

4

കേപ് ടൗണില്‍ നിന്നായിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ ടീമെന്നാണ് സൂചനകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സാവട്ടെ ജൊഹാനസ്ബര്‍ഗില്‍ നിന്നുമായിരിക്കും. ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്രെട്ടോറിയയിലെ സെഞ്ചൂറിയനില്‍ നിന്നാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രെട്ടോറിയ ക്യാപ്പിറ്റല്‍സ് എന്നായിരിക്കും ടീമിന്റെ പേരെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
ല്ഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാവട്ടെ ഡര്‍ബന്‍ നഗരത്തില്‍ നിന്നായിരിക്കാന്‍ സാധ്യതയുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമാവട്ടെ പോര്‍ട്ട് എലിസബത്തില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് പാളില്‍ നിന്നുമാവുമെന്നും സൂചനയുണ്ട്.

T20 World Cup 2022: സൂപ്പര്‍ 12ല്‍ ഇന്ത്യക്കൊപ്പം ആരൊക്കെ? ചിത്രം തെളിഞ്ഞു- വിന്‍ഡീസ് വന്നേക്കും

5

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന ബിഡ് നല്‍കിയവര്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണെന്നാണ് വിവരം. 250 കോടിയോളം രൂപയാണ് ഇരുവരും പുതിയ ടീമുകളെ വാങ്ങാന്‍ മുടക്കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലിന്റെ മാതൃകയില്‍ തന്നെ ടീമുടമകള്‍ ഫ്രാഞ്ചൈസി ഫീസിന്റെ 10 ശതമാനം 10 വര്‍ഷത്തേക്കു കെട്ടിവയ്ക്കുകയും വേണം.

Story first published: Tuesday, July 19, 2022, 23:53 [IST]
Other articles published on Jul 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+