
സൂപ്പര്‍ 12 മുതലണ് ടി20 ലോകകപ്പില്‍ കളി കാര്യമാവുന്നത്. കാരണം മുന്‍നിര ടീമുകളെല്ലാം തന്നെ സൂപ്പര്‍ 12ലേക്കു നേരത്തേ തന്നെ യോഗ്യത നേടിക്കഴിഞ്ഞു. ആറു ടീമുകള്‍ വീതമുള്‍പ്പെട്ട രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ സൂപ്പര്‍ 12ല്‍ വേര്‍തിരിച്ചിരിക്കുന്നത്.
2021ലെ കഴിഞ്ഞ ടൂര്‍ണമെന്റിനു സമാനമായി സൂപ്പര്‍ 12ല്‍ ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ഇവരില്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

ആദ്യ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണുള്ളത്. ഇവരില്‍ നാലു പേര്‍ക്കു മാത്രമേ സൂപ്പര്‍ 12ലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ. ശേഷിച്ച നാലു പേര്‍ ലോകകപ്പില്‍ നിന്നും പുറത്താവും. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷവും മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്കു യോഗ്യതാ റൗണ്ടില്‍ കളിക്കേണ്ടി വന്നിരിക്കുകയാണ്. രണ്ടു തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനും ഇത്തവണ യോഗ്യതാ കടമ്പ കടക്കേണ്ടതുണ്ട്.
IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഗ്രൂപ്പ് എയിലാണ് ശ്രീലങ്കയുള്‍പ്പെട്ടിരിക്കുന്നത്. ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ നമീബിയ, നെതര്‍ലാന്‍ഡ്‌സ്, യുഎഇ എന്നിവരാണ്. വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ബിയിലാണ്. അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, സിംബാബ്‌വെ എന്നിവരും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്

സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് വണ്ണിലാണ് നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയുള്ളത്. മുന്‍ ജേതാക്കളായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്.
ഇവരെക്കൂടാതെ ഗ്രൂപ്പ് എയിലെ ചാംപ്യന്മാരും ഗ്രൂപ്പ് ബിയിലെ റണ്ണറപ്പുകളും കൂടി ഈ ഗ്രൂപ്പിലേക്കുവരും. ഗ്രൂപ്പ് എ ജേതാക്കളായി ശ്രീലങ്കയും ബി റണ്ണറപ്പായി വെസ്റ്റ് ഇന്‍ഡീസ്/ അയര്‍ലാന്‍ഡ് ടീമുകളുലൊന്നുമായിരിക്കും വന്നേക്കുക. ഇതോടെ ടൂര്‍ണമെന്റിലെ മരണഗ്രൂപ്പായി ഇതു മാറും.
ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

ഇന്ത്യ സൂപ്പര്‍ 12ലെ രണ്ടാമത്തെ ഗ്രൂപ്പിലാണ്. ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരാണ് ഇതിനകം ഗ്രൂപ്പിലെത്തിയ ടീമുകള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ത്യയെ 10 വിക്കറ്റിനു പാകിസ്താന്‍ കെട്ടുകെട്ടിച്ചിരുന്നു. ഇന്ത്യക്കു ഇത്തവണ ഗ്രൂപ്പില്‍ ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക പാകിസ്താനും സൗത്താഫ്രിക്കയുമായിരിക്കും.

യോഗ്യതാ രണ്ടു ടീമുകള്‍ കൂടി ഈ ഗ്രൂപ്പിന്റെ ഭാഗമാവും. ഗ്രൂപ്പ് ബി വിജയികളും ഗ്രൂപ്പ് എ റണ്ണറപ്പുമായിരിക്കും ഈ ടീമുകള്‍. ഗ്രൂപ്പ് ബി വിജയികളായി വെസ്റ്റ് ഇന്‍ഡീസ്/ അയര്‍ലാന്‍ഡ് ഇവരിലൊരു ടീമായിരിക്കും എത്തുക, ഗ്രൂപ്പ് എയില്‍ നമീബിയ/ നെതര്‍ലാന്‍ഡ്‌സ് എന്നിവയിലൊരു ടീം റണ്ണറപ്പുകളാവാനാണ് സാധ്യത.
ഒക്ടോബര്‍ 22നാണ് സൂപ്പര്‍ 12നു തുടക്കമാവുന്നത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യയുടെ ആദ്യ പോരാട്ടം 23നു പാകിസ്താനെതിരേയാണ്. നവംബര്‍ 9, 19 തിയ്യതികളാണ് സെമി ഫൈനലുകള്‍. ഫൈനല്‍ 13നാണ്.


Click it and Unblock the Notifications











